Latest News

നെയ്മറിന് പരിക്ക്.. ബ്രസീല്‍ പരിശീലന ക്യാമ്പില്‍ നിന്ന് വിട്ട് നിന്ന് താരം

TFN
topbanner
നെയ്മറിന് പരിക്ക്.. ബ്രസീല്‍ പരിശീലന ക്യാമ്പില്‍ നിന്ന് വിട്ട് നിന്ന് താരം

ലോകം മുഴുവനുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ലോകകപ്പിന് കുറഞ്ഞ ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. ഇത്തവണ ലോകകപ്പ് പ്രതീക്ഷയുമായിട്ടാണ് ബ്രസീല്‍ വരുന്നത്. അതിനിടെ ബ്രസീല്‍ ആരാധകര്‍ക്ക് ആശങ്ക നല്‍കുന്നൊരു വാര്‍ത്ത വന്നിരിക്കുകയാണ്. പരിക്കിനെ തുടര്‍ന്ന് നെയ്മര്‍ പരിശീലനത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. 

ലോകത്തെ ഏറ്റവും വില കൂടിയ ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളാണ് ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍. ദേശീയ ടീമിനൊപ്പമുള്ള പരിശീലനത്തിലൂടെ ആരോഗ്യം പൂര്‍ണമായി വീണ്ടെടുക്കാനായിട്ടില്ലെന്ന് നെയ്മര്‍ ലണ്ടനില്‍ പറഞ്ഞിരുന്നു. ലോകകപ്പ് തുടങ്ങുമ്പോഴേക്കും പൂര്‍ണ ആരോഗ്യവാനാകുമെന്ന് പ്രതീക്ഷിക്കുന്നതായിട്ടും നെയ്മര്‍ പറയുന്നു. എന്നാല്‍ ലോകകപ്പിന് മുമ്പ് നടക്കുന് സൗഹൃദ മത്സരത്തില്‍ നെയ്മര്‍ കളിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന. 

ഞായറാഴ്ച ക്രൊയെഷ്യയുമായിട്ടാണ് ബ്രസീലിന്റെ സൗഹൃദ മത്സരം. ഫിലിപ്പ് കുടിഞ്ഞ്യോയും ഗാബ്രിയേല്‍ ജീസസുമാകും മുന്‍നിരയില്‍ കളിക്കുക. മിഡ്ഫീല്‍ഡര്‍ റെനാറ്റോ ഓഗസ്‌റ്റോ വലത് കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ക്രൊയേഷ്യക്കെതിരെ കളിക്കില്ലെന്ന് ആദ്യമേ വ്യക്തമാക്കിയിരുന്നു.

2018 FIFA World Cup: Neymar left out of Brazil training camp

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

LATEST HEADLINES