Latest News

സ്വര്‍ണവില കുറഞ്ഞു, പവന് 120 രൂപയാണ് കുറഞ്ഞത്

TFN
topbanner
സ്വര്‍ണവില കുറഞ്ഞു, പവന് 120 രൂപയാണ് കുറഞ്ഞത്

വീണ്ടും സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ രണ്ട് ദിവസത്തിനിടെയില്‍ പവന് 120 രൂപയാണ് കുറഞ്ഞത്. വെള്ളിയാഴ്ച പവന് 80 രൂപയായിരുന്നു കുറഞ്ഞത്. ഗ്രാമിന് 15 രൂപ താഴ്ന്ന് 2855 രൂപയായിരിക്കുകയാണ്. 22840 ആണ് പവന്റെ ഇന്നത്തെ വില. 

കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ആഗോള വിപണിയില്‍ സ്വര്‍ണ വില ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും ഇന്ന് വില കുറയാന്‍ കാരണം. മേയ് മാസത്തെ ഏറ്റവും കൂടിയ വില 23,400 രൂപയാണ്. മേയില്‍ 23000 രൂപയായിരുന്നു ഏറ്റവും കുറഞ്ഞ നിരക്ക്. എന്നാല്‍ ഏപ്രിലില്‍ ഇന്നത്തെ വിലയെക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് വ്യാപാരം നടന്നിരുന്നത്. 

22600 രൂപയായിരുന്നു ഏപ്രിലിലെ ഏറ്റവും കുറഞ്ഞ നിരക്ക്. ജൂണ്‍ മാസം ആരംഭിച്ചതേയുള്ളു. ഈ മാസം തുടക്കത്തില്‍ തന്നെ സ്വര്‍ണ വില കുറയുകയാണ് ചെയ്തിരിക്കുന്നതിനാല്‍. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ മാസം സ്വര്‍ണ വില കുറയാന്‍ സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ വ്യക്തമാക്കി.

gold rate decreased

RECOMMENDED FOR YOU:

no relative items
topbanner