ഫെബ്രുവരി 21 ലോകമാതൃഭാഷാദിനം. ലോകത്ത് ഭാഷകള്‍ പലതുണ്ടെങ്കിലും മാതൃഭാഷ അമ്മയുടെ സ്‌നേഹം പോലെയാണെന്നാണ് കവികളെല്ലാം ഒരുപോലെ പാടിയിരിക്കുന്നത്. ഓരോരുത്തര്‍ക്കും അവരവരുടെ മാതൃഭാഷ പ്രധാനമാണ്. 1999ലാണ് യുനെസ്‌കോ മാതൃഭാഷാദിനം ആചരിക്കാന്‍ തീരുമാനിച്ചത്. 2000 ഫെബ്രുവരി 21നായിരുന്നു ആദ്യ മാതൃഭാഷാദിനം.ഒരു നാടിന്റെ സംസ്‌കാരത്തെ കാത്തുസൂക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി മാതൃഭാഷ ഏറെ സഹായകരമാണ്.ഭാഷാപരവും സാംസ്‌കാരികവുമായ വൈവിധ്യത്തെയും ബഹുഭാഷയെയും കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും ദിനം ലക്ഷ്യമിടുന്നു. ലോകമാതൃഭാഷാദിനം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ബംഗ്ലാദേശ് ആണ്. ബംഗ്ലാദേശില്‍ 21 ഫെബ്രുവരി എന്നത് ബ്‌ംഗ്ല ഭാഷയെ പാകിസ്ഥാനിലെ ഒരു ഔദ്യോഗിക ഭാഷയായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കിഴക്കന്‍ പാകിസ്ഥാനില്‍ നടത്തിയെ പോരാട്ടത്തിന്റെ വാര്‍ഷികദിനമാണ് ഫെബ്രുവരി 21. രാജ്യാന്തര മാതൃഭാഷാദിനം ബംഗ്ലാദേശില്‍ പൊതുഅവധി ദിനമാണ്. 1947ല്‍ പാകിസ്ഥാന്‍ രൂപപ്പെട്ടപ്പോള്‍ ജിയോഗ്രഫിക്കലി രണ്ട ഭാഗത്തായിരുന്ന കിഴക്കന്‍ പാകിസ്ഥാന്‍, പടിഞ്ഞാറന്‍ പാകിസ്ഥാന്‍ എന്നിവ. രണ്ടിനെയും വേര്‍തിരിച്ച് നടുക്ക് ഇന്ത്യയും. രണ്ട് ഭാഗവും സാംസ്‌കാരികമായും ഭാഷപരമായും ഏറെ വൈവിധ്യവുമുണ്ടായിരുന്നു.1948ല്‍ പാകിസ്ഥാന്‍ ഗവണ്‍മെന്റ് ഉര്‍ദു പാകിസ്ഥാന്റെ ദേശീയഭാഷയായി പ്രഖ്യാപിച്ചു. കിഴക്കന്‍ പ്‌ാകിസ്ഥാന്‍ ജനത ഇതിനെതിരെ സമരം നടത്തി. കിഴക്കന്‍ പാകിസ്ഥാനില്‍ ഭൂരിപക്ഷം പേരും ഉപയോഗിക്കുന്ന ഭാഷയായ ബംഗ്ലായെ ദേശീയഭാഷയിലുള്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. ധീരേന്ദ്രനാഥ് ദത്ത ഈ ആവശ്യം പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചു. സമരം അടിച്ചമര്‍ത്തുന്നതിനായി പാകിസ്ഥാന്‍ ഗവണ്‍മെന്റ് പൊതുയോഗങ്ങളെയും റാലികളേയും നിരോധിച്ചു. ധാക്ക യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ സാധാരണ ജനങ്ങളുമായി ചേര്‍ന്ന് റാലികളും മീറ്റിംഗുകളും സംഘടിപ്പിക്കുകയും ചെയ്‌തു. ഇതിനെതിരെ പോലീസ് നടത്തിയ വെടിവയ്‌പില്‍ ധാരാളം പേര്‍ മരണമടയുകയും 100ാളം പേര്‍ക്ക് പരിക്കുപറ്റുകയും ചെയ്‌തു. മാതൃഭാഷയ്‌ക്കായി ജീവന്‍ നല്‍കുക എന്നത് ചരിത്രത്തിലെ അപൂര്‍വ്വസംഭവമായിരുന്നു. ലിപിയുള്ളതും ഇല്ലാത്തതുമായി ധാരാളം ഭാഷകള്‍ ലോകത്തിലുണ്ട്. ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന മാതൃഭാഷ മാന്‍ഡാരിന്‍ ചൈനീസ് ആണ്. എന്നാ്‌ല്‍ മാതൃഭാഷയല്ലാത്തവരെയും കൂടി കണക്കിലെടുത്താല്‍ ഏറ്റവുമധികം ആളുകള്‍ സംസാരിക്കുന്ന ഭാഷ ഇംഗ്ലീഷാണ്.ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ലോകത്തെ ഭാഷകളുടെ 43ശതമാനവും ഭാവിയില്‍ ഇല്ലാതാകാന്‍ സാധ്യതയുണ്ട്.ഒട്ടേറെ ഭാഷകള്‍ സംസാരിക്കാന്‍ കഴിവുള്ളവരുമുണ്ട്. പോളിഗ്ലോട്ടുകള്‍ എന്നറിയപ്പെടുന്നവരാണിവര്‍. നമ്മുടെ മുന്‍ പ്രധാനമന്ത്രി പിവി നരസിംഹറാവുവിന് 17ഭാഷകളില്‍ ്പ്രാവീണ്യമുണ്ടായിരുന്നു.