Latest News

ഇന്ന് മുതല്‍ പത്ത് ദിവസത്തേക്ക് ഏഴ് സംസ്ഥാനങ്ങളില്‍ കര്‍ഷക സമരം

TFN
topbanner
ഇന്ന് മുതല്‍ പത്ത് ദിവസത്തേക്ക് ഏഴ് സംസ്ഥാനങ്ങളില്‍ കര്‍ഷക സമരം

ജൂണ്‍ ഒന്ന് മുതല്‍ പത്ത് ദിവസത്തേക്ക് രാജ്യത്തെ ഏഴ് സംസ്ഥാനങ്ങൡലെ കര്‍ഷകര്‍ സമരം ആരംഭിച്ചു. കേന്ദ്രസര്‍ക്കാരിന് വലിയൊരു പ്രതിസന്ധി സൃഷ്ടിച്ചാണ് കര്‍ഷകര്‍ സമരം തുടങ്ങിയത്. മധ്യപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, ജമ്മുകാശ്മീര്‍, രാജസ്ഥാന്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് സമരത്തിന് ഇറങ്ങിയിരിക്കുന്നത്. അതേ സമയം കേരളത്തിലുള്ള കര്‍ഷകരും സമരത്തില്‍ പങ്കാളികളാകുമെന്നാണ് രാഷ്ട്രീയ കിസാന്‍ മഹാസംഘ് പറയുന്നത്. 

സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുള്ള വിളകള്‍ക്കുള്ള താങ്ങുവില നല്‍കണം. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ സമരത്തിനിറങ്ങിയത്. കാര്‍ഷിക ഉത്പന്നങ്ങള്‍ വിപണയിലേക്ക് എത്തിക്കാതെയുള്ള സമരമാണ് നടത്തുന്നത്. കര്‍ഷക സമരം കോണ്‍ഗ്രസ് തയ്യാറാക്കിയതാണെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പ്രതികരിച്ചത്. 

സമരം തികച്ചും സമാധാനപരമായിരിക്കണമെന്നും വാഹനങ്ങള്‍ തടയുകയോ റോഡുകള്‍ ഉപരോധിക്കുകയോ ചെയ്യില്ലെന്നും സമരത്തിന് നേതൃത്വം നല്‍കുന്ന കിസാന്‍ മഹാസംഘ് അറിയിച്ചിരുന്നു. പലയിടങ്ങളിലും സമരം ആരംഭിച്ചിരിക്കുകയാണ്. ചിലയിടങ്ങളില്‍ പച്ചക്കറികളുമായി പോയ വാഹനങ്ങള്‍ സമരക്കാര്‍ തടഞ്ഞതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്. 

കര്‍ഷകര്‍ സമരത്തിലായതിനാല്‍ പച്ചക്കറികള്‍, പാലുത്പന്നങ്ങള്‍, എന്നിവ സമീപ നഗരങ്ങളിലേക്ക് വിതരണം ചെയ്യുന്നതും നിര്‍ത്തിവെക്കും. പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യത്തെ 30 പ്രധാന ദേശീയ പാതയോരങ്ങളില്‍ സമരക്കാര്‍ ധര്‍ണ സംഘടിപ്പിക്കും. സമരത്തിന് ഇരുന്നുറോളം സംഘടനകളുടെ പിന്തുണയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Farmers strike in seven states

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

LATEST HEADLINES