മലയാളസിനിമ മേഖലയും മള്‍ട്ടിപ്ലെക്‌സ് തിയേറ്റര്‍ ശൃംഖല പിവിആര്‍ സിനിമയും തമ്മിലുള്ള തര്‍ക്കങ്ങള്‍ കാരണം മലയാളസിനിമയുടെ പ്രദര്‍ശനം പിവിആര്‍ തിയേറ്ററുകള്‍ നിര്‍ത്തിവച്ചു. കണ്ടന്റ് മസ്റ്ററിംഗുമായി ബന്ധപ്പെട്ട പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുണ്ടായ തര്‍ക്കമാണ് പുതിയ പ്രതിസന്ധിക്ക് കാരണം.
ഏറ്റവുമധികം കളക്ഷന്‍ കിട്ടുന്ന വേനലവധിക്കാലത്തെ ഈ പ്രതിസന്ധി കനത്ത സാമ്പത്തിക നഷ്ടമായിരിക്കുമ മലയാളസിനിമയ്‌ക്ക വരുത്തുക.
കൊച്ചി നഗരത്തില്‍ മാതര്‌ം 22സ്‌ക്രീനുകളും സംസ്ഥാനമൊട്ടാകെ 44സ്‌ക്രീനുകളും പിവിആറിനുണ്ട്. അവധിക്കാല റിലീസൂകളായ വര്‍ഷങ്ങള്‍ക്ക് ശേഷം, ഫഹദ് ചിത്രം ആവേശം, രഞ്‌ജിത് ശങ്കര്‍ ഉണ്ണിമേനോന്‍ ചിത്രം ജയ് ഗണേഷ് എന്നിവ പിവിആര്‍ തിയേറ്ററുകളിലില്ല. ഫോറം മാളില്‍ ഇന്നലെ ആരംഭിച്ച 9 സ്‌ക്രീനുകളിലും പുതിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നില്ല.
സിനിമചിത്രീകരണത്തില്‍ ഫിലിമുകളുടെ കാലം ഡിജിറ്റലിലേക്ക് വഴി മാറിയതോടെ ക്യൂബ്, യുഎഫ്‌ഒ, പിഎക്‌സ്‌ഡി, ടിഎസ്‌ആര്‍ കമ്പനികളാണ് തിയേറ്ററുകളില്‍ ഫിലിം പ്രൊജക്ഷന്‍ നടത്തുന്നത്. ഇതിനായി വര്‍ച്ച്വല്‍ പ്രിന്റ് ഫീ കമ്പനികള്‍ നിര്‍മ്മാതാക്കളില്‍ നിന്നും വിതരണക്കാരില്‍ നിന്നും വാങ്ങുന്നുണ്ട്. ഈടാക്കുന്നത് വന്‍തുകയാണെന്നാണ് നിര്‍മ്മാതാക്കളുടെ പരാതി.