Latest News

മിസോറാമില്‍ കുമ്മനത്തിനെതിരെ വ്യാപക പ്രതിഷേധം!

TFN
topbanner
മിസോറാമില്‍ കുമ്മനത്തിനെതിരെ വ്യാപക പ്രതിഷേധം!

ബി.ജെ.പി. കേരള സംസ്ഥാന ഘടകത്തിന്റെ അദ്ധ്യക്ഷനും ഹിന്ദു ഐക്യ വേദിയുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി ചുമതലേറ്റിരുന്നു. ട്രോളന്മാരുടെ പ്രിയപ്പെട്ട കുമ്മനംജി കേരളത്തില്‍ നിന്നും പോയതിനെ കുറിച്ച് സോഷ്യല്‍ മീഡിയ നിറയെ ട്രോളുകളായിരുന്നു.

കുമ്മനം മിസോറോമിലെത്തിയതിന് പിന്നാലെ അവിടെയും പ്രതിഷേധം ശക്തമായിരിക്കുകയാണ്. കുമ്മനത്തെ ആ സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്. ഇതിന് കാരണമായി ആരോപിക്കുന്നത് കുമ്മനം തീവ്രഹിന്ദുത്വവാദിയെന്നാണ്. അഴിമതിക്കെതിരെ രൂപികരിച്ച് പിന്നീട് രാഷ്ട്രീയ പാര്‍ട്ടിയായി മാറിയ പ്രിസം (പീപ്പിള്‍സ് റെപ്രസേന്റഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് മിസോറാം) ആണ് കുമ്മനം രാജശേഖരനെതിരെ പ്രതിഷേധം സംഘടപ്പിച്ചിരിക്കുന്നത്. 

മിസോറാമില്‍ പുതിയതായി സ്ഥാനമേറ്റ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആര്‍എസ്എസ് വിശ്വഹിന്ദു പരിഷത്ത് ഐഖ്യവേദി എന്നിവയുടെ സജീവ പ്രവര്‍ത്തകനും, ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കും ക്രൈസ്തവ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ശക്തമായി വാദിക്കുന്ന ആളുമാണെന്നാണ് കുമ്മാനത്തെ കുറിച്ച് പ്രിസം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്. കുമ്മനത്തിന്റെ നിയമനത്തിനെതിരെ സംഘടിക്കണമെന്ന ആവശ്യവുമായി ക്രൈസ്തചവ സംഘടനകളെയും രാഷ്ട്രീയ പാര്‍ട്ടികളെയും പ്രിസം സമീപിച്ചിട്ടുമുണ്ട്. 


ഞങ്ങളുടേത് ക്രൈസ്തവ വിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനമാണ്. അവിടെ ആര്‍എസ്എസ് പ്രവര്‍ത്തകനെ ഗവര്‍ണറായി വേണ്ടന്നാണ് പ്രിസത്തിന്റെ നിലപാട്. ഈ വര്‍ഷം മിസോറാമില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് മുന്നില്‍ കണ്ടാണ് കുമ്മാനത്തെ ഗവര്‍ണറായി നിയമിച്ചതെന്നും പ്രിസം ആരോപിക്കുന്നു. 

Campaign in Mizoram to drive out Kummanam Rajasekharan

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

LATEST HEADLINES