Latest News

സുക്കര്‍ബര്‍ഗിന്റേത് ഏകാധിപത്യം.. പ്രതിസന്ധി വിട്ടൊഴിയാതെ ഫേസ്ബുക്ക്

TFN
topbanner
സുക്കര്‍ബര്‍ഗിന്റേത് ഏകാധിപത്യം.. പ്രതിസന്ധി വിട്ടൊഴിയാതെ ഫേസ്ബുക്ക്

ഓരോ ദിവസം കഴിയുംതോറും ഫേസ്ബുക്ക് പ്രതിസന്ധികളില്‍ നിന്നും പ്രതിസന്ധികളിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. കോംബ്രിജ് അനലിറ്റിക്ക വിവാദങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കെട്ടടങ്ങി വരുന്നതേയുള്ളു. അതിനിടെ ഫേസ്ബുക്കില്‍ വീണ്ടും പുതിയ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. കമ്പനി നിലപാടുകളെ ചോദ്യം ചെയ്ത് ഫേസ്ബുക്കിന്റെ ഓഹരി ഉടമകള്‍ രംഗത്തെത്തിയതായിട്ടാണ് പുതിയ വാര്‍ത്തകള്‍. 

കമ്പനിയില്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഏകാധിപത്യമാണെന്നാണ് ഓഹരി ഉടമകള്‍ പറയുന്നത്. കമ്പനിയുടെ ഭരണപരവും സംഘടനാപരവുമായ മാറ്റങ്ങള്‍ക്ക് വേണ്ടി ആറ് നിര്‍ദ്ദേശങ്ങള്‍ക്ക് മേല്‍ വോട്ട് ചെയ്യാന്‍ തങ്ങള്‍ നിര്‍ബന്ധിക്കപ്പെട്ടുവെന്നും വോട്ടിങ്ങില്‍ അസമത്വം നിലനില്‍ക്കുന്നുവെന്നുമാണ് സുക്കര്‍ബര്‍ഗിനെതിരെയുള്ള ആരോപണങ്ങള്‍. വോട്ടെടുപ്പില്‍ സുക്കര്‍ബര്‍ഗിന്റെ കീഴിലുള്ള ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ മാറി നിന്നതും ഓഹരി ഉടമകളെ ചൊടിപ്പിച്ചിരുന്നു. 

കമ്പനി വാര്‍ഷിക മീറ്റിങ്ങില്‍ സുക്കര്‍ബര്‍ഗിനെയും നിലവിലുള്ള ഫേസ്ബുക്ക് നേതൃത്വത്തെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഫേസ്ബുക്കില്‍ ഓഹരി ഉടമകളുടെ ജനാധിപത്യം ഇല്ലാതാവുകയാണെന്നും ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നത് മനുഷ്യാവകാശ ലംഘനമാണെന്നുള്ള തരത്തിലും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 

Facebook problems

RECOMMENDED FOR YOU:

no relative items
topbanner