Latest News

നിപ്പാ ഭീതി ഒഴിയുന്നില്ല.. അതീവ ജാഗ്രാതയുമായി കോഴിക്കോട്! ബാലുശ്ശേരി ആശുപത്രിയിലെ ജീവനക്കാര്‍ക്ക് അവധി..

TFN
topbanner
നിപ്പാ ഭീതി ഒഴിയുന്നില്ല.. അതീവ ജാഗ്രാതയുമായി കോഴിക്കോട്! ബാലുശ്ശേരി ആശുപത്രിയിലെ ജീവനക്കാര്‍ക്ക് അവധി..

നിപ്പാ വൈറസ് ഒന്ന് ശാന്തമായെന്ന് കരുതിയെങ്കിലും ഭീതി വിട്ടൊഴിയുന്നില്ല. നിപ്പാ ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ് എത്തിയിരിക്കുകയാണ്. ബാലുശ്ശേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആശുപത്രിയിലെ മറ്റ് ജീവനക്കാര്‍ക്കും അവധി നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഒപി പ്രവര്‍ത്തിക്കും. 

നിപ്പാ ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച ഇസ്മയില്‍, റസില്‍ എന്നിവര്‍ ബാലുശ്ശേരി ആശുപത്രിയിലായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. അതിനാല്‍ ആശുപത്രി ജീവനക്കാരെല്ലാം ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. നിപ്പയെ തുടര്‍ന്ന് വീണ്ടും ആളുകള്‍ മരിച്ചതോടെ കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് അറിയിപ്പ് പുറത്ത് വിട്ടിരുന്നു. 

ആരോഗ്യ വകുപ്പിന്റെ അറിയിപ്പ് 

ഇക്കഴിഞ്ഞ അഞ്ച്, പതിനാല് തീയതികളില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയിലും, സി.ടി സ്‌കാന്‍ റൂമിലും വെയിറ്റിംഗ് റൂമിലും പതിനെട്ട്, പത്തൊമ്പത് തീയതികളില്‍ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും സന്ദര്‍ശനം നടത്തിയിട്ടുള്ളവര്‍ സ്റ്റേറ്റ് നിപാ സെല്ലില്‍ ബന്ധപ്പെടേണ്ടതാണ്. സ്റ്റേറ്റ് നിപാ സെല്‍ നമ്പര്‍ 0495 2381000. 

നിപ്പാ വൈറസു ബാധിച്ച് പതിനൊന്ന് ദിവസം കൊണ്ട് 17 പേരാണ് മരിച്ചത്. വൈറസിന്റെ ഉറവിടം കണ്ടെത്താനും വൈറസ് പടരുന്നത് തടയാനും ആരോഗ്യ വകുപ്പിന് ഇനിയും കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ ജനങ്ങള്‍ ജാഗ്രാത പാലിക്കുകയാണ് വേണ്ടത്. പുറത്തിറങ്ങുമ്പോള്‍ കഴിവതും മാക്‌സുകള്‍ ധരിക്കാനും സോപ്പുപയോഗിച്ച് കൈകള്‍ നന്നായി കഴുകി വൃത്തിയാക്കാനും തുടങ്ങി ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങളെല്ലാം കര്‍ശനമായി തന്നെ പാലിക്കേണ്ടതായിട്ടുണ്ട്.

Nippa Virus, care continues in kozhikode

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

LATEST HEADLINES