കേരളത്തില്‍ കൊല്ലം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാരകേന്ദ്രമാണ് ജഡായു എര്‍ത്ത് സെന്റര്‍. ഹൈന്ദവ ഇതിഹാസമായ രാമായണത്തിലെ പക്ഷിയെ ആസ്‌പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഒരു വലിയ പ്രതിമായണിത്. പക്ഷി ശ്രേഷ്‌ഠനായ ജഡായുവിന്റെ ഭീമാകാര പ്രതിമയ്‌ക്ക് പുറമെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായ നിരവധി പ്രവര്‍ത്തനങ്ങളും ഈ സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്.ജഡായു ഇതിഹാസം പര്യവേക്ഷണം ചെയ്യാനുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ചരിത്രപരമായ പ്രാധാന്യംഭാരതഇതിഹാസം രാമായണത്തിലെ പക്ഷി ശ്രേഷ്‌ഠനാണ് ജഡായു. സീതാദേവിയെ രാവണന്‍ അപഹരിച്ച് കൊണ്ടു പോയ സമയത്ത് സീതദേവിയെ രക്ഷിക്കാന്‍ ശ്രമിച്ചു. രാവണനുമായുള്ള യുദ്ധത്തില്‍ ചിറകൊടിഞ്ഞ് പക്ഷി വീണ സ്ഥലമാണിതെന്നും വിശ്വസിക്കപ്പെടുന്നു.പ്രതിമയുടെ പ്രത്യേകതപ്രശസ്‌ത സംവിധായകനും ശില്‍പിയുമായ രാജീവ് അഞ്ചല്‍ രൂപകല്‍പന ചെയ്‌തിരിക്കുന്ന പ്രതിമ സ്ഥിതി ചെയ്യുന്ന കൊല്ലം ജില്ലയിലെ ചടയമംഗലത്താണ്. 200 അടി ഉയരത്തിലാണ് പ്രതിമ ഒരുക്കിയിരിക്കുന്നത്. വലിപ്പം കൊണ്ട ഗിന്നസ് റെക്കോര്‍ഡില്‍ സ്ഥാനം നേടി.ജഡായു എര്‍ത്ത് സെന്ററിലേക്ക് എത്തിച്ചേരാംഎംസി റോഡ് വഴി യാത്ര ചെയ്‌ത് ചടയമംഗലം എത്താറാവുമ്പോള്‍ തന്നെ മലമുകളില്‍ ചിറകറ്റുവീണ ജഡായുവിന്റെ കൂറ്റന്‍ പ്രതിമ കാണാം. എംസി റോഡില്‍ നിന്നും തന്നെയാണ് ഇവിടേക്കുള്ള പ്രധാന കവാടവും. ജഡായു നേച്ചര്‍ പാര്‍ക്ക് എന്നും അറിയപ്പെടുന്നു. വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ജഡായുപ്പാറയുടെ മുകളിലേക്ക് പോകുന്നതിനായുള്ള നടപ്പാതയും കേബിള്‍കാറും ഉണ്ട് ഈ പരിസ്ഥിതി ഉദ്യാനത്തില്‍. കാട്ടുവഴിയിലൂടെ കാല്‍നടയായും മുകളിലേക്ക് എത്തിച്ചേരാം.സമയക്രമംരാവിലെ ഒമ്പതര മുതല്‍ വൈകീട്ട് അഞ്ചര വരെ സന്ദര്‍ശകര്‍ക്കു പാസ് കൊടുക്കും. കേബിള്‍ കാറിന് നാല് ക്യാബിനുകളുണ്ട്. ഒരു ക്യാബിനില്‍ എട്ടുപേര്‍ക്ക് സുഖമായി ഇരുന്ന് മലയോരഭംഗി ആസ്വദിച്ച് യാത്ര ചെയ്യാം.പുറത്തുനിന്നുമുള്ള ഭക്ഷണം, കുപ്പിവെള്ളം തുടങ്ങിയവയും വലിയ ബാഗുകളും മലമുകളിലേക്ക് കൊണ്ടുപോകാന്‍ അനുവാദമില്ല. മുകളില്‍ സ്‌നാക്‌സ് കിട്ടുന്ന സ്‌റ്റാളും കഫേയും ഉണ്ട്. ടോയ്‌ലറ്റ് സൗകര്യവുമൊരുക്കിയിട്ടുണ്ട്.സാഹസിക ടൂറിസംസാഹസിക വിനോദസഞ്ചാരികള്‍ക്കായി റോക്ക് ക്ലൈംബിംഗ്, വാലി ക്രോസിംഗ്, റാപ്പലിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഒരുക്കിയിരിക്കുന്നു.പരമ്പരാഗത കലാരൂപങ്ങള്‍, പ്രദര്‍ശനങ്ങള്‍, നാടോടി പ്രകടനങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു സാംസ്‌കാരിക കേന്ദ്രവും ജഡായു എര്‍ത്ത് സെന്ററില്‍ ഒരുക്കിയിട്ടുണ്ട്.പാറപ്പുറത്ത് രാമായണത്തിലെ ജഡായുവിന്റെ കഥ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ആലേഖനം ചെയ്‌തിട്ടുണ്ട്. ചുവരില്‍ ഒഎന്‍വിയുടെ ജഡായുസ്‌മൃതി എന്ന കവിതയും. സീതാദേവിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ രാവണന്റെ വെട്ടേറ്റ് ചിറകറ്റുവീണ ജഡായു ശ്രീരാമന് സീതാദേവിയെ കുറിച്ച് സൂചന നല്‍കിയ ശേഷം മോക്ഷപ്രാപ്‌തി നേടിയത് ഈ പാറയിലാണെന്ന് ഐതീഹ്യം.ജഡായു ശില്‍പസമുച്ചയത്തിന് അകത്തേക്ക് പ്രവേശനമില്ല.ശ്രീരാമക്ഷേത്രവും, ശ്രീരാമപാദവും,കൊക്കരണിയും ജഡായുപ്പാറയിലുണ്ട്.ജഡായുപ്പാറയിലെ വറ്റാത്ത ചെറിയ കുളമാണ് കൊക്കരണി. ഐതീഹ്യമനുസരിച്ച് വെട്ടേറ്റുവീണ ജഡായു ദാഹജലത്തിനായി കൊക്കുരച്ചപ്പോള്‍ അവിടെ വെള്ളം ഉണ്ടായി എന്നാണ്.ജഡായുപ്പാറയില്‍ നിന്നും താഴെ വന്നാല്‍ കുട്ടികള്‍ക്കുള്ള വണ്ടര്‍വേള്‍ഡ് റിയാലിറ്റി ഗെയിംപാര്‍ക്കും മുതിര്‍ന്നവര്‍ക്ക് അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള 12ഡി റൈഡറുമുണ്ട്. വിനോദത്തിന്റേയും കാഴ്‌ചയുടേയും വിസ്‌മയിപ്പിക്കുന്ന ദൃശ്യവിരുന്നുതന്നെയാണ് ജഡായുഎര്‍ത്ത് സെന്റര്‍.
അറബിക്കടലിന്റെയും പശ്ചിമഘട്ട മലനിരകളുടേയും ഇടയിലെ അനുഗൃഹീതനാടാണ് കേരളം. കാനനഭംഗിയും, കായല്‍ സൗന്ദര്യവും മലനിരകളുടേയും കടല്‍ത്തീരങ്ങളാലും സമ്പന്നമായ ഭൂപ്രദേശം. രുചിവൈവിധ്യങ്ങളുടേയും കലാരൂപങ്ങളുടേയും നാടുകൂടിയാണ് കേരളം. കേരളത്തെ എല്ലാ അര്‍ത്ഥത്തിലും ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കാം.നൂറ്റാണ്ടുകളായുള്ള കേരളത്തിന്റെ കലാപാരമ്പര്യം കൂടി അറിയുന്നതിലൂടെയെ കേരളസന്ദര്‍ശനം പൂര്‍ത്തിയാവൂ.കേരളത്തിന്റെ സ്വന്തം കലാരൂപങ്ങള്‍കേരളത്തിലെ മിക്ക കലാരൂപങ്ങളും ഇവിടുത്തെ സ്വന്തമാണ്. ചില കലാരൂപങ്ങള്‍ മതപരമായും മറ്റു ചിലത് പ്രത്യേക അവസരങ്ങളിലേയും മതാരമാണ്. ചരിത്രത്തിലെ വിവിധ കാലങ്ങളിലായി വന്നവയാണ് ഇവ. ഇന്നും പരിശീലിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന കലാരൂപങ്ങളും ഉണ്ട്. കേരളത്തിന്റെ സ്വന്തം കലാരൂപങ്ങളില്‍ ചിലത് പരിചയപ്പെടാം.കഥകളികേരളത്തിലെ പരമ്പരാഗത കലാരൂപങ്ങളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. കളര്‍ഫുള്‍ വേഷവിധാനങ്ങളും മുഖത്തെഴുത്തുമെല്ലാം സവിശേഷമാണ്. അകമ്പടി സംഗീതവും ഏറെ ആകര്‍ഷണീയം.ക്ലാസിക്കല്‍ കലാരൂപമാണ് കഥകളി. 17ാം നൂറ്റാണ്ടില്‍ രൂപപ്പെട്ട കലാരൂപമെന്നാണ് വിശ്വാസം. ഹിന്ദു പുരാണ കഥകളും നാടന്‍ കഥകളുമെല്ലാമാണ് കഥകളിയില്‍ അവതരിപ്പിക്കുക. കഥകളി അവതരിപ്പിക്കുന്നവരും പിന്നണി സംഗീതക്കാരും അടങ്ങിയതാണ് സംഘം. സംസ്‌കൃതം കൂടിച്ചേര്‍ന്ന മലയാളത്തിലാണ് കഥകളി സംഗീതം. രാമനാട്ടം എന്ന കലാരൂപത്തില്‍ നിന്നും രൂപപ്പെട്ടതാണ് കഥകളി എന്നാണ് വിശ്വാസം.അവതരിപ്പിക്കുന്നവര്‍ ഗാനമാലപിക്കില്ല. പശ്ചാത്തലസംഗീതത്തിലാണ് അവതരണം. ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം എന്നിവയാണ് പ്രധാന വാദ്യോപകരണങ്ങള്‍.കൂടിയാട്ടംകൂടിയാട്ടം സംസ്‌കൃത തിയേറ്റര്‍ കലാരൂപമാണ്. 2000 വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്നു. ക്ഷേത്ര കലാരൂപമെന്നതിലുപരി ഒരു സംയോജിത നടനമാണ്.കൂത്തമ്പലം എന്നറിയപ്പെടുന്ന പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന വേദിയിലാണ് കൂടിയാട്ടം അവതരിപ്പിക്കുന്നത്. സംസ്‌കൃത നാടകത്തിന്റെയും കൂട്ടിന്റെയും ഒരു കോമ്പിനേഷനാണിത്. പൂര്‍ണ്ണ കൂടിയാട്ടം പ്രകടനം ദിവസങ്ങളോളമെടുത്താണ് അവതരിപ്പിക്കുന്നത്. മൂന്ന് ഭാഗങ്ങളായാണ് ഇത് അവതരിപ്പിക്കുക- പുറപ്പാട്, നിര്‍വാഹനം, കൂടിയാട്ടം എന്നിങ്ങനെ. മിഴാവ്, കുഴിതാലം, ഇടയ്‌ക്ക, ശംഖ്‌്, കുറംകുഴല്‍ എന്നിവയാണ് വാദ്യോപകരണങ്ങള്‍.കൂടിയാട്ടം അവതരിപ്പിക്കുന്നവരെ ചാക്യാര്‍ എന്നും നങ്ങ്യാരമ്മ എന്നും അറിയപ്പെടുന്നു.മോഹിനിയാട്ടംആകര്‍ഷകമായ സൗന്ദര്യവും , മനോഹരവും സാവധാനത്തിലുമുള്ള നര്‍ത്തകിയുടെ അംഗചലനങ്ങളും മികച്ച ഒരു കാഴ്‌ചയാണ് ആസ്വാദകന് നല്‍കുന്നത്. മോഹിനിയാട്ടം കേരളത്തിലെ ഒരു പോപുലര്‍ ക്ലാസികല്‍ കലാരൂപമാണ്.ലാസ്യഭാവത്തിലാണ് മോഹിനിയാട്ടം മിക്കവാറും അവതരിപ്പിക്കുക. സോളോ പ്രകടനമാണ് മോഹിനിയാട്ടം. അകമ്പടിയായി സംഗീതവും വാദ്യോപകരണങ്ങളായ കുഴിത്താലം, വീണ, ഇടയ്‌ക്ക, മൃദംഗം എന്നിവയും കാണും. മഹാവിഷ്‌ണുവിന്റെ സ്‌ത്രീരൂപമായ മോഹിനിയുടെ നൃത്തമാണ് മോഹിനിയാട്ടം.നാട്യശാസ്‌ത്രത്തിലടിസ്ഥിതമാണ് മോഹിനിയാട്ടം. പ്ലെയിന്‍ വെള്ള അല്ലെങ്കില്‍ ഓഫ് വൈറ്റ് വസ്‌ത്രമാണ് നര്‍ത്തകി ഉപയോഗിക്കുക. യോജിച്ച ആഭരണങ്ങളും കൈകളിലും കാലിലും ചുവപ്പ് ചായവും ഉപയോഗിക്കും.ഒപ്പനമണവാട്ടിയും കൂട്ടുകാരികളും കൂടി അവതരിപ്പിക്കുന്ന നൃത്തരൂപം. പരമ്പരാഗത കേരള മുസ്ലീം വസ്‌ത്രമണിഞ്ഞെത്തുന്ന കൂട്ടുകാരികളും നിറയെ ആഭരണങ്ങളും പട്ടുകുപ്പായവും അണിഞ്ഞെത്തുന്ന മണവാട്ടിയുമാണ് മുഖ്യ ആകര്‍ഷണം.ഇസ്ലാം വിവാഹാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന നൃത്തരൂപം. വടക്കന്‍ കേരളത്തിലെ മാപ്പിള കമ്മ്യൂണിറ്റിക്കാര്‍ക്കിടയില്‍ ഏറെ പ്രചാരം. അറേബ്യന്‍ നൃത്തത്തെ അനുസ്‌മരിപ്പിക്കുന്ന നൃത്തത്തില്‍ നടുക്ക് പീഠത്തില്‍ മണവാട്ടിയിരിക്കും ചുറ്റും വട്ടത്തില്‍ കൂട്ടുകാരികള്‍ കൈകൊട്ടി ഒപ്പന കളിക്കും.ചവിട്ടുനാടകംതിളങ്ങുന്ന മധ്യകാല യൂറോപ്യന്‍ വേഷവിധാനത്തിലെത്തുന്ന നര്‍ത്തകര്‍ അവതരിപ്പിക്കുന്ന മ്യൂസികല്‍ നൃത്തനാടകമാണ് ചവിട്ടുനാടകം. യുദ്ധവീരന്മാരുടേയും മറ്റും കഥയാണ് മിക്കവാറും പറയുക.ലാറ്റിന്‍ കത്തോലിക് കൃസ്‌ത്യന്‍ കമ്മ്യൂണിറ്റിക്കാര്‍ അവതരിപ്പിക്കുന്ന പോപുലര്‍ കലാരൂപം. കൊച്ചിയില്‍ 17ാം നൂറ്റാണ്ടില്‍ പിറവിയെടുത്തു. തുറന്ന സ്റ്റേജുകളിലാണ് പതിവായി അവതരിപ്പിക്കുക.ബൈബിളിലെ വീരകഥകളും കൃസ്‌ത്യന്‍ പടയാളികളുടെ വീരകഥകളുമൊക്കെയാണ് സാധാരണ അവതരിപ്പിക്കുക. ലോകപ്രശസ്‌തമായ യൂറോപ്പ്യന്‍ ഒപേറകളെ അനുസ്‌മരിപ്പിക്കുന്ന കലാരൂപം.സ്റ്റേജില്‍ അവതരിപ്പിക്കുന്നതിലെ യൂണീക്‌നസ് ആണ് ഈ കലാരൂപത്തെ വേറിട്ടു നിര്‍ത്തുന്നത്.മാര്‍ഗ്ഗം കളിപരമ്പരാഗത കൃസ്‌ത്യന്‍ വേഷമണിഞ്ഞ് നര്‍ത്തകികള്‍ നിലവിളക്കിന് ചുറ്റും അണിനിരന്ന് സംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നു. കേരളത്തിലെ സെന്റ് തോമസ് കൃസ്‌ത്യന്‍ കമ്മ്യൂണിറ്റിക്കിടയില്‍ പ്രചാരത്തിലുളള നൃത്തരൂപം. സെന്റ് തോമസ് അപ്പോസ്‌തലന്റെ കഥകള്‍ പറയുന്നു. സാധാരണ സ്‌ത്രീകളാണ് അവതരിപ്പിക്കുന്നത്. പരമ്പരാഗത വസ്‌ത്രമായ ചട്ടയും മുണ്ടും, കവിണി, മേക്ക മോതിരം, വളകള്‍ എന്നിവയാണ് വേഷം.ഓട്ടംതുള്ളല്‍, ദഫ്‌മുട്ട്, അറബന മുട്ട്, സര്‍പ്പംതുള്ളല്‍, പടയണി, തോല്‍പാവക്കൂത്ത് തുടങ്ങി ഇനിയും ഒട്ടേറെ കലാരൂപങ്ങള്‍ കേരളത്തില്‍ നിലവിലുണ്ട്.
സഹ്യാദ്രിയുടെ മടിത്തട്ടിലെ സ്വര്‍ഗ്ഗംമൂന്നാര്‍ ടൗണ്‍ എന്നാല്‍ പച്ചപരവതാനി വിരിച്ച ഒരു ഹില്‍സ്റ്റേഷന്‍. 6000അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയിലെ സ്ഥലം. കൊളോണിയല്‍ കാലഘട്ടത്തില്‍ ബ്രീട്ടീഷ് ഭരണാധികാരികള്‍ ഇതിനെ വേനല്‍ക്കാലവസതിയാക്കിയതില്‍ അത്ഭുതപ്പെടാനില്ല. ഇടതൂര്‍ന്ന വനവും, തേയിലത്തോട്ടങ്ങളും മരംകോച്ചുന്ന തണുപ്പും ഏറെ ആകര്‍ഷണീയമായ നീലകുറിഞ്ഞിയും സന്ദര്‍ശകരെ മാടിവിളിക്കുന്നു.വരയാടുകളും ഏറെ പ്രസിദ്ധം.എങ്ങനെ എത്തിച്ചേരാംകൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും 110കിമീ. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും 285കിമീ ദൂരവുമാണ് ഇവിടേക്ക്.ആലുവ റെയില്‍വേസ്‌റ്റേഷനില്‍ നിന്നും മൂന്നാര്‍ ടൗണിലേക്ക് 110കിമീ ദൂരമാണുള്ളത്. എറണാകുളം ജംഗ്‌ഷനില്‍ നിന്നും 125കിമീ.മൂന്നാറിലെ തേയിലത്തോട്ടങ്ങള്‍ ചായയുടെ വിവിധഘട്ടങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കും. ഇന്ത്യയിലേക്ക് ചായ എത്തിയത് ബ്രിട്ടീഷ്‌കാലത്താണ്. ടീ മ്യൂസിയം, ലോക്‌ഹാര്‍ട്ട് ഗാപ് വ്യൂ, ലോകാര്‍ട്ട് ടീ ഫാക്ടറി, ബ്ലോസം ഹൈഡല്‍ പാര്‍ക്ക്, പോത്തന്‍മേട് വ്യൂ പോയിന്റ്, മാട്ടുപ്പെട്ടി ഡാം ,മൂന്നാര്‍ എക്കോ പോയിന്‍ര്, കുണ്ടല തടാകം, ടോപ്‌സ്റ്റേഷ്‌ന്‍ എന്നിവ പ്രധാന ആകര്‍ഷണം.തേയിലത്തോട്ടങ്ങള്‍ കൂടാതെ നിരവധി വെള്ളച്ചാട്ടങ്ങളും മൂന്നാറിലുണ്ട്. ലക്കം, ആറ്റുകാട്, തൂവാനം എന്നിവ ചിലതാണ്. ചൊക്രമുടി പീക്, ഡ്രീംലാന്റ് ഫണ്‍ ആന്റ് അഡ്വഞ്ചര്‍ പാര്‍ക്ക്, ഇരവികുളം നാഷണല്‍ പാര്‍ക്ക് എന്നിവയും ആകര്‍ഷണീയമാണ്. ആന പ്രേമികള്‍ക്കായി ആനകുളവും, കാര്‍മല്‍ഗിരി എലഫന്റ് സഫാരിയുമുണ്ട്.പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നവര്‍ക്ക് മൂന്നാറില്‍ സ്ഥലങ്ങള്‍ക്ക് ഒരു കുറവുമില്ല. മൂന്നാര്‍ ടൗണില്‍ നിന്നും ചെറിയ ദൂരം സഞ്ചരിച്ചാല്‍ ഗ്രാമീണഭംഗി നിറഞ്ഞ കാന്തല്ലൂര്‍, വട്ടവട എന്നിവയും ശര്‍്‌ക്കരയ്‌ക്ക് പേരുകേട്ട മറയൂരുമുണ്ട്. കുറച്ചുകൂടെ തെക്കോട്ട് യാത്ര ചെയ്‌താല്‍ തേക്കടി, വാഗമണ്, പീരുമേട് എന്നീ സ്ഥലങ്ങളുമുണ്ട്.