Latest News

പലസ്തീന്റെ മാലാഖയായിരുന്ന റസ്സാന്‍ അല്‍ നജ്ജാറിനെയും ഇസ്രായേല്‍ വെടിവെച്ച് കൊന്നു...

TFN
topbanner
പലസ്തീന്റെ മാലാഖയായിരുന്ന റസ്സാന്‍ അല്‍ നജ്ജാറിനെയും ഇസ്രായേല്‍ വെടിവെച്ച് കൊന്നു...

ഇസ്രയേല്‍ സൈന്യം പലസ്തീനില്‍ നടത്തുന്ന കൊടും ക്രൂരതയ്ക്ക് അവസാനമില്ല. ഇസ്രയേല്‍ അധിനിവേശത്തിനെതിരെ മാര്‍ച്ച് 30 നാണ് പലസ്തീന്റെ ശക്തമായ പ്രതിഷേധം ആരംഭിച്ചത്. 2014 ന് ശേഷം പലസ്തീന്‍ കണ്ട ഏറ്റവും ശക്തമായ പ്രതിഷേധം കൂടിയായിരുന്നു ദ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്ന പേരില്‍ ആരംഭിച്ച ഈ പതിഷേധം. 

പ്രതിഷേധം ശക്തി പ്രാപിച്ച് വരുന്നതിനിടെ ലോകത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി ഒരു വാര്‍ത്ത വന്നിരിക്കുകയാണ്. പലസ്തീന്‍ പ്രതിഷേധങ്ങള്‍ക്കിടയില്‍ രക്ഷകയായി ഓടി നടന്നിരുന്ന റസ്സാന്‍ അല്‍ നജ്ജാര്‍ വെടിയേറ്റ് മരിച്ചു. നഴ്‌സ് ആയിരുന്ന റസ്സാന്‍ പ്രതിഷേധങ്ങളിൽ പരിക്കേല്‍ക്കുന്നവരെ പരിചരിക്കുന്ന വളണ്ടിയര്‍ കൂടിയായിരുന്നു. ഒടുവില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ തോക്കിന്റെ മുന്നില്‍ റസ്സാനും തോല്‍വി സമ്മതിച്ചു. റസ്സാന്റെ മരണത്തെ തുടര്‍ന്ന് പലസ്തീനില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. 

ഖാന്‍ യൂനിസിന് കിഴക്ക്, ഇസ്രായേലിനെതിരെയുള്ള പ്രതിഷേധം നടക്കുന്നതിനിടെ പരിക്കേറ്റ ഒരു പലസ്തീന്‍ പോരാളിയെ പരിചരിക്കുന്നതിനിടെ ആയിരുന്നു റസ്സാന് നേരെയും വെടിയുണ്ട എത്തിയത്. പലസ്തീന്‍ ആരോഗ്യ വകുപ്പിന് കീഴിയില്‍ പാരാമെഡിക്കല്‍ വളണ്ടിയര്‍ ആയിരുന്ന റസ്സാന്‍ വെളുത്ത നിറമുള്ള യൂണിഫോം ധരിച്ചായിരുന്നു പരിക്കേറ്റവരെ പരിചരിക്കാന്‍ എത്തിയത്. അത് പോലും കണക്കിലെടുക്കാതെയായിരുന്നു അവരെ വെടിവെച്ചത്. റസ്സാന്‍ വെടിയേറ്റ് മരിച്ചതിനെ കുറിച്ച് പരിശോധിക്കുമെന്ന് ഇസ്രായേല്‍ അറിയിച്ചിരിക്കുകയാണ്.

Doctor recalls slain Palestine nurse's bravery

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

LATEST HEADLINES