Latest News

ലൈംഗിക അതിക്രമം; പ്രമുഖ നിര്‍മാതാവ് ഹാര്‍വി വെയിന്‍സ്റ്റനെതിരെ വീണ്ടും പരാതി

TFN
topbanner
ലൈംഗിക അതിക്രമം; പ്രമുഖ നിര്‍മാതാവ് ഹാര്‍വി വെയിന്‍സ്റ്റനെതിരെ വീണ്ടും പരാതി

സിനിമയിലെ കാസ്റ്റിംഗ് കൗച്ചിംഗിനെ പറ്റി എപ്പോഴും വാര്‍ത്തകള്‍ വരാറുണ്ട്. ഹോളിവുഡ്, ബോളിവുഡ് തുടങ്ങി ലോക സിനിമാ ചരിത്രം മുഴുവന്‍ പീഡനം നിറഞ്ഞിരിക്കുകയാണ്. പ്രമുഖരായ നടിമാരെല്ലാം ഇതിനെതിരെ രംഗത്തെത്തിയിരുന്നു. അമേരിക്കയിലെ പ്രമുഖ നിര്‍മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെയായിരുന്നു ഹോാളിവുഡിലെ മുന്‍നിര നായികമാരായ ആഞ്ജലീന ജോളി, വെയ്ന്‍ത്ത് പാല്‍ട്രോ, മെറില്‍ സ്ട്രീപ്, ജെന്നിഫര്‍ ലോറന്‍സ്, കേറ്റ് വിന്‍സ്ലെറ്റ്, തുടങ്ങി നടിമാരെല്ലാം എത്തിയത്. 

ഇപ്പോള്‍ ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ വീണ്ടും പരാതി ഉയര്‍ന്നിരിക്കുകയാണ്. മെലിസ തോമസന്‍ എന്ന താരമാണ് ഹാര്‍വിക്കെതിരെ പുതിയ പരാതിയുമായി എത്തിയിരിക്കുന്നത്. 2011 ല്‍ വെയിന്‍സ്റ്റനില്‍ നിന്നും ലൈംഗിക അതിക്രമം തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നായിരുന്നു മെലിസ പറഞ്ഞത്. ഇതോടെ ഹാര്‍വിയുടെ പീഡനകഥകള്‍ തീര്‍ന്നിട്ടില്ലെന്നുള്ള കാര്യത്തില്‍ വ്യക്തത വന്നു. 

ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയെന്ന രീതിയില്‍ സ്ത്രീകളെ ഹോട്ടലിലേക്ക് ക്ഷണിക്കുകയാണ്  ഹാര്‍വി ആദ്യം ചെയ്യുന്നത്. അവരെ നഗ്‌നമായി ഹോട്ടല്‍ റൂമിലേക്ക് പ്രവേശിപ്പിക്കാനുള്ള ശ്രമങ്ങള്‍ അദ്ദേഹം നടത്തുകയും ചെയ്യും. മാത്രമല്ല അവരെ കൊണ്ട് ഉഴിച്ചില്‍ നടത്തിക്കുകയോ, അവരുടെ മുന്നില്‍ നഗ്നനായി നിന്ന് കുളിക്കുകയോ ചെയ്യുന്നതെല്ലാമാണ് ഹാര്‍വിയുടെ ഇഷ്ടങ്ങള്‍. 

1979 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ ഹാര്‍വി വെയ്ന്‍സ്റ്റീന്‍ സിനിമയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഒരിക്കല്‍ ലോകസുന്ദരി ഐശ്വര്യ റായിയോടും ഹാര്‍വി  വെയ്ന്‍സ്റ്റീന് താല്‍പര്യം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഐശ്വര്യയുടെ ഇന്റര്‍നാഷണല്‍ ടാലന്റ് മാനേജര്‍ സിമോണ്‍ ഷെഫീല്‍ഡ് ആയിരുന്നു ഇത് പുറംലോകത്ത് എത്തിച്ചത്. 

Harvey Weinstein's fate could rest on judge's ruling on other accusers

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

LATEST HEADLINES