Latest News

ശ്രിയ റെഡ്ഡി സിനിമ തിയറ്ററുകളിലേക്ക് എത്തുന്നു!

TFN
topbanner
ശ്രിയ റെഡ്ഡി സിനിമ തിയറ്ററുകളിലേക്ക് എത്തുന്നു!

തെന്നിന്ത്യന്‍ ശ്രിയ റെഡ്ഡിയെ കുറിച്ച് പറഞ്ഞാല്‍ ഇപ്പോള്‍ അറിയാത്തവരായി ആരുമുണ്ടാവില്ല. മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് താരം ഭരത് റെഡ്ഡിയുടെ മകളാണ് ശ്രിയ. ആദ്യകാലത്ത് മ്യൂസിക്കല്‍ ടെലിവിഷനില്‍ അവതാരകയായിരുന്ന ശ്രിയ പിന്നീട് സിനിമയിലേക്ക് സജീവമാവുകയായിരുന്നു.  2002ല്‍ പുറത്തിറങ്ങിയ സമുറായി ആണ് ശ്രിയ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. പിന്നീട് തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളില്‍ ശ്രിയ അഭിനയിച്ചിരുന്നു. 

അടുത്തിടെ സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമം ചൂണ്ടി കാണിച്ചായിരുന്നു നടി എത്തിയത്. ഇതിനെതിരെ ശക്തമായ രീതിയില്‍ തന്നെയായിരുന്നു പ്രതിഷേധിച്ചത്. പൊതു റോഡില്‍ നിന്നും ഉടുതുണി ഉരിഞ്ഞായിരുന്നു നടി പ്രതിഷേധം നടന്നത്. അത് മാത്രമല്ല സിനിമയിലെ പ്രമുഖരായ താരങ്ങള്‍ക്കെതിരെയും ലൈംഗിക ആരോപണവുമായി നടി എത്തിയിരുന്നു. ഇതെല്ലാം തെലുങ്ക് സിനിമയെ പിടിച്ച് കുലുക്കിയ സംഭവങ്ങളായി മാറി. 

വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്ന ശ്രീ നായികയായി തിരിച്ചെത്തിയ സിനിമയായിരുന്നു ആണ്ടവ കാനം. സി വേല്‍മതി സംവിധാനം ചെയ്ത സിനിമയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രീയാണ്. ഏറെ നാളുകളായി റിലീസ് നീണ്ട് പോയ സിനിമ ഒടുവില്‍ തിയറ്ററുകളിലേക്ക് എത്തുകയാണ്. 

സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രം ജൂണ്‍ 29 നാണ് സിനിമ തിയറ്ററുകളിലേക്ക് എത്തുന്നത്. ശാന്തി എന്ന പേരുള്ള ശക്തമായൊരു സ്ത്രീ കഥാപാത്രമായിട്ടാണ് സിനിമയില്‍ ശ്രിയ അഭിനയിക്കുന്നത്. തമിഴ്‌നാട്ടിലെ തേനിയില്‍ നിന്നുള്ള കഥാപാത്രങ്ങളാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. 

Sriya reddi issue at kollywood

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

LATEST HEADLINES