Latest News

കാലവസ്ഥാ മുന്നറിയിപ്പ്: മത്സ്യത്തൊഴിലാളികളുടെ നഷ്ടം നികത്താൻ ഇൻഷുറൻസ് ഏർപെടുത്തണം- മുരളി തുമ്മാരുകുടി

TFN
topbanner
കാലവസ്ഥാ മുന്നറിയിപ്പ്: മത്സ്യത്തൊഴിലാളികളുടെ നഷ്ടം നികത്താൻ ഇൻഷുറൻസ് ഏർപെടുത്തണം- മുരളി തുമ്മാരുകുടി

കാലാവസ്ഥാ മുന്നറിയിപ്പ് കാരണം മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്ത നഷ്ടം നികത്താൻ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ഇൻഷുറൻസ് ഏർപെടുത്തണമെന്ന് ഡോ മുരളി തുമ്മാരുകുടി. ഈയിടെയായി വർധിച്ചുവരുന്ന ചുഴലിക്കാറ്റുകൾ കാരണം ഇത്തരത്തിലുള്ള മുന്നറിയിപ്പുകൾ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. പ്രത്യേക ഇൻഷുറൻസ് ഉറപ്പുവരുത്തുന്നതിലൂടെ മുന്നറിയിപ്പുകളുമായി മത്സ്യത്തൊഴിലാളികൾ പൂർണമായി സഹകരിക്കാൻ വഴിയൊരുക്കും. കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ടുള്ള പ്രകൃതിദുരന്തങ്ങളാണ് വരും കാലങ്ങളിൽ മത്സ്യമേഖലയ്ക്ക് ഏറെ ഭീഷണി ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) സംഘടിപ്പിച്ച വെബിനാറിൽ പ്രഭാഷണം നടത്തുകയായിരുന്നു
ഐക്യരാഷ്ട്ര പരിസ്ഥിതി പദ്ധതി ക്രൈസിസ് മാനേജ്മെന്റ് വിഭാഗം ഓപറേഷൻസ് മാനേജറായ മുരളി തുമ്മാരുകുടി.

റോഡപകടം, മുങ്ങിമരണം തുടങ്ങിയ അപകടങ്ങളെ ചെറുക്കുന്നതിന് സുരക്ഷാ മുൻകരുതലുകൾ സ്‌കൂൾതലങ്ങളിൽ പാഠ്യവിഷയമാക്കണം. മനുഷ്യനിർമിത ദുരന്തങ്ങൾ ഒഴിവാക്കാനും പ്രകൃതിദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനും ഇത്തരം ബോധവൽകരണമാർഗങ്ങൾ സഹായകരമാകും. അടുത്ത വർഷം സെപ്തംബറോടെ മാസ്‌കില്ലാതെ പുറത്തിറങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥല-കാല സ്വഭാവങ്ങൾ പഠനവിധേയമാക്കി ദുരന്തങ്ങളെകുറിച്ച് പ്രവചിക്കാനാകും. ദുരന്ത സാധ്യതകൾ മനസ്സിലാക്കി മുൻകരുതലെടുക്കുന്നതാണ് പ്രകൃതിദുരന്തങ്ങളുടെ തീവ്രത കുറയ്ക്കാനുള്ള മാർഗമെന്നും അദ്ദേഹം പറഞ്ഞു.
 

സിഎംഎഫ്ആർഐ നടത്തിവരുന്ന സ്വച്ഛഭാരത് കാംപയിനിന്റെ ഭാഗമായാണ് വെബിനാർ സംഘടിപ്പിച്ചത്. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ, സിഎംഎഫ്ആർഐ സ്വച്ഛഭാരത് നോഡൽ ഓഫീസർ ഡോ ശ്യാം എസ് സലീം, ഡോ രേഖ ജെ നായർ, ഡോ മിറിയം പോൾ ശ്രീറാം എന്നിവർ പ്രസംഗിച്ചു.
murali thummarankudi speech on weather and fisherman insurance

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

LATEST HEADLINES