Latest News

നിയമസംവിധാനവും പൊതുജനവും തമ്മിലുള്ള അകലം കുറക്കാന്‍ മൊബൈല്‍ ആപ്പ്

TFN
topbanner
നിയമസംവിധാനവും പൊതുജനവും തമ്മിലുള്ള അകലം കുറക്കാന്‍ മൊബൈല്‍ ആപ്പ്

കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നിയമങ്ങളുമായി അറബ് രാജ്യങ്ങളെല്ലാം മാതൃകയായി കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ കുറ്റകൃത്യങ്ങള്‍ ചെയ്താല്‍ മൊബൈല്‍ ആപ്പ് വഴി റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനവും ഒരുങ്ങുകയാണ്. അബുദാബി പബ്ലിക് പ്രോസിക്ൂഷനാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. 

'ഇന്‍ഫോം ദി പ്രോസിക്യൂഷന്‍' എന്ന പേരിലുള്ള മൊബൈല്‍ ആപ്പ് വഴിയാണ് കുറ്റകൃത്യങ്ങളോ സംശയകരമായ പ്രവര്‍ത്തനങ്ങളോ അധികാരികളിലേക്ക് എത്തിക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. മൊബൈല്‍  ആപ്പ് വഴിയുള്ള സേവനം ആരംഭിച്ച് ആദ്യ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 2231 -ാളം ആളുകള്‍ ഈ ആപ്പ് സ്വന്തമാക്കിയിരിക്കുകയാണെന്നാണ് കണക്കുകള്‍. 

കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക മാത്രമല്ല നിയമപരമായ സംശയങ്ങള്‍ ചോദിച്ച് കൊണ്ടും നിരവധി പേര്‍ ആപ്പിലെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു. ടെക്‌നോളജി ഉപയോഗിച്ച് സമൂഹന്മക്കായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാം എന്നാ ആശയത്തില്‍ നിന്നുമാണ് ഈ ആപ്പ് ജനിച്ചതെന്ന്  അബുദാബി അറ്റോര്‍ണി ജനറല്‍ അലി മുഹമ്മദ് അല്‍ ബലൂഷി വ്യക്തമാക്കുന്നുണ്ട്. 

ഇത് കൊണ്ട് പ്രധാനമായി ഉദ്ദേശിക്കുന്ന മറ്റൊരു കാര്യം കൂടി ഉണ്ട്. നിയമസംവിധാനവും പൊതുജനവും തമ്മിലുള്ള അകലം കുറക്കാനും ആശയവിനിമയം ക്രിയത്മകമാക്കാനും പുതിയ സംവിധാനത്തിലൂടെ സഹായിക്കും. അറബി, ഇംഗ്ലീഷ് എന്നിങ്ങനെ രണ്ട് ഭാഷകളിലാണ് ഈ അപ്പ് പ്രവര്‍ത്തിക്കുക. സാമൂഹിക സുരക്ഷ ഉറപ്പ് വരുന്നതിനൊപ്പം ജനങ്ങളുടെ പങ്കാളിത്തമാണ് ആവശ്യം.

Mobile app for public

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

LATEST HEADLINES