Latest News

പലിശ നിരക്ക് കൂട്ടി എസ്ബിഐ അടക്കമുള്ള ബാങ്കുകള്‍!

TFN
topbanner
പലിശ നിരക്ക് കൂട്ടി എസ്ബിഐ അടക്കമുള്ള ബാങ്കുകള്‍!

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അടിസ്ഥാന വായ്പാ പലിശ നിരക്ക് ഉയര്‍ത്തി. 10 ബേസിസ് പോയിന്റാണ് ഉയര്‍ത്തിയിരിക്കുന്നത്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് എസ്ബിഐ വായ്പാ പലിശ നിരക്ക് ഉയര്‍ത്തുന്നത്. ജൂണ്‍ ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. 

എസ്ബിഐയ്ക്ക് പുറമേ പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പിഎന്‍ബി ബാങ്കുകളും അടിസ്ഥാന വായ്പ പലിശ നിരക്ക് 10 ബേസിസ് പോയിന്റ് ഉയര്‍ത്തി. ഇതുവരെ 7.80 ശതമാനമായിരുന്നു വായ്പ നിരക്ക്. ജൂണ്‍ ഒന്ന് മുതല്‍ ഇത് 7.90 ശതമാനമായിട്ടാണ് ഉയരുന്നത്. 

മൂന്ന് മാസത്തേക്കുള്ള വായ്പകളുടെ നിരക്ക് 7.85 ശതമാനത്തില്‍ നിന്നും 7.95 ശതമാനവുമാകും. ആറ് മാസത്തേക്കുള്ള വായ്പകളുടെ നിരക്ക് 8 ശതമാനത്തില്‍ നിന്നും 8.10 ശതമാനമാകും. ഒരു വര്‍ഷം വരെയുള്ളത് 8.15 ല്‍ നിന്നും 8.25 ശതമാനമായിട്ടും മാറും. വായ്പകളുടെ പലിശ നിരക്ക് ഉയരുന്നത് പ്രതിമാസ തിരിച്ചടവ് (ഇഎംഐ) ഉയരുന്നതിനും കാരണമാവും. 

India gets its first interest rate hike in 4 years

RECOMMENDED FOR YOU:

no relative items
topbanner