Latest News

തറ തുടച്ച് ഫിറ്റ്‌നസ് ക്യാംപെയിനില്‍ പങ്കാളിയായി ഇഷ തല്‍വാര്‍

TFN
topbanner
തറ തുടച്ച് ഫിറ്റ്‌നസ് ക്യാംപെയിനില്‍ പങ്കാളിയായി ഇഷ തല്‍വാര്‍

കേന്ദ്രകായിക മന്ത്രി തുടക്കമിട്ട ഫിറ്റ്‌നസ് ചലഞ്ചിന് രാജ്യം മുഴുവനുമായി തരംഗമായി മാറിയിരിക്കുകയാണ്. ഒരാഴ്ച മുന്‍പായിരുന്നു മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ്  'HumFitIndiaFit' എന്ന ചലഞ്ച് ക്യാംപെയ്‌നുമായി എത്തിയത്. 20 പുഷ് അപ്പുകള്‍ ചെയ്തായിരുന്നു അദ്ദേഹം ഫിറ്റ്‌നസ് ചലഞ്ച് ആരംഭിച്ചത്. വീഡിയോ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വന്നിരുന്നു. 

കോലി, ഹൃത്വിക് റോഷന്‍, സൈന നെഹ്‌വാള്‍, മോഹന്‍ലാല്‍ എന്നിങ്ങനെ പ്രമുഖരായ താരങ്ങളെയും മന്ത്രി വെല്ലുവിളിച്ചിരുന്നു. വെല്ലുവിളി ഏറ്റെടുത്ത താരങ്ങള്‍ മറ്റ് പലരെയും തിരിച്ചു ചലഞ്ച് ചെയ്ത് ക്യാംപെയിന്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത്തിരി വ്യത്യസ്തതുമായിട്ടാണ് നടി ഇഷ തല്‍വാര്‍ ചലഞ്ചില്‍ പങ്കെടുത്തിരിക്കുന്നത്. 

സൈസ് സീറോ ആയ ഇഷയെ ആരും ചലഞ്ച് ചെയ്തിരുന്നില്ല. അതിനാല്‍ സ്വയം ക്യാംപെയിന്റെ ഭാഗമാവുന്നതായി അറിയിച്ച് നടി ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു വീഡിയോ ഷെയര്‍ ചെയ്തിരിക്കുകയാണ്. എല്ലാവരും ഫിറ്റ്‌നസ് വീഡിയോസ് അയച്ചിരിക്കുന്നതെങ്കില്‍ ഇഷ വീട്ടിലെ തറ തുടച്ച് കൊണ്ടാണ് ക്യാംപെയിന്റെ ഭാഗമായിരിക്കുന്നത്. 

ഇഷയുടെ വീഡിയോ സ്ത്രീകള്‍ക്ക് വലിയ പിന്തുണ നല്‍കുന്നതാണ്. കാരണം ഇരുന്ന് തറ തുടക്കുന്നത് തന്നെ ശരീരമനങ്ങി ചെയ്യുന്ന നല്ലൊരു വ്യായമം കൂടിയാണ്. എന്തായാലും ഇന്ത്യയില്‍ പ്രമുഖരായ താരങ്ങള്‍ക്കൊപ്പം യൂത്തും ഫിറ്റ്‌നസ് ക്യാംപെയിന്റെ ഭാഗമായി കൊണ്ടിരിക്കുകയാണ്. 

Isha talwar accepts fitness challenge

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

LATEST HEADLINES