Latest News

സുന്നത്ത് കര്‍മ്മത്തെ തുടര്‍ന്ന് രക്തസ്രാവം, പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

TFN
topbanner
സുന്നത്ത് കര്‍മ്മത്തെ തുടര്‍ന്ന് രക്തസ്രാവം, പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

തൃശൂര്‍ ജില്ലയിലെ തൃപ്രയാറില്‍ സുന്നത്ത് കര്‍മ്മത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവത്തിനൊടുവില്‍ കുഞ്ഞ് മരിച്ചതായി റിപ്പോര്‍ട്ട്. ജനിച്ച് 29 ദിവസം മാത്രം പ്രയാമുള്ള കുഞ്ഞാണ് മരിച്ചത്. ഇത് സംബന്ധിച്ച് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരോഗ്യമന്ത്രിയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

തൃപ്രയാറിലെ സ്വകാര്യ ക്ലീനിക്കില്‍ നിന്നുമായിരുന്നു മേയ് 26 ന് കുഞ്ഞിന് സുന്നത്ത് കര്‍മ്മം ചെയ്തത്. ഡോക്ടറുടെ മേല്‍നോട്ടത്തില്‍ തന്നെയായിരുന്നു ഇത് നടത്തിയതും. കര്‍മ്മം നടത്തിയതിന് ശേഷം മുക്കാല്‍ മണിക്കൂറോളം കുട്ടിയെ ക്ലിനിക്കില്‍ നിരീക്ഷണത്തിന് വിധേനയാക്കിയിരുന്നു. 

അതിന് ശേഷമാണ് ജനനേന്ദ്രിയത്തില്‍ നിന്നും രക്തസ്രാവം കണ്ടത്. ഡോക്ടര്‍ തന്നെ മുറിവ് മരുന്ന് വെച്ച് കെട്ടുകയും ചെയ്തിരുന്നു. കുട്ടിയുമായി വീട്ടിലെത്തിയ ശേഷം വീണ്ടും രക്തസ്രാവം ഉണ്ടാവുകയായിരുന്നു. നടെ ഡോക്ടറെ വിളിച്ച് വിവരം അറിയിച്ചിരുന്നെങ്കിലും അദ്ദേഹം കാര്യമായി എടുതതിരുന്നില്ലെന്നും ആക്ഷേപമുണ്ട്. 

രാത്രിയില്‍ വീണ്ടും രക്തസ്രാവം ഉണ്ടാവുകയും രാവിലെ വീണ്ടും ഡോകടര്‍ മരുന്ന് വെച്ച് കെട്ടുകയും ചെയ്തിരുന്നു. ഒരു സര്‍ജന്റെ അടുത്ത് ചികിത്സ തേടാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. സര്‍ജനെ തേടിയുള്ള ഓട്ടം ഒടുവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിയെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സമയത്തിനുള്ളില്‍ കുട്ടിയുടെ ശരീരത്തിലെ 93 ശതമാനവും രക്തവും മുറിവിലൂടെ വാര്‍ന്ന് പോയിരുന്നു.

Infant died due to bleeding

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

LATEST HEADLINES