Latest News

ഷാജി കൈലാസിനും ആനിക്കും 22-ാം വിവാഹവാര്‍ഷികം

TFN
topbanner
ഷാജി കൈലാസിനും ആനിക്കും 22-ാം വിവാഹവാര്‍ഷികം

മലയാള സിനിമയില്‍ നിരവധി മാതൃക താരദമ്പതികളുണ്ട്. അതില്‍ സംവിധായകന്‍ ഷാജി കൈലാസും ആനിയുമുണ്ട്. 1996 ല്‍ വിവാഹിതരായ ഷാജി കൈലാസും ആനിയും ഇന്ന് 22ാം വിവാഹം വാര്‍ഷികം ആഘോഷിക്കുകയാണ്. 1989 മുതല്‍ സിനിമയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഷാജി കൈലാസ് അക്കാലത്ത് സിനിമയില്‍ തിളങ്ങി നിന്ന ആനിയെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു.

ഇരുവരും ആദ്യമായി പ്രണയം തുറന്ന് പറഞ്ഞതും വിവാഹത്തിലേക്ക് എത്തിയതുമായ കാര്യങ്ങള്‍ രസകരമായ സാഹചര്യത്തിലൂടെയായിരുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ പ്രണയത്തെ കുറിച്ച് ഷാജി കൈലാസ് തുറന്ന് പറഞ്ഞിരിക്കുന്നത്. വര്‍ഷങ്ങള്‍ 22 കഴിഞ്ഞെങ്കിലും ഞങ്ങള്‍ ഇപ്പോഴും പ്രണയിക്കുകയാണെന്നാണ് ഷാജി കൈലാസ് പറയുന്നത്. 

ആനിയെ സ്‌നേഹിക്കുന്ന കാര്യം അധികം ആര്‍ക്കും അറിയില്ലായിരുന്നു. അതിനാല്‍ ഗോസിപ്പ് കോളങ്ങളില്‍ പോലും ഇരുവരും വന്നിട്ടില്ല. ഒരു സിനിമയുടെ ആവശ്യവുമായി ബോംബെയില്‍ പോവണമെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ബാഗുമായി ഇറങ്ങിയ ഷാജി കൈലാസ് എത്തിയത് ആനിയുടെ വീടിന്റെ പുറകിലായിരുന്നു. ചക്ക പഴുത്തോ എന്ന് നോക്കാനെന്ന് പറഞ്ഞെത്തിയ ചിത്ര അവിടെ കാത്ത് നില്‍ക്കുകയായിരുന്നു. അവിടെ നിന്നും അവളെയും കൂട്ടി നേരെ പോയത് സുരേഷ് ഗോപിയുടെ വീട്ടിലേക്ക്. ഇരുവരെയും ഒരുമിച്ച് കണ്ടപ്പോള്‍ സുരേഷ് ഗോപിക്ക് കാര്യം മനസിലായില്ലായിരുന്നു.

വിവരങ്ങളെല്ലാം തുറന്ന് പറഞ്ഞപ്പോഴാണ് ഞങ്ങള്‍ പ്രണയത്തിലാണെന്ന് സുരേഷ് പോലും അറിയുന്നത്. അവിടെ വെച്ചായിരുന്നു റജിസ്റ്റര്‍ വിവാഹം നടക്കുന്നത്. വിവാഹം കഴിക്കുന്നതിന് വേണ്ടി ഹിന്ദുമതത്തിലേക്ക് മാറിയ ആനി പിന്നീട് ചിത്ര എന്ന് പേര് സ്വീകരിക്കുകയായിരുന്നു. ഇരുവര്‍ക്കും മൂന്ന് ആണ്‍ മക്കളാണ്. വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്നെങ്കിലും ടെലിവിഷന്‍ ഷോ യിലൂടെ ആനി പ്രേക്ഷകരിലേക്ക് തിരിച്ചെത്തിയിരുന്നു. 

Shaji Kailas Annie 22nd wedding anniversary

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

LATEST HEADLINES