കൊച്ചി വാട്ടര്‍മെട്രോയുടെ പുതിയ രണ്ട് സര്‍വീസുകള്‍ 17-03-2024മുതല്‍ ആരംഭിക്കുന്നംു. ഹൈക്കോര്‍ട്ട് ജംഗ്ഷന് ടെര്‍മിനലില്‍ നിന്ന് ബോള്‍ഗാട്ടി, മുളവുകാട് നോര്‍ത്ത ടെര്‍മിനലുകള്‍ വഴി സൗത്ത് ചിറ്റൂര്‍ ടെര്‍മിനല്‍ വരെയാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂര്‍ - ഏലൂര്‍ ടെര്‍മിനല്‍ - ചെരാനല്ലൂര്‍ ടെര്‍മിനല്‍ വരെയുള്ളതാണ് രണ്ടാമത്തെ റൂട്ട്.
മുളവുകാട് നോര്‍ത്ത്, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനല്ലൂര്‍ ടെര്‍മിനലുകള്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ഈ ടെര്‍മിനലുകളെ ബന്ധിപ്പിച്ചുള്ള സര്‍വീസുകളാണ് തുടങ്ങുന്നത്.
പരമാവധി 40രൂപയാണ് ഈ റൂട്ടുകളിലെ നിരക്ക്. നിലവില്‍ ഹൈക്കോര്‍ട്ട് ജംഗ്ഷന് - വൈപ്പിന്‍ - ബോള്‍ഗാട്ടി, വൈറ്റില- കാക്കനാട് എന്നീ മൂന്നു റൂട്ടുകളില്‍ 13 ബോട്ടുകള്‍ വാട്ടര്‍മെട്രോയ്ക്കായി സര്‍വീസ് നടത്തുന്നു. കഴിഞ്ഞ പത്തുമാസത്തിനിടെ പതിനേഴര ലക്ഷം ആളുകള്‍ വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തു