Latest News

ഗ്യാസ് പൊള്ളും; പാചകവാതക ഗ്യാസിന്റെ വില വര്‍ധിപ്പിച്ചു..

TFN
topbanner
ഗ്യാസ് പൊള്ളും; പാചകവാതക ഗ്യാസിന്റെ വില വര്‍ധിപ്പിച്ചു..

പ്രെട്രോളിനും ഡീസലിനും വില കൂടി വരുന്നതില്‍ ജനങ്ങള്‍ ആശങ്കയിലായിരുന്നു. ഇപ്പോള്‍ ജനങ്ങള്‍ക്ക് വീണ്ടും തിരിച്ചടി കിട്ടിയിരിക്കുകയാണ്. ഗാര്‍ഹിക ഉപയോഗത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെയാണ് വില വര്‍ദ്ധിപ്പിച്ചതാണ് പുതിയൊരു പ്രതിസന്ധിക്ക് കൂടി തുടക്കമിട്ടത്. 49 രൂപയാണ് കുത്തനെ കൂട്ടിയിരിക്കുന്നത്. 688 രൂപയാണ് ഇതോടെ പുതുക്കിയ വില. 

വാണിജ്യ സിലിണ്ടറിന് 77.50 രൂപ കൂട്ടി 1229.50 രൂപയിലെത്തി. സബ്‌സിഡിയുള്ളവര്‍ക്ക് 190.66 രൂപ ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാകും. ആഗോള വിപണയില്‍ ഇന്ധന വില ഉയരുന്നതിന്റെ പശ്ചാതലത്തില്‍ തന്നെയാണ് പാചക വാതകത്തിന്റെയും വില കൂടിയിരിക്കുന്നത്. 

സബ്‌സിഡി അക്കൗണ്ടിലേക്ക് എത്തുന്നതിനാല്‍ കേരളത്തില്‍ 497 രൂപയായിട്ടാണ് വില വര്‍ധിക്കുന്നത്. മാത്രമല്ല സബ്‌സിഡിയുള്ള സിലിണ്ടറിന് ഡല്‍ഹിയില്‍ 493.55, കൊല്‍ക്കത്തയില്‍ 496, മുംബൈയില്‍ 491.31, ചെന്നൈയില്‍ 481.84 എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. 

കര്‍ണാടക ഉപതിരഞ്ഞെടുപ്പിന് പിന്നാലെ തുടര്‍ച്ചയായി പതിനാറ് ദിവസങ്ങളില്‍ ഇന്ധന വിലയില്‍ രാജ്യത്ത്ത വന്‍ വര്‍ധനവ് ആയിരുന്നു ഉണ്ടായിരുന്നത്. പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ ഒരു പൈസയാണ് എണ്ണ കമ്പനികള്‍ കുറച്ചത്. വിപണിയിലെ ഇന്ധന വിലയുടെ അടിസ്ഥാനത്തില്‍ ഓരോ മാസവും പാചകവാതക കമ്പനികളും വിലയില്‍ മാറ്റാം വരുത്താറുണ്ട്. ഇത് അനുസരിച്ചാണ് ഇന്ന് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

Read more topics: # gas,# cooking gas,# petrol
Cooking Gas price increased in India

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

LATEST HEADLINES