Severity: Notice
Message: Undefined variable: subcat
Filename: views/header.php
Line Number: 217
Backtrace:
File: /home/onliveke/public_html/application/views/header.php
Line: 217
Function: _error_handler
File: /home/onliveke/public_html/application/views/news_detail.php
Line: 3
Function: view
File: /home/onliveke/public_html/application/controllers/Newsdetail.php
Line: 31
Function: view
File: /home/onliveke/public_html/index.php
Line: 315
Function: require_once

ബോളിവുഡിലെ പ്രണയങ്ങള്‍ക്കോ കുടുംബ ബന്ധങ്ങള്‍ക്കോ ആയുസ് വളരെ കുറവാണ്. ഇക്കാര്യം പല താരങ്ങളും അവരുടെ ജീവിതത്തിലൂടെ തെളിയിച്ചിരുന്നു. കരിയറിന് പിന്നാലെ പോകുമ്പോള്‍ ബന്ധങ്ങളുടെ മൂല്യം കുറയുകയാണ്. ഇപ്പോള്‍ പ്രമുഖ താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ബി ടൗണ്‍ നിറഞ്ഞിരിക്കുന്നത്. പ്രണയത്തെ കുറിച്ച് രണ്‍ബീര്‍ തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.
ജിക്യു മാഗസിന് നല്കിയ അഭിമുഖത്തിലാണ് ജീവിതത്തിലെ പുതിയ അനുഭവത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്. ആലിയയുമായിട്ടുള്ള പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു വെളിപ്പെടുത്തല്‍ നടത്തിയത്. ഇത് തീര്‍ത്തും ഞങ്ങള്‍ രണ്ട് പേര്‍ക്കും പുതിയ അനുഭവമാണ്. ഇതിനെ കുറിച്ച് കൂടുതലായി ഒന്നും സംസാരിക്കാനായിട്ടില്ല. എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. ഒരു വ്യക്തി എന്ന നിലയിലും നടി എന്ന നിലയിലും ആലിയ ഉയരങ്ങളിലേക്ക് എത്തികൊണ്ടിരിക്കുകയാണ്.
ഇപ്പോള്‍ അഭിനയിക്കുമ്പോഴും ജീവിക്കുമ്പോഴും ഞാന്‍ സ്വപ്നം കാണുന്നതാണ് ആലിയ എനിക്ക് നല്‍കുന്നതെന്നും രണ്‍ബീര്‍ പറയുന്നു. പ്രണയത്തിലായിരിക്കുന്നത് ആകാംഷയുണര്‍ത്തുന്ന കാര്യമാണ്. എല്ലാം കാര്യങ്ങളും പുതിയതായി മാറുകയാണ്. അതിനൊപ്പം നമ്മള് കുറച്ച് കൂടി റൊമാന്റിക് ആവുകയും ചെയ്യും. ഞാനിപ്പോള്‍ വളരെയധികം സന്തോഷവാനാണെന്നും ബന്ധങ്ങള്‍ക്ക് കൂടുതല്‍ വില കല്‍പ്പിക്കുന്നതായി തോന്നുണ്ടെന്നും രണ്‍ബീര്‍ പറയുന്നു. മറ്റൊരാളുടെ വേദനയെ മുമ്പത്തെക്കാള്‍ കൂടുതല്‍ മനസിലാക്കാന്‍ തനിക്ക് ഇപ്പോള്‍ സാധിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു.
അടുത്തിടെ നടി സോനം കപൂറിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ രണ്‍ബീറും ആലിയയും ഒന്നിച്ചായിരുന്നു എത്തിയത്. ഇതാണ് പാപ്പരാസികള്‍ക്ക് വീണ്ടും പ്രണയത്തെ കുറിച്ചുള്ള സൂചന നല്‍കിയത്. രണ്‍ബീര്‍ തന്നെ എല്ലാ കാര്യങ്ങളും തുറന്ന് സംസാരിച്ച സ്ഥിതിക്ക് കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്ത് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മറ്റൊരു താരവിവാഹം കൂടി ഉടനുണ്ടാവുമോ എന്ന് കാത്തിരുന്ന് കാണാം.