Latest News

സ്ത്രീ പീഡനം തടയണം, കടുത്ത ശിഷയുമായി സൗദി ഭരണകൂടം

TFN
topbanner
സ്ത്രീ പീഡനം തടയണം, കടുത്ത ശിഷയുമായി സൗദി ഭരണകൂടം

സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുക എന്ന ലക്ഷ്യവുമായി ലൈംഗിക പീഡനം ക്രിമിനല്‍ കുറ്റമാക്കി കൊണ്ട് നിയമവുമായി സൗദി. സൗദി ഭരണാധികാരിയായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയാണ് അംഗീകാരം നല്‍കിയത്. നേരത്തെ സൗദി ഉന്നത സഭയായ ശുറ കൗണ്‍സില്‍ സമര്‍പ്പിച്ച നിയത്തിനുള്ള അംഗീകാരം സൗദി പാസാക്കിയിരുന്നു. 

പീഡന വിരുദ്ധ നിയമത്തിന് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ശുറ കൗണ്‍സില്‍ അഡൈ്വസി ബോര്‍ഡ് അംഗീകാരം നല്‍കിയത്. കുറ്റം ചെയ്തവര്‍ക്ക് നിയമപ്രകാരം അഞ്ച് വര്‍ഷം തടവ് ശിഷയും 300,000 റിയാല്‍ പിഴയും ലഭിക്കും. ഇസ്ലാമിക നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി വ്യക്തി സ്വാതന്ത്ര്യം, സ്വകാര്യത, അന്തസ്സ്, എന്നിവ സംരക്ഷിക്കുന്നതിനായി പീഡനക്കേസുകളിലെ ഇരകളെ കുറ്റവിമുക്തരാക്കുകയും കുറ്റവാളികളെ ശിഷിക്കുകയും ചെയ്യുന്നതാണ് പുതിയ നിമയം. 

രാജ്യത്തെ നിയമങ്ങളുടെ ചരിത്രത്തില്‍ സുപ്രധാന നാഴികകല്ലാണ് ലൈംഗിക പീഡന വിരുദ്ധ നിയമമെന്് ശുറ കൗണ്‍സില്‍ അംഗം വ്യക്തമാക്കിയിരുന്നു. നിയമത്തിലുണ്ടാവുന്ന ശൂന്യത നികത്തി കുറ്റകൃത്യം തടയുന്നതിന് രാജാവ് ഒപ്പുവെച്ച പുതിയ നിയമത്തിന് കഴിയുമെന്നും കൗണ്‍സില്‍ അംഗം വ്യക്തമാക്കുന്നു. എന്നാല്‍ അന്യപുരുഷന്മാര്‍ തമ്മില്‍ പരപ്‌സരം കൈമാറുന്ന ചുംബനവും അതുമായി  ബന്ധപ്പെട്ട മെസേജ് ചിഹ്നങ്ങളുമെല്ലാം നിയമത്തിന് കീഴില്‍ വരും. 

Saudi government to introduce special law for protecting women

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

LATEST HEADLINES