ഷറഫുദ്ദാന്‍ , ഐശ്വര്യ ലക്ഷ്‌മി ടീം ഒരുമിക്കുന്ന പുതിയ മലയാളസിനിമയാണ് ഹലോ മമ്മി. സിനിമയുടെ ടൈറ്റില്‍ പോസ്‌റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി.ഫാന്റസി കോമഡി സിനിമയില്‍ ഇവര്‍ക്കൊപ്പം അജു വര്‍ഗ്ഗീസ്, ജഗദീഷ്, ജോണി ആന്റണി, ബിന്ദു പണിക്കര്‍, അദ്രി ജോസ്, ശ്രുതി സുരേഷ്, ഗംഗ മീര, ജോമോന്‍ ജ്യോതിര്‍ എന്നിവരുമെത്തുന്നു. ആസ്‌പിറന്റ്‌സ്, ദി ഫാമിലി മാന്‍, ദി റെയില്‍വെ മാന്‍ ഫെയിം സണ്ണി ഹിന്ദുജ ചിത്രത്തിലൂടെ മലയാളത്തിലെത്തുന്നു.നവാഗതനായ വൈശാഖ് എലന്‍സ് സംവിധാനം ചെയ്യുന്ന ഹലോ മമ്മിയുടെ കഥയും തിരക്കഥയും ഫാലിമി ഫെയിം സഞ്‌ജോ ജോസഫിന്റേതാണ്.ഹാങോവര്‍ ഫിലിംസ്, എആന്റ്‌എച്ച്‌എസ് പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ഛായാഗ്രാഹകന്‍ പ്രവീണ്‍ കുമാര്‍- സന്തോഷ് ശിവന്റെ മുന്‍ അസോസിയേറ്റ്, എഡിറ്റര്‍ ചാമന്‍ ചാക്കോ ൃ 2018, ആര്‍ഡിഎക്‌സ് ജേക്ക്‌സ് ബിജോയ് എന്നിവരാണ് അണിയറയില്‍.ഫെബ്രുവരി 4ന് തൃശ്ശൂരിലെ മാളയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
ഷറഫുദ്ദാന്‍ , ഐശ്വര്യ ലക്ഷ്‌മി ടീം ഒരുമിക്കുന്ന പുതിയ മലയാളസിനിമയാണ് ഹലോ മമ്മി. സിനിമയുടെ ടൈറ്റില്‍ പോസ്‌റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി.ഫാന്റസി കോമഡി സിനിമയില്‍ ഇവര്‍ക്കൊപ്പം അജു വര്‍ഗ്ഗീസ്, ജഗദീഷ്, ജോണി ആന്റണി, ബിന്ദു പണിക്കര്‍, അദ്രി ജോസ്, ശ്രുതി സുരേഷ്, ഗംഗ മീര, ജോമോന്‍ ജ്യോതിര്‍ എന്നിവരുമെത്തുന്നു. ആസ്‌പിറന്റ്‌സ്, ദി ഫാമിലി മാന്‍, ദി റെയില്‍വെ മാന്‍ ഫെയിം സണ്ണി ഹിന്ദുജ ചിത്രത്തിലൂടെ മലയാളത്തിലെത്തുന്നു.നവാഗതനായ വൈശാഖ് എലന്‍സ് സംവിധാനം ചെയ്യുന്ന ഹലോ മമ്മിയുടെ കഥയും തിരക്കഥയും ഫാലിമി ഫെയിം സഞ്‌ജോ ജോസഫിന്റേതാണ്.ഹാങോവര്‍ ഫിലിംസ്, എആന്റ്‌എച്ച്‌എസ് പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ഛായാഗ്രാഹകന്‍ പ്രവീണ്‍ കുമാര്‍- സന്തോഷ് ശിവന്റെ മുന്‍ അസോസിയേറ്റ്, എഡിറ്റര്‍ ചാമന്‍ ചാക്കോ ൃ 2018, ആര്‍ഡിഎക്‌സ് ജേക്ക്‌സ് ബിജോയ് എന്നിവരാണ് അണിയറയില്‍.ഫെബ്രുവരി 4ന് തൃശ്ശൂരിലെ മാളയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
ടൊവിനോ ചിത്രം നടികര് മെയ് 3ന് റിലീസ് ചെയ്യുമെന്നറിയിച്ചിരിക്കുകയാണ് അണിയറക്കാര്‍.നടന്‍ പ്രഭു അടുത്തിടെ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്‌റ്റര്‍ റിലീസ് ചെയ്‌തിരുന്നു. നടികര്‍ തിലകം എന്നായിരുന്നു സിനിമയ്‌ക്ക് ആദ്യം പേര് നല്‍കിയിരുന്നത്. കൊച്ചിയില്‍ വച്ച് നടന്ന ചടങ്ങില്‍ നടികര്‍ തിലകം ശിവാജി ഗണേശന്റെ മകന്‍ പ്രഭു പേര് നടികര്‍ എന്നാക്കിയ കാര്യം പോസ്‌റ്റര്‍ റിലീസ് ചെയ്‌ത് കൊണ്ട് അറിയിച്ചു.ഡേവിഡ് പടിക്കല്‍ എന്ന നടനായാണ് നടികറില്‍ ടൊവിനോ എത്തുന്നത്.ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ്. ഹണി ബീ സംവിധായകന്റെ ചിത്രത്തില്‍ സൗബിന്‍ ഷഹീര്‍, ഭാവന, ധ്യാന്‍ ശ്രീനിവാസന്‍, അനൂപ് മേനോന്‍, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗ്ഗീസ്, ശ്രീനാഥ് ഭാസി, ലാല്‍ , ബാലു വര്‍ഗ്ഗീസ്, സുരേഷ് കൃഷ്‌ണ, ഇന്ദ്രന്‍സ്, മധുപാല്‍, ഖാലിദ് റഹ്മാന്‍, ഗണപതി, ശ്രീജിത് രവി എന്നിവരുമെത്തുന്നു.നടികര്‍ നിര്‍മ്മിക്കുന്നത് അല്ലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് ഗോഡ്‌സ്‌പീഡ് ബാനറിലാണ്. വൈ നവീന്‍, വൈ രവിശങ്കര്‍ എന്നിവരുടെ മൈത്രി മൂവി മേക്കേഴ്‌സ് അസോസിയേറ്റ് ചെയ്യുന്നു. സുവിന്‍ എസ് സോമശേഖരന്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമയുടെ അണിയറയില്‍ ആല്‍ബി, രതീഷ് രാജ്, യക്‌സന്‍ ഗാരി പെരേര എന്നിവരുമെത്തുന്നു.
ഡിസംബര്‍ 29ന് തിയേറ്ററുകളിലേക്കെത്തിയ ക്വീന്‍ എലിസബത്ത് ഒടിടി റിലീസിനൊരുങ്ങുന്നു. സീ5ല്‍ ഫെബ്രുവരി 14മുതല്‍ സ്‌ട്രീം ചെയ്‌ത് തുടങ്ങും.എം പത്മകുമാര്‍ സംവിധാനം ചെയ്‌ത സിനിമയില്‍ മീര ജാസ്‌മിന്‍, നരേന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തി. മീരയും നരേനും നീണ്ട ഇടവേളയ്‌ക്ക് ശേഷം വീണ്ടുമൊന്നിക്കുന്ന സിനിമകൂടിയാണിത്. മിന്നാമിന്നിക്കൂട്ടം എന്ന സിനിമയില്‍ 2008ലാണ് ഇരുവരുമൊരുമിച്ചത്.ക്വീന്‍ എലിസബത്ത് തിരക്കഥ അര്‍ജ്ജുന്‍ ടി സത്യന്റേതാണ്. രക്ഷാധികാരി ബൈജു ഒപ്പ്, സന്തോഷം തിരക്കഥ എന്നിവ ഇദ്ദേഹത്തിന്റേതായിരുന്നു.ശ്വേത മേനോന്‍, രമേഷ് പിഷാരടി, വികെ പ്രകാശ്, ശ്യാമപ്രസാദ്, ജോണി ആന്റണി, മല്ലിക സുകുമാരന്‍, ജൂഡ് ആന്റണി ജോസഫ് , ശ്രുതി രജനീകാന്ത്, സാനിയ ബാബു, നീന കുറുപ്പ്, മഞ്‌ജു പത്രോസ്, വിനീത് വിശ്വം, രഞ്‌ജി കാന്‌കോല്‍ ചിത്ര നായര്‍ എന്നിവര്‍ സഹതാരങ്ങളായെത്തി.സംവിധായകന്‍ എം പത്മകുമാര്‍ രഞ്‌ജിത് മനമ്പറക്കാട്ട്, ശ്രീറാം മനമ്പറക്കാട്ട് എന്നിവരുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിച്ചു. ക്വീന്‍ എലിസബത്തിന്റെ അണിയറയില്‍ ജിത്തു ദാമോദര്‍- സിനിമാറ്റോഗ്രഫി, അഖിലേഷ് മോഹന്‍ - എഡിറ്റിംഗ്, രഞ്‌ജിന്‍ രാജ് സംഗീതം എന്നിവരുമെത്തി.
ടികിടാക എന്ന മലയാളസിനിമയിലാണ് ആസിഫ് അലി അടുത്തതായി വരുന്നത്. സിനിമയുടെ ആദ്യലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ആസിഫ് അലി ജോണ്‍ ഡെന്‍വര്‍ ആയി എത്തുന്നു.രോഹിത് വിഎസ് സംവിധാനം ചെയ്യുന്നു. ആസിഫിനൊപ്പം മൂന്നാംതവണയാണ് രോഹിത് എത്തുന്നത്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലിസ് എന്നിവയായിരുന്നു ആദ്യസിനിമകള്‍.ആസിഫിനൊപ്പം ലുഖ്‌മാന്‍ അവരാന്‍, വാമിഖ ഗബ്ബി, നസ്ലേന്‍ ഗഫൂര്‍, സഞ്‌ജന നടരാജന്‍, ഹരിശ്രീ അശോകന്‍, സന്തോഷ് പ്രതാപ്, എന്നിവരുമെത്തുന്നു.സിനിമയിലെ കഥാപാത്രമാവാന്‍ ആസിഫ് പരിശീലനം നേടിയിരുന്നു. സിജു മാത്യു, നാവിസ് സേവിയര്‍ എന്നിവര്‍ ചേര്‍ന്ന് ജൂവിസ് പ്രൊഡക്ഷന്‍ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. അഡ്വഞ്ചേഴ്‌സ് കമ്പനി അസോസിയേറ്റ് ചെയ്യുന്നു. സോണി സെബന്‍ -ഛായാഗ്രഹണം, ചാമന്‍ ചാക്കോ എഡിറ്റിംഗ്, ഡോണ്‍ വിന്‍സന്റെ സംഗീതം എന്നിവരാണ് അണിയറയില്‍.
മാരിവില്ലിന്‍ ഗോപുരങ്ങള്‍ റിലീസ് തീയ്യതി പുറത്തുവിട്ടു. ഇന്ദ്രജിത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവര്‍ പ്രധാന കഥപാത്രമായെത്തുന്ന സിനിമ ഫെബ്രുവരി 16ന് തിയേറ്ററുകളിലേക്കെത്തും.ഫീല്‍ ഗുഡ് എന്റര്‍ടെയ്‌നര്‍ സിനിമയുടെ സംവിധായകന്‍ അരുണ്‍ ബോസ് ആണ്. വസിഷ്‌ഠ് ഉമേഷ്, റോറോ എന്നിവരും സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തുന്നു. ലളിതം സുന്ദരം തിരക്കഥാക്കൃത്തും ഒരായിരം കിനാക്കളാല്‍ സംവിധായകനുമായ പ്രമോദ് മോഹന്റേതാണ് സിനിമയുടെ കഥ. സഹസംവിധായകനായും പ്രമോദ് എത്തുന്നു.പ്രശസ്‌ത സംഗീതസംവിധായകന്‍ വിദ്യാസാഗര്‍ സിനിമയ്‌ക്ക് സംഗീതമൊരുക്കിരിക്കുന്നു. ശ്യാംപ്രകാസ് എംസ് ഛായാഗ്രഹണം, ഷൈജല്‍ എഡിറ്റിംഗ് എന്നിവരാണ് അണിയറയില്‍. പ്രശസ്‌ത പ്രൊഡക്ഷന്‍സ് ഹൗസ് കോക്കേഴ്‌സ് മീഡിയ എന്റര്‍ടെയ്‌ന്‍മെന്റാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
മലയാളസിനിമ കടക്കന്‍ അണിയറക്കാര്‍ പുതിയ ഗാനം റിലീസ് ചെയ്‌തിരിക്കുന്നു. ഹക്കിം ഷാജഹാന്‍ പ്രധാന കഥാപാത്രമായെത്തുന്ന സിനിമയാണ് കടക്കന്‍. ചവിട്ടുംകുത്തും എന്ന ഗാനം ഗോപി സുന്ദര്‍ ഒരുക്കിയിരിക്കുന്നു. അതുല്‍ നറുക്കര ആലപിച്ച ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നതും അതുല്‍ ആണ്. ഖലീല്‍ ഹമീദ്, കടത്തനാടന്‍ സിനിമാസ് ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത് നവാഗതസംവിധായകന്‍ സജില്‍ മമ്പാട് ആണ്. സിനിമയുടെ കഥയും സംവിധായകന്റേതാണ്. ബോധി, ശശികുമാര്‍ മമ്പാട് എന്നിവരുടേതാണ് തിരക്കഥ.ജസിന്‍ ജസീല്‍ ക്യാമറയും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.ഹക്കീം ഷാജഹാനൊപ്പം രഞ്‌ജിത്, ശരത് സബ, ഫാഹിസ് ബിന്‍ റിഫായി, നിര്‍മ്മല്‍ പാലാഴി, സോന ഒലിക്കല്‍, ഹരിശ്രീ അശോകന്‍, ജാഫര്‍ ഇടുക്കി, മണികണ്‌ഠന്‍ ആര്‍ ആചാരി, സിനോജ് വര്‍ഗ്ഗീസ്, പ്രദീപ് ബാലന്‍, ദിനേശ് പണിക്കര്‍, പൂജപ്പുര രാധാകൃഷ്‌ണന്‍, ഗീതി സംഗീത, മീനാക്ഷി രവീന്ദ്രന്‍, ബിബിന്‍ പെരുമ്പിള്ളി എന്നിവരുമെത്തുന്നു.
ഒരു ജാതി ജാതകം ടീം സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. വിനീത് ശ്രീനിവാസന്‍, നിഖില വിമല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമ കഥ പറയുമ്പോള്‍ സംവിധായകന്‍ എം മോഹനന്‍ ഒരുക്കുന്നു. അരവിന്ദന്റെ അതിഥികള്‍ ഇദ്ദേഹത്തിന്റേതായിരുന്നു.നിഖില വിമലിന്റെ കഥാപാത്രം വിനീതിന്റെ കൈ നോക്കി ചീത്തസമയം ആരംഭിക്കാന്‍ പോവുകയാണെന്നും ശ്രദ്ധിക്കണമെന്നും പറയുന്നതിലൂടെയാണ് ടീസര്‍ തുടങ്ങുന്നത്. ബാബു ആന്റണി, പിപി കുഞ്ഞിക്കൃഷ്‌ണന്‍, മൃദുല്‍ നായര്‍, വിധു പ്രതാപ്, സയനോര ഫിലിപ്, കയാടു ലോഹര്‍ എന്നിവര്‍ സഹതാരങ്ങളാകുന്നു. ഒരു ജാതി ജാതകം തിരക്കഥ രാകേഷ് മണ്ടോടിയുടേതാണ്. തിര, ഗോദ എന്നിവ രാകേഷിന്റേതായിരുന്നു. മഹാ സുബൈര്‍, നിര്‍മ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണമൊരുക്കുന്നത് ഹൃദയം ഫെയിം വിശ്വജിത് ഒടുക്കത്തില്‍ ആണ്. ഗുണ ബാലസുബ്രഹ്മണ്യത്തിന്റേതാണ് സംഗീതം. രഞ്‌ജന്‍ എബ്രഹാം എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നു.വിനീത് , പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമ ഒരുക്കുകയാണിപ്പോള്‍.
സംവിധായകന്‍ അഖില്‍ അനില്‍കുമാര്‍ ഒരുക്കുന്ന അടുത്ത സിനിമയില്‍ അര്‍ജ്ജുന്‍ അശോകന്‍ കേന്ദ്രകഥാപാത്രമാകുന്നു. 2022ല്‍ ഐശ്വര്യ ലക്ഷ്‌മി പ്രധാനവേഷത്തിലെത്തിയ അര്‍ച്ചന 31 നോട്ട് ഔട്ട് ആയിരുന്നു സംവിധായകന്റെ ആദ്യസിനിമ. ഷെബിന്‍ ബക്കര്‍, എഡിറ്റര്‍-സംവിധായകന്‍ മഹേഷ് നാരായണന്‍ എന്നിവര്‍ പേരിട്ടിട്ടില്ലാത്ത സിനിമ നിര്‍മ്മിക്കുന്നു. പാലക്കാട് നിന്നുമുള്ള അഭിനേതാക്കളെ തേടി അടുത്തിടെ കാസ്റ്റിംഗ് കോള്‍ പുറത്തിറക്കിയിരുന്നു.ഭ്രമയുഗത്തിലാണ് അര്‍ജ്ജുന്‍ അവസാനമെത്തിയ്‌ത. ആനന്ദ് ശ്രീബാല എന്ന മിസ്റ്ററി ത്രില്ലറിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. പ്രശസ്‌ത സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്‌ണു വിനയ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. അപര്‍ണ ദാസ്, സംഗീത, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും സിനിമയിലെത്തുന്നു. മാളികപ്പുറം ഫെയിം അഭിലാഷ് പിള്ള സിനിമ നിര്‍മ്മിക്കുന്നു. അന്‍പോടു കണ്‍മണി- ലിജു തോമസ് ചിത്രമാണ് അര്‍ജ്ജുന്റെ മറ്റൊരു സിനിമ.
ക്രൈം ഡ്രാമ സീക്രട്ട് ഹോം മാര്‍ച്ച് 15ന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. റിലീസ് മാര്‍ച്ച് 22ലേക്ക് മാറ്റിയതായി അറിയിച്ചിരിക്കുകയാണ് അണിയറക്കാര്‍. ചന്തുനാഥ്, അപര്‍ണ ദാസ്, ശിവദ, അനു മോഹന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. നാല് കഥാപാത്രങ്ങളുടേയും ജീവിതമാണ് സിനിമ പറയുന്നത്. നവാഗതനായ അഭയകുമാര്‍ കെ ഒരുക്കുന്നു. പുണ്യാളന്‍ അഗര്‍ബത്തീസ്, ചതുര്‍മുഖം, പ്രിയന്‍ ഓട്ടത്തിലാണ്, കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റല്‍ തുടങ്ങിയ സിനിമകളുടെ തിരക്കഥയില്‍ അനില്‍ കുര്യനൊപ്പം പങ്കാളിയായിട്ടുണ്ട് സംവിധായകന്‍.സീക്രട്ട് ഹോം ആണ് അദ്ദേഹം ആദ്യമായി ഒറ്റയ്‌ക്ക് തിരക്കഥ ഒരുക്കുന്ന സിനിമ. View this post on Instagram A post shared by @secrethome_movie സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിച്ചിരിക്കുന്ന സിനിമ അവതരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും വാവ് സിനിമാസ് ആണ്. അണിയറയില്‍ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ് രാജേഷ് രാജേന്ദ്രന്‍, സംഗീതം ശങ്കര്‍ ശര്‍മ്മ എന്നിവരാണ്. മാല പാര്‍വ്വതി, അപ്പുണ്ണി ശശി, തങ്കം മോഹന്‍, ജിതിന്‍ ജൂഡി കുര്യാക്കോസ്, സൗമ്യ സലീധര്‍ എന്നിവര്‍ സഹതാരങ്ങളായെത്തുന്നു.