കേരളത്തിലെ ഹോം നഴ്‌സിംഗ്, സാന്ത്വന പരിചരണ രംഗത്തെ സ്ത്രീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേരളത്തിലെ ഹോം നഴ്‌സിംഗ് മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ കേരള വനിതാ കമ്മിഷന്‍ പത്തനംതിട്ട കാതോലിക്കേറ്റ് ഓഡിറ്റോറിയത്തില്‍സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.സാന്ത്വന പരിചരണ നയം ആദ്യമായി ആവിഷ്‌കരിച്ച സംസ്ഥാനം കേരളമാണ്. സമ്പൂര്‍ണ സാന്ത്വന പരിചരണ സംസ്ഥാനം ആകുകയാണ് കേരളത്തിന്റെ ലക്ഷ്യം.സ്ത്രീകളുടെ തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങളും വെല്ലുവിളികളും മനസിലാക്കുന്നതിനും നടപടി എടുക്കുന്നതിനുമായി 11 മേഖലകള്‍ തിരഞ്ഞെടുത്ത് വനിതാ കമ്മിഷന്‍ നടത്തുന്ന പബ്ലിക് ഹിയറിംഗ് വളരെ ശ്ലാഘനീയമാണ്. വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണെയും മെമ്പര്‍മാരെയും വളരെ പ്രസക്തമായ ഈ ഇടപെടല്‍ നടത്തുന്നതിന് അഭിനന്ദിക്കുന്നു. ഹോം നഴ്‌സിംഗ് മേഖലയിലെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനായി നടത്തുന്ന പബ്ലിക് ഹിയറിംഗ് വളരെ പ്രധാനമാണ്. കേരളത്തില്‍ ആയുര്‍ദൈര്‍ഘ്യം കൂടുതലാണ്. ജീവിക്കുന്ന കാലയളവില്‍ ക്വാളിറ്റി ലൈഫ് ഉണ്ടാകണം. പൊതു സമൂഹത്തിനും സര്‍ക്കാരിനും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. ഹോം നഴ്‌സിംഗ്, സാന്ത്വന പരിചരണ മേഖലകള്‍ വലിയ പ്രാധാന്യമുള്ളവയാണ്. ബഹുഭൂരിപക്ഷവും സ്ത്രീകള്‍ ജോലി ചെയ്യുന്ന മേഖലയാണ് ഇത്. അതുകൊണ്ട് തന്നെ നല്ല തൊഴില്‍ സാഹചര്യം സൃഷ്ടിക്കുക, ചൂഷണങ്ങള്‍ അവസാനിപ്പിക്കുക എന്നത് ഏറെ പ്രധാനമാണ്. ഇതു കണക്കിലെടുത്ത് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സാന്ത്വന പരിചരണ മേഖലയില്‍ പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. സംതൃപ്തിയോടെ ജോലി ചെയ്യാന്‍ ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാധിക്കണം. പബ്ലിക് ഹിയറിംഗിന്റെ അടിസ്ഥാനത്തില്‍ വനിതാ കമ്മിഷന്‍ നല്‍കുന്ന ശിപാര്‍ശകള്‍ ഗൗരവത്തോടെ പരിഗണിച്ച് സര്‍ക്കാര്‍ ഇടപെടല്‍ നടത്തും.ദൂരെ സ്ഥലങ്ങളില്‍ ജോലിക്ക് പോകേണ്ടി വരുന്ന അമ്മമാര്‍ക്ക് ഒപ്പം കുഞ്ഞുങ്ങളെയും താമസിപ്പിക്കുന്നതിന് ഹോസ്റ്റല്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. കുഞ്ഞുങ്ങള്‍ക്കായി അവിടെ ഡേ കെയര്‍ സംവിധാനവും ഉണ്ട്. കുട്ടികളെ 12 വയസുവരെ ഹോസ്റ്റലില്‍ ഒപ്പം നിര്‍ത്തി പഠിപ്പിക്കാം. സ്ത്രീകള്‍ കൂടുതലായി ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ഡേ കെയര്‍ സംവിധാനം ഒരുക്കാനുള്ള പദ്ധതി നടപ്പാക്കും. ആദ്യ ഘട്ടമായി 50 സ്ത്രീകളില്‍ കൂടുതല്‍ പേര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലാകും ഇത്തരത്തില്‍ ഡേ കെയര്‍ സേവനം ഉറപ്പാക്കുക.ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ഗര്‍ഭിണിയാകുമ്പോള്‍ നിര്‍ബന്ധിതമായി രാജി വയ്പ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കും. വനിതകളുടെയും, ശിശുക്കളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി നടത്തിയ പഠനത്തിലാണ് ഐ ടി കമ്പനികളിലെ ഇത്തരമൊരു മോശമായ പ്രവണത ശ്രദ്ധയില്‍പ്പെട്ടത്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകും. പ്രസവശേഷം ജോലിയില്‍ തിരികെ പ്രവേശിക്കുന്ന വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ പരിശീലനം വനിതാശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.കേരളത്തില്‍ പാലിയേറ്റീവ് നഴ്‌സുമാര്‍ നടത്തുന്ന സേവനം വളരെ മികച്ചതാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച കേരള വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി പറഞ്ഞു. സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമമാണ് വനിതാ കമ്മിഷന്‍ നടത്തുന്നത്. പബ്ലിക് ഹിയറിംഗിലൂടെ തങ്ങളുടെ പ്രശ്‌നങ്ങളും വിഷമങ്ങളും തുറന്നു പറയുന്നതിനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളതെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. കേരള വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി, ഡയറക്ടര്‍ ഷാജി സുഗുണന്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി, പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തിലെ ഹോം നഴ്‌സിംഗ് മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച റിസര്‍ച്ച് ഓഫീസര്‍ എ. ആര്‍. അര്‍ച്ചന നയിച്ചു.
സംസ്ഥാന ആരോഗ്യ വകുപ്പ് എല്ലാ ജില്ലകളിലും പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകള്‍ ആരംഭിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാന്‍സര്‍ വരുന്നതിന് വളരെ മുമ്പ് തന്നെ രോഗ സാധ്യത കണ്ടെത്തി തുടര്‍ പരിശോധനയ്ക്കും ചികിത്സയ്ക്കും വിധേയമാക്കാന്‍ കഴിയുന്നതാണ് പ്രിവന്റീവ് ഓങ്കോളജി. തുടക്കത്തില്‍ ആശുപത്രികളില്‍ ഗൈനക്കോളജി വിഭാഗത്തോടനുബന്ധിച്ചാണ് ഈ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന സ്തനാര്‍ബദം, വായിലെ കാന്‍സര്‍, ഗര്‍ഭാശയഗള കാന്‍സര്‍ തുടങ്ങിയവ വളരെ നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുറമേ രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ ഇല്ലാതെയെത്തുന്ന സ്ത്രീകള്‍ക്ക് പരിശോധനയ്ക്ക് വിധേയമാകാവുന്നതാണ്. ഭാവിയില്‍ സ്ത്രീകളിലെ കാന്‍സര്‍ കണ്ടുപിടിക്കുന്നതിനുള്ള എച്ച്.പി.വി. സ്‌ക്രീനിംഗ്, പ്രതിരോധത്തിനുള്ള എച്ച്.പി.വി. വാക്‌സിനേഷന്‍ എന്നിവയും ഈ ക്ലിനിക്കിലൂടെ സാധ്യമാകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.എല്ലാ വര്‍ഷവും ഫെബ്രുവരി നാലാം തീയതിയാണ് ലോക കാന്‍സര്‍ ദിനമായി ആചരിക്കപ്പെടുന്നത്. 'Close the Care Gap' എന്നതാണ് ഈ വര്‍ഷത്തെ ക്യാന്‍സര്‍ ദിന സന്ദേശം. കാന്‍സര്‍ ചികിത്സയിലുള്ള വിടവ് നികത്തുക, എല്ലാവര്‍ക്കും കാന്‍സര്‍ ചികിത്സയില്‍ തുല്യമായ അവകാശം എന്നിവയാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്.കാന്‍സര്‍ പരിചരണത്തിനും ചികിത്സയ്ക്കും സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. നവകേരള കര്‍മ്മ പദ്ധതി ആര്‍ദ്രം മിഷനില്‍ പ്രധാന പദ്ധതികളിലൊന്നാണ് കാന്‍സര്‍ പരിചരണം. കാന്‍സര്‍ രോഗികളുടെ വര്‍ധനവ് മുന്നില്‍ കണ്ട് അവരെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനായി സംസ്ഥാനത്ത് കാന്‍സര്‍ കണ്‍ട്രോള്‍ സ്ട്രാറ്റജി നടപ്പിലാക്കിയിട്ടുണ്ട്. അധികദൂരം യാത്ര ചെയ്യാതെ കാന്‍സര്‍ ചികിത്സ ലഭ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് 3 അപ്പെക്‌സ് കാന്‍സര്‍ സെന്ററുകള്‍ക്ക് പുറമേ 5 മെഡിക്കല്‍ കോളേജിലും സമഗ്ര കാന്‍സര്‍ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ഇതുകൂടാതെ 25 ജില്ലാതല ആശുപത്രികളിലും കീമോതെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ട്. കൃത്യമായ കാന്‍സര്‍ ചികിത്സ ഉറപ്പാക്കാന്‍ സ്റ്റാന്റേര്‍ഡ് ട്രീറ്റ്‌മെന്റ് ഗൈഡ്‌ലൈന്‍ പുറത്തിറക്കി. ചികിത്സ ഏകോപിപ്പിക്കാനായി ജില്ലാതല കാന്‍സര്‍ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു. ചികിത്സയും രോഗനിര്‍ണയവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളേയും ഉള്‍പ്പെടുത്തി മള്‍ട്ടി ഡിസിപ്ലിനറി ട്യൂമര്‍ ബോര്‍ഡ് എല്ലാ സര്‍ക്കാര്‍ കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളിലും നടപ്പിലാക്കിയിട്ടുണ്ട്. ഇത് മറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ വ്യാപിപ്പിക്കുന്നതാണ്.കാന്‍സര്‍ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനായി ആര്‍ദ്രം ജീവിതശൈലി രോഗ നിര്‍ണയ കാമ്പയിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ള 1.53 കോടിയിലധികം പേരുടെ വാര്‍ഷികാരോഗ്യ പരിശോധന നടത്തി. ഇതിലൂടെ കാന്‍സര്‍ സംശയിച്ചവര്‍ക്ക് പരിശോധനയും ചികിത്സയും ഉറപ്പാക്കി. ഇതുവരെ 9 ലക്ഷത്തിലേറെ പേരെ കാന്‍സര്‍ സ്‌ക്രീനിംഗിന് റഫര്‍ ചെയ്തു. ഇതില്‍ 41,000 പേരെ വദനാര്‍ബുദം, 79,000 പേരെ സ്തനാര്‍ബുദം, 96,000 പേരെ ഗര്‍ഭാശയഗളാര്‍ബുദം എന്നിവ പരിശോധിക്കാനായി റഫര്‍ ചെയ്തു.കേരളത്തിലെ എംസിസിയിലേയും ആര്‍സിസിയിലേയും ജനസംഖ്യാധിഷ്ഠിത കാന്‍സര്‍ രജിസ്ട്രി കണക്കുകള്‍ പ്രകാരം പുരുഷന്‍മാരില്‍ ശ്വാസകോശ കാന്‍സറും സ്ത്രീകളില്‍ സ്തനാര്‍ബുദവുമാണ് കൂടുതലായി കണ്ടു വരുന്നത്. തെക്കന്‍ ജില്ലകളില്‍ പുരുഷന്‍മാരില്‍ പ്രോസ്റ്റേറ്റ് കാന്‍സറും സ്ത്രീകളില്‍ തൈറോയ്ഡ് കാന്‍സറും വടക്കന്‍ ജില്ലകളേക്കാള്‍ കൂടുതലായി കണ്ടുവരുന്നു. വടക്കന്‍ ജില്ലകളില്‍ ആമാശയ കാന്‍സര്‍ തെക്കന്‍ ജില്ലകളേക്കാള്‍ കൂടുതലായും കണ്ടുവരുന്നുണ്ട്.കാന്‍സര്‍ അവബോധത്തിനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ബോധവത്ക്കരണം ശക്തിപ്പെടുത്തുകയും രോഗ നിര്‍ണയ സംവിധാനങ്ങളൊരുക്കുകയും ചെയ്യും. താലൂക്ക്തല ആശുപത്രികളില്‍ ബയോപ്‌സി ഉള്‍പ്പെടെയുള്ള സൗകര്യമൊരുക്കും. രോഗികളെ ചികിത്സയ്ക്കായി വളരെ ദൂരം യാത്ര ചെയ്യിക്കാതിരിക്കാന്‍ റഫറല്‍ പാത്ത് വേ രൂപീകരിക്കും. ഇതിലൂടെ തൊട്ടടുത്തില്ലാത്ത സങ്കീര്‍ണ ചികിത്സകള്‍ക്ക് മാത്രം അപെക്‌സ് കാന്‍സര്‍ സെന്ററിലേക്ക് പോയാല്‍ മതിയാകും. ഈ പ്രക്രിയ സുഗമമാക്കുന്നതിന് കാന്‍സര്‍ കെയര്‍ സ്യൂട്ട് തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. ഇവ ഏകോപിപ്പിക്കാന്‍ കേരള കാന്‍സര്‍ ഗ്രിഡും രൂപീകരിച്ചിട്ടുണ്ട്.കാന്‍സറിന്റെ മൂന്നും നാലും സ്റ്റേജിലാണ് പലരും ചികിത്സയ്ക്കായി എത്തുന്നത്. അതിനാല്‍ തന്നെ സങ്കീര്‍ണതകളും കൂടുന്നു. നേരത്തെ കാന്‍സര്‍ കണ്ടെത്തി ചികിത്സ ഉറപ്പാക്കിയാല്‍ ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും.
ആണുങ്ങളുടെ സൗന്ദര്യ പ്രശ്‌നങ്ങൡ ആദ്യം പറയുന്നത് കഷണ്ടിയായിരിക്കും. കഷണ്ടിക്ക് മരുന്നില്ലെന്ന് പറയുമെങ്കിലും ഫഹദ് ഫാസിലിനെ പോലെയുള്ള നടന്മാരുടെ വരവ് വലിയ അനുഗ്രഹമായിരിക്കുകയാണ്. ഇപ്പോള്‍ കഷണ്ടിയും ഒരു ഫാഷനായി മാറി കൊണ്ടിരിക്കുകയാണ്. നമ്മൂടെ ഭൂതവും ഭാവിയും പറയാന്‍ ഹസ്തരേഖ ശാസ്ത്രം പണ്ട് മുതലേ ഉള്ളതാണ്. അതുപോലെ തന്നെയുള്ള മറ്റൊരു കാര്യമാണ് സാമുദ്രിക ശാസ്ത്രം. ശരീര ലക്ഷണങ്ങള്‍ നോക്കി വിശദീകരണങ്ങള്‍ നല്‍കുന്ന ഒരു പ്രത്യേക ശാസ്ത്രമാണിത്. ഈ ശാസ്ത്ര പ്രകാരം മുടി കൊഴിയുന്ന രീതി നോക്കി ചില കാര്യങ്ങള്‍ പറയാന്‍ കഴിയുമെന്നാണ് പറയുന്നത്. ചിലര്‍ക്ക് ജനിക്കുമ്പോള്‍ തന്നെ മുടി കുറവായിരിക്കും. സാമുദ്രിക ശാസ്ത്ര പ്രകാരം ഇത് നല്ല ലക്ഷണമല്ലെന്നാണ് പറയുന്നത്. മുടി കുറവായി ജനിക്കുന്നവര്‍ക്ക് ജീവിതകാലം മുഴുവന്‍ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പൊതുവേ മുടി കുറവുള്ളവര്‍ അതായത് മുടി കൊഴിച്ചില്‍ കൊണ്ട് മുടി പോകുന്നവര്‍ക്ക് സമീപ ഭാവിയില്‍ ഭാഗ്യം കൊണ്ട് വരുമെന്നാണ് പറയുന്നത്. മറ്റ് കാരങ്ങളില്ലാതെ മുടി കൊഴിയുന്നത് ഭാഗ്യം കൊണ്ടു വരുമെന്നാണ് സൂചിപ്പിക്കുന്നത്. പുരുഷന്മാരില്‍ കഷണ്ടി വരുന്നത് വരും കാലത്ത് പണം വരുന്നതിന്റെ സൂചനയാണെന്നാണ് സാമുദ്രിക ശാസ്ത്രം പറയുന്നത്. തലയുടെ നടുഭാഗത്താണ് കഷണ്ടിയെങ്കില്‍ സ്ഥിരമായി പണം വരുമെന്നാണ് സൂചിപ്പിക്കുന്നത്. പോസീറ്റിവ് മാറ്റങ്ങള്‍, നന്മകള്‍, സന്തോഷങ്ങള്‍ എല്ലാം ഇവരുടെ ജീവിതത്തില്‍ വന്ന് ചേരും. നെറ്റിയുടെ ഇരുവശങ്ങളില്‍ നിന്നാണ് മുടി പോവുന്നതെങ്കില്‍ ഇത് ജീവിതത്തില്‍ വിജയം വരിക്കുന്നതിന്റെ ലക്ഷണങ്ങളാണ്. ഇതിന് അല്‍പം കാലതാമസം വരും.
ജീവിതശൈലി മാറി വരുന്നതിനനുസരിച്ച് ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവരെയും അലട്ടുന്ന പ്രശ്‌നമാണ് തടി കൂടുന്നത്. കേവലം സൗന്ദര്യ പ്രശ്‌നങ്ങള്‍ മാത്രമല്ല ആരോഗ്യ പ്രശ്‌നങ്ങളും ഇതുവഴി ഉണ്ടാവാറുണ്ട്. വയറ് കുറക്കാനും തടി കുറക്കാനുമായി ഓടി നടക്കുന്നവരുണ്ടെങ്കിലും എല്ലാം പാതി വഴിയില്‍ തന്നെ അവസാനിപ്പിക്കുന്നവരാണ് പലരും. ഇതിനൊരു പരിഹാരം കണ്ടെത്താനായി കൃത്യമ വഴിയിലൂടെ പോകുന്നവരും ചില്ലറയല്ല. എന്നാല്‍ പ്രകൃതിദത്തമായ വഴികളിലൂടെ ഇതിനൊരു പോംവഴി കണ്ടെത്തി എടുക്കാനും കഴിയും. നിറയെ ഗുണങ്ങളുള്ള നെല്ലിക്ക ഇതിന് പറ്റിയ മരുന്നാണ്. തടിയും വയറും കുറയ്ക്കും എന്ന് മാത്രമല്ല നിറം വര്‍ദ്ധിപ്പിക്കാനും നെല്ലികയ്ക്ക് കഴിയും. അതിന് നെല്ലിക്കയ്‌ക്കൊപ്പം മഞ്ഞളും ചേര്‍ത്ത് പ്രത്യേകമായി ഒരു ജ്യൂസ് ആണ് തയ്യാറാക്കി എടുക്കേണ്ടത്. നാലോ അഞ്ചോ നെല്ലിക്ക കുരു കളഞ്ഞ് ചെറിയ കക്ഷ്ണങ്ങാക്കി അല്‍പം വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. പച്ചമഞ്ഞളാണ് ചേര്‍ക്കുന്നതെങ്കില്‍ ഇതിനൊപ്പം ഒരു കക്ഷണം മഞ്ഞളും ചേര്‍ത്ത് അരച്ചെടുക്കാം. അത് ഊറ്റിയെടുത്ത് കുടിക്കാവുന്നതാണ്. നെല്ലിക്ക മറ്റൊന്നും ഇല്ലാതെ ജ്യൂസാക്കി അതില്‍ നിന്നും മൂന്നോ നാലോ ടേബിള്‍ സ്പൂണ്‍ എടുത്ത് അര ഗ്ലാസ് ഇളംചൂടുവെള്ളത്തിലോ സാധാരണ വെള്ളത്തിലോ ഒരു ടീസ്പൂണ്‍ മഞ്ഞള്‍ പൊടി കലക്കി കുടിക്കാം. നെല്ലിക്ക ജ്യൂസിന് ചവര്‍പ്പ് കൂടുതലായിരിക്കും അതിനാലാണ് വെള്ളം ചേര്‍ക്കുന്നത്. വെറുതേ കുടിക്കാന്‍ മടിയില്ലാത്തവര്‍ക്ക് അല്ലാതെയും കുടിക്കാം. ഈ മിശ്രിതം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതാണ് ഉത്തമം. ഓരോ പ്രാവിശ്യവും അന്നേരം തന്നെ ഫ്രഷായി തയ്യാറാക്കുന്നതാണ് ഏറ്റവും നല്ലതും ആരോഗ്യപരമായിരിക്കുന്നതും. ഈ മിശ്രിതം കുടിച്ച് ഏകദേശം ഒരു മണിക്കൂറെങ്കിലും കഴിഞ്ഞ് മാത്രം ഭക്ഷണം കഴിക്കുക. ഇത് അടുപ്പിച്ച് ഓന്ന് രണ്ട് മാസം ചെയ്താല്‍ മാത്രമേ ഗുണം കിട്ടുകയുള്ളു. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി ആണ് ഇതിലൂടെ നമുക്ക് ആവശ്യമായ ഗുണം ചെയ്യുന്നത്. മഞ്ഞള്‍ ശരീരത്തിലെ കൊഴുപ്പ് അടങ്ങി കോശങ്ങളെ തടയാന്‍ നല്ലതാണ്. ഇതേ മിശ്രിതം ചര്‍മ്മത്തിനും മുടിയ്ക്കും അത്യുത്തമം കൂടിയാണ്. അതിനൊപ്പം ദഹനപ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാര മാര്‍ഗം കൂടിയാണിത്. വയറ്റിലെ ഗ്യാസും അസിഡിറ്റിയും ഈ മിശ്രിതത്തിലൂടെ മാറാനും സഹായിക്കും.
കേരം തിങ്ങും കേരള നാടിന് വെളിച്ചെണ്ണയുടെ പ്രധാന്യം എന്താണെന്നുള്ളത് വ്യക്തമായി അറിയാം. വെളിച്ചെണ്ണ ഉപയോഗിച്ചാല്‍ കൊളസ്‌ട്രോളു പോലെയുള്ള അസുഖങ്ങള്‍ വരുമെന്ന ധാരണ പലര്‍ക്കുമുണ്ട്. പുതിയ പഠനങ്ങള്‍ പ്രകാരം വെളിച്ചെണ്ണ ആരോഗ്യത്തിന് ഗുണകരമായ കാര്യമാണെന്നാണ് പറയുന്നത്. രക്തത്തില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിക്കാനും അതുവഴി പ്രമേഹത്തെ ഒരു പരിധി വരെ നിയന്ത്രിക്കാനും വെളിച്ചെണ്ണ സഹായിക്കും. ലോറിക് ആസിഡ്, കാപ്രിക് ആസിഡ്, വൈറ്റമിന്‍ ഇ, അയോണ്‍ തുടങ്ങി വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന പല ഘടങ്ങളും ശരീരത്തിന് ആരോഗ്യം പ്രധാനം ചെയ്യുന്നവ കൂടിയാണ്. മുടിയുടെ ആരോഗ്യത്തിന് അത്യുത്തമമായ കാര്യം കൂടിയാണ് വെളിച്ചെണ്ണ. ഇത് മുടിക്ക് മൃതുത്വം നല്‍കുകയും താരന്‍ പോകാന്‍ സഹായിക്കുകയും ചെയ്യും. സൗന്ദര്യത്തിന് മാത്രമല്ല ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന കാര്യത്തിലും വെളിച്ചെണ്ണ മുന്‍പിലാണ്. ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ തടയാനും ഇത് സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് പ്രത്യേകിച്ച് വയറിന്റെ ഭാഗത്തുള്ള ദോഷകരമായ കൊഴുപ്പ് നീക്കാന്‍ നല്ലൊരു കാര്യം വെളിച്ചെണ്ണയാണ്. കാല്‍സ്യം ആഗിരണം ചെയ്യാന്‍ വെളിച്ചെണ്ണ സഹായിക്കുന്നതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും ഇത് ഗുണകരമാണ്. തൈറോയ്ഡിനെ അകറ്റുന്നു. പാചകത്തിന് ഉത്തമം, കുട്ടികളിലെ ഓട്ടിസം ചെറുക്കും, അല്‍ഷിമേഴ്‌സിനെ പ്രതിരോധിക്കും പ്രമേഹത്തിന് ഉത്തമം എന്നിങ്ങനെ വെളിച്ചെണ്ണ പ്രതിനിധാനം ചെയ്യുന്ന സവിശേഷ ഗുണങ്ങള്‍ നിറയെയാണ്..
ഹൈഡ്രേഷന് നമ്മുടെ ആരോഗ്യത്തിന് വളരെ ആവശ്യമാണ് പ്രത്യേകിച്ചും വ്യായാമം ചെയ്യുമ്പോള്‍. നമ്മുടെ ശരീരം വിയര്‍പ്പിലൂടെയും മൂത്രമായും മറ്റും വെള്ളം പുറംതള്ളുന്നുണ്ട്. ഡീഹൈഡ്രേഷന്‍ വരാതിരിക്കാന്‍ ഇതിനെ തിരികെ എത്തിക്കേണ്ടതുണ്ട്. ആരോഗ്യപരമായും മാനസികമായും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ് ഡീഹൈഡ്രേഷന്‍. അതുകൊണ്ട് തന്നെ വ്യായാമത്തിന് മുമ്പും ശേഷവും വ്യായാമം ചെയ്‌തുകൊണ്ടിരിക്കുമ്പോഴും എന്താണ് കുടിക്കേണ്ടതെന്ന് അറിഞ്ഞിരിക്കണം.വ്യായാമത്തിന് മുമ്പ്‌വ്യായാമസമയത്ത് ഹൈഡ്രേറ്റഡ് ആയി നില്‍ക്കാന്‍ ധാരാളം വെള്ളം മുമ്പേ കുടിക്കണം. വര്‍ക്കൗട്ടിന് രണ്ട് മണിക്കൂര്‍ മുമ്പെ 500മില്ലി വെളളം കുടിക്കണം. 15ന് മിനിറ്റ് മുമ്പായി 250മില്ലി വെള്ളവും. അധികം എനര്‍ജി വേണ്ടവര്‍ സ്‌പോര്‍ട്‌സ് ഡ്രിങ്ക്‌സോ കാപ്പി, ചായ എന്നിവയിലേതെങ്കിലുമോ ഉപയോഗിക്കാം. കൂടുതല്‍ വെള്ളം വര്‍ക്കൗട്ടിന് തൊട്ടുമുമ്പായി ഉപയോഗിക്കുന്നത് നല്ലതല്ല. ഇത് തലകറക്കം പോലുള്ള അവസ്ഥകള്‍ക്ക് കാരണമാകും.വര്‍ക്കൗട്ടിനിടയില്‍ എന്താണ് കുടിക്കേണ്ടത്.വിയര്‍പ്പ് മൂലമുള്ള ജലനഷ്ടം കുറയ്‌കാകനായി വര്‍ക്കൗട്ടിനിടെ ഇടയ്‌ക്കിടെ വെള്ളം കുടിക്കാം. എത്ര വേണമെന്നതും ഇടവേളയും എത്ര നേരം വര്‍ക്കൗട്ട് ചെയ്യുന്നുവെന്നതിനെയും കാലാവസ്ഥയേയും മറ്റും ആശ്രയിച്ചിരിക്കുന്നു. പൊതുവായ രീതിയനുസരിച്ച് 150-250മില്ലി വെള്ളം ഓരോ 15-20 മിനിറ്റിലും കുടിക്കാം. ഒരു മണിക്കൂറിലധികം ദൈര്‍ഘ്യം വരുന്ന വ്യായാമമാണെങ്കില്‍ അല്ലെങ്കില്‍ ധാരാളം വിയര്‍ക്കുന്ന പ്രകൃതമുള്ളവരാണെങ്കില്‍ കാര്‍ബോഹൈഡ്രേറ്റ്‌സും ഇലക്ട്രോലൈറ്റ്‌സുമടങ്ങിയ സ്‌പോര്‍്‌ട്‌സ് ഡ്രിങ്കുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇത് എനര്‍ജി ലെവല്‍ കൂട്ടുന്നതിനും ഡീഹൈഡ്രേഷന്‍ ഒഴിവാക്കുന്നതിനും മസില്‍ ക്രാംപ്‌സ് , ഛര്‍ദി തുടങ്ങിയവ ഒഴിവാക്കാനും സഹായിക്കും.വര്‍ക്കൗട്ടിന് ശേഷം എന്ത്‌വര്‍ക്കൗട്ടിന് ശേഷം ആവശ്യമുള്ളത്ര വെള്ളം കുടിക്കണം. എത്ര വെള്ളം കുടിക്കണമെന്നതിന് വ്യായാമത്തിന് മുമ്പും ശേഷവും ഭാരം നോക്കി തീരുമാനിക്കാം. ഏകദേശം 4450- 675മില്ലി വെള്ളം കുടിക്കണം.വെള്ളമാണ് മികച്ച ചോയ്‌സ്. ചിലവ് കുറഞ്ഞതുംം എളുപ്പം ലഭിക്കുന്നതും കാലറി ഫ്രീയായുള്ളതും വെള്ളമാണ്. വെള്ളം എളുപ്പം നമ്മെ ഹൈഡ്രേറ്റ് ചെയ്യും. എന്നാല്‍ നീണ്ടതും തീവ്രവുമായ വ്യായാമം ചെയ്യുന്നവര്‍ക്ക് എനര്‍ജി ആവശ്യമുള്ളതിനാല്‍ വെള്ളത്തിനു പകരമായി എനര്‍ജി ഡ്രിങ്കുകള്‍ ഉപയോഗിക്കാം. ധാരാളം കാലറിയും ഷുഗറുമടങ്ങിയതിനാല്‍ ദിവസവും ഉപയോഗിക്കുന്നത് നല്ലതല്ല.ആല്‍ക്കഹോള്‍ തീര്‍ത്തും വ്യായാമസമയത്ത് ഒഴിവാക്കേണ്ടതാണ്.