Latest News

ഇന്ത്യയിലെ ആദ്യ സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടര്‍ ജൂണ്‍ 5 ന് വിപണിയിലേക്ക്

TFN
topbanner
ഇന്ത്യയിലെ ആദ്യ സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടര്‍ ജൂണ്‍ 5 ന് വിപണിയിലേക്ക്

ലോകം സ്മാര്‍ട്ടായി കൊണ്ടിരിക്കുകയാണ്. എല്ലാ കാര്യത്തിലും അങ്ങനെ തന്നെയായിരിക്കണം. ഇപ്പോഴിത ആദ്യ സ്മാര്‍ട്ട് സ്‌കൂട്ടര്‍ കൂടി വിപണിയിലേക്ക് എത്താന്‍ പോവുന്നു. ഏഥര്‍ ട340 ജൂണ്‍ അഞ്ചിനാണ് ഇന്ത്യന്‍ വിപണയിലേക്ക് എത്തുന്നത്. ബാംഗ്ലൂര്‍ ആസ്ഥാനമായ ഇലക്ട്രിക് സ്റ്റാര്‍ട്ട് അപ് കമ്പനിയായ ഏഥര്‍ എനര്‍ജിയാണ് ഈ സ്‌കൂട്ടറിന്റെ നിര്‍മാതാക്കള്‍. 

ആദ്യം ഘട്ടം ആയതിനാല്‍ ഏഥര്‍ സ്‌കൂട്ടറുകള്‍ ബംഗ്ലൂരില്‍ മാത്രമാണ് ലഭിക്കുക. ഏഥര്‍ ട340 മുപ്പത് സ്മാര്‍ട്ട് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ബംഗ്ലൂരുവില്‍ കമ്പനി സ്ഥാപിച്ചിരിക്കുകയാണ്. ഏഥര്‍ സ്‌കൂട്ടറുകള്‍ക്ക് പുറമേ മറ്റ് വൈദ്യുത വാഹനങ്ങള്‍ക്കും ചാര്‍ജിംഗ് സ്റ്റേഷന്‍ ഉപയോഗക്കപ്പെടുത്താമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 

വെള്ളം ഉള്ളില്‍ കടക്കാത്ത IP67 വാട്ടര്‍പ്രൂഫ് ലിഥിയം അയോണ്‍ ബാറ്ററി പാക്കിലാണ് ഏഥര്‍ സ്‌കൂട്ടര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ എണ്‍പതു കിലോമീറ്റര്‍ വരെ സ്‌കൂട്ടര്‍ ഓടും. വേഗത കൂടുന്നതിന് അനുസരിച്ചു ബാറ്ററി റേഞ്ച് കുറയും. ബാറ്ററിയുടെ ആയുസ് അമ്പതിനായിരം കിലോമീറ്റര്‍ വരെയാണ്. പൂജ്യത്തില്‍ നിന്നും നാല്‍പതു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ സ്‌കൂട്ടറിന് 5.1 സെക്കന്‍ഡുകള്‍ മതി.

smart scooter in to market

RECOMMENDED FOR YOU:

no relative items
topbanner