ഇന്ത്യന്‍ കളിക്കാരന്‍ പ്രഗ്നാനന്ദ ലോകചാമ്പ്യന്‍ ഡിങ് ലൈറനെ ടാറ്റ സ്റ്റീല്‍ മാസ്റ്റേഴ്‌സ് നാലാം റൗണ്ടില്‍ തോല്‍പിച്ചു.അഞ്ച് തവണ ലോകചാമ്പ്യനായ രാജ്യത്തെ മികച്ച റാങ്കിലുല്‌ള ചെസ് കളിക്കാരന്‍ വിശ്വനാഥന്‍ ആനന്ദിനെ പ്രഗ്യാന്‍ പിന്നിലാക്കിയിരിക്കുന്നു. ഫിഡെയുടെ ലൈവ് റേറ്റിംഗില്‍ 2748.3 ആണ് പ്രഗ്യാന്റെ റേറ്റിംഗ്, ആനന്ദിന്റേത്‌് 2748.ക്ലാസികല്‍ ചെസ്സില്‍ ഒരു ലോകചാമ്പ്യനെ കീഴടക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് പ്രഗ്യാന്‍.കറുപ്പില്‍ കളി തുടങ്ങിയ പ്രഗ്യാന് തുടക്കം മുതലെ ബോര്‍ഡില്‍ അഡ്വാന്റേജ് ഉണ്ടായിരുന്നു. ടാറ്റ സ്‌റ്റീല്‍ ചെസില്‍ മൂന്ന് ഡ്രോകള്‍ക്ക് ശേഷം നാല് റൗണ്ടിലുമുള്ള പ്രഗ്യാന്റെ ആദ്യവിജയമാണിത്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ വിരാട് കോലി
ക്രിക്കറ്റ് കളിക്കിടെ പല തമാശകളും ഗ്രൗണ്ടില്‍ നടക്കാറുണ്ടെങ്കിലും കമന്റേറ്ററിന്റെ വകയൊന്നും കാണാന്‍ പറ്റില്ലായിരുന്നു. ആ കുറവ് നികത്തിയിരിക്കുകയാണ്. വിന്‍ഡീസും സോക ഇലവനും തമ്മിലുള്ള ടിട്വിന്റി മത്സരത്തിനിടെയായിരുന്നു കാണികളെ അമ്പരിപ്പിച്ച് കൊണ്ട് ഒരു കമന്റേര്‍ ഗ്രൗണ്ടിലെത്തിയത്. ലോകം അറിയപ്പെടുന്ന കമന്റേറ്ററായ ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ നാസര്‍ ഹുസൈനാണ് വിക്കറ്റ് കീപ്പറുടെയും സ്ലിപ്പറുടെയും ഇടയിലായി മൈക്കുമായി സ്ഥാനം പിടിച്ച് വിവാദങ്ങള്‍ക്ക് കാരണക്കാരനായിരിക്കുന്നത്. എന്തെങ്കിലും തമാശ ഒപ്പിക്കാനുള്ള വരവായിരിക്കുമെന്ന് പലരും കരുതിയിരുന്നെങ്കിലും സംഭവം ഗൗരവമുള്ളതായിരുന്നു. ഐസിസി ചട്ടപ്രകാരം കമന്റേറ്റര്‍മാര്‍ കളി നടക്കുമ്പോള്‍ ഗ്രൗണ്ടില്‍ ഇറങ്ങാന്‍ പാടില്ല. എന്നാല്‍ ഐസിസി തന്നെ സംഘടിപ്പിച്ച ലോക ഇലവനും വെസ്റ്റിന്‍ഡീസുമായുള്ള മത്സരത്തില്‍ ഇത് തകിടം മറിയുകയായിരുന്നു. മത്സരത്തിന്റെ ആദ്യ ഓവറുകളില്‍ ലോക ഇലവന്‍ ബൗള്‍ ചെയ്യുമ്പോള്‍ മൈക്കുമായി ഹുസൈന്‍ നിലയുറപ്പിച്ചത് ഫസ്റ്റ് സ്ലിപ്പിനും വിക്കറ്റ് കീപ്പര്‍ക്കും ഇടയിലായിരുന്നു.ഇതുവരെ കാണാത്ത കമന്ററി ആണെങ്കിലും ക്രിക്കറ്റ് ആരാധകര്‍ക്ക് സംഭവം തീരെ ഇഷ്ടമായിട്ടില്ല. കായികപ്രേമികള്‍ ഒന്നടങ്കം ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കളിയുടെ ഗൗരവത്തെ കുറച്ച് കാണിക്കുന്നതാണെന്നും കളിക്കാരുടെ ശ്രദ്ധക്ക് ഇത് തടസം സൃഷ്ടിക്കുമെന്നുമാണ് ആരാധകന്മാരും ക്രിക്കറ്റിലെ പണ്ഡിതന്മാരും പറയുന്നത്.
ബോളിവുഡ് നടനും നിര്‍മ്മാതാവുമായ അര്‍ബാസ് ഖാന്‍ ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ കുറ്റം സമ്മതിച്ചു. അര്‍ബാസ് ഖാനോട് മൊഴി നല്‍കാന്‍ സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം പോലീസ് വിളിച്ച് വരുത്തി മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് താരം കുറ്റം സമ്മതിച്ചത്. ആറ് വര്‍ഷമായി ഐപിഎല്‍ വാതുവയ്പ്പില്‍ സജീവ പങ്കാളിയാണെന്നും, ഇതുവരെ 2.80 കോടി രൂപ നഷ്ടപ്പെട്ടതായും അര്‍ബാസ് ഖാന്‍ പോലീസിനോട് വ്യക്തമാക്കി. ഐപിഎല്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സോനു ജലനില്‍ നിന്നാണ് അര്‍ബാസ് ഖാന്‍ ഉള്‍പ്പെടെയുള്ളവരുടെ പേര് വിവരങ്ങള്‍ പുറത്തുവന്നത്.മുംബൈയില്‍ നിന്ന് മേയ് 15നാണ് കുപ്രസിദ്ധ വവാതുവയ്പ്പുകാരനായ സോനു ജലന്‍ ഉള്‍പ്പെടെയുള്ള നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.സോനു ജലന്‍ നേരത്തെ 2008ലെ ഐപിഎല്‍ സീസണിലും വാതുവയ്പ്പ് കേസില്‍ അറസ്റ്റിലായിരുന്നു. സോനു ജലനും അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നായിരുന്നു അന്നത്തെ ആരോപണം. വാതുവയ്പ്പ് ശൃംഖലയുമായി അര്‍ബാസിന് മാത്രമല്ല പല വമ്പന്‍മാര്‍ക്കും ബന്ധമുണ്ടെന്നതിനുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സോനുവിന്റെ പക്കലുണ്ടായിരുന്ന ഡയറി പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഐപിഎല്ലിലെ വിവിധ ടീമുകള്‍ക്കു വേണ്ടിയും താരങ്ങള്‍ക്കു വേണ്ടിയും വന്‍ തുകയ്ക്കാണ് ഇവര്‍ വാതുവയ്പ്പ് നടത്തിയിരുന്നത്. ഇക്കാര്യം താനെ ക്രൈം ബ്രാഞ്ച് ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് അറിയിച്ചത്.
രണ്ട് തവണ ലോകചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവ് വിനേഷ് ഫൊഗാട്ട് പരിക്കിനെ തുടര്‍ന്നുള്ള 16മാസത്തെ വിശ്രമത്തിന് ശേഷം മാറ്റിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ജയ്‌പൂര്‍ റെയില്‍വെ സ്റ്റേഡിയത്തില്‍ നടന്ന സീനിയര്‍ നാഷണല്‍ റെസ്റ്റ്‌ലിംഗ് ചാമ്പ്യന്‍ഷിപ്പ് 2024ല്‍ സ്‌ത്രീകളുടെ 55കിലോ ഫ്രീസ്റ്റൈല്‍ ഇനത്തില്‍ സ്വര്‍ണമെഡല്‍ നേടികൊണ്ടാണ് തിരിച്ചുവരവ്.ബെല്‍ഗ്രേഡില്‍ നടന്ന 2022 ലോകചാമ്പ്യന്‍ഷിപ്പിലായിരുന്നു 29വയസ്സുകാരിയായ വിനേഷ് അവസാനം മത്സരിച്ചത്. 53കിലോ കാറ്റഗറിയില്‍ വെങ്കലമെഡല്‍ സ്വന്തമാക്കി. മുട്ടിന് പരിക്കേറ്റതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ ഏഷ്യന്‍ഗെയിംസില്‍ താരത്തിന് പങ്കെടുക്കാനായില്ല.യുവതാരം ജ്യോതിയെ 4-0ന് ഫൈനല്‍സില്‍ വിനേഷ് തോല്‍പിച്ചു.സീനിയര്‍ നാഷണല്‍സിലെ നോണ്‍ ഒളിമ്പിക് കാറ്റഗറിയിലാണ് ഇന്ത്യന്‍ റെസ്റ്റ്‌ലിംഗ് താരം മത്സരിച്ചത്. കഴിഞ്ഞ ആഗസ്റ്റില്‍ മുട്ടിന് ശസ്‌ത്രക്രിയയ്‌ക്ക് ശേഷം ഡിസംബറിലാണ് താരം പരിശീലനം പുനരാരംഭിച്ചത്.ജയ്‌പൂറില്‍ 10 കാറ്റഗറികളിലാണ് മത്സരം നടന്നത്. അതില്‍ ആറെണ്ണം ഒളിമ്പിക് കാറ്റഗറികളാണ്. 50കിലോ, 53കിലോ, 57കിലോ, 62കിലോ, 68കിലോ, 76കിലോ എന്നിവ. 55കിലോ, 59കിലോ, 65കിലോ, 72കിലോ ഒളിമ്പിക്‌സിലില്ല.
ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ , എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍ എന്നും വിശേഷിപ്പിക്കുന്നു, 39ാം ജന്മദിനമാഘോഷിക്കുന്നു.പ്രായം പ്രകടനത്തെ നിരാകരിക്കുമെന്ന പരമ്പരാഗത ചിന്തയെ കാറ്റില്‍ പറത്തി തന്റെ മികച്ച പ്രകടനങ്ങളുമായി മുന്നേറുകയാണ് റൊണാള്‍ഡോ. അഞ്ച തവണ ബാലണ്‍ ഡി ഓണര്‍ ജേതാവായ റൊഡാള്‍ഡോ ഒരു നല്ല വീഞ്ഞുപോലെ പ്രായമാകല്‍ എന്ന ആശയത്തെ ഉദാഹരിക്കുന്നു.1985 ഫെബ്രുവരി 5ന് മദീരയില്‍ ജനിച്ച റൊണാള്‍ഡോ ആദ്യകാലത്ത് കുടുംബത്തെ പിന്തുണയ്‌ക്കാനായി തെരുവില്‍ ജോലി ചെയ്‌തിട്ടുണ്ട്. എന്നിരുന്നാലും ഇത്തരം വെല്ലുവിളികള്‍ക്കൊന്നും തന്നെ ലോകത്തിലെ മികച്ച ഫുട്‌ബോളര്‍ ആവുക എന്ന അദ്ദേഹത്തിന്റെ സ്വപ്‌നത്തെ തകര്‍ക്കാനായില്ല.16ാം വയസ്സില്‍ പോര്‍ച്ചുഗലിലെ സ്‌പോര്‍ടിംഗ് സിപിക്കൊപ്പം ഫുട്‌ബോള്‍ യാത്ര തുടങ്ങി. അണ്ടര്‍ 16, അണ്ടര്‍ 17, അണ്ടര്‍ 18, ബി ടീം , ആദ്യ ടീം എന്നിങ്ങനെ അദ്ദേഹത്തിന്റെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ വേദികളിലെത്തി. 2002ല്‍ സീനിയര്‍ ടീമില്‍ ജോയിന്‍ ചെയ്‌തു. സ്‌പോര്‍ടിംഗ് സിപിയുടെ സീനിയര്‍ ടീമിലുണ്ടായിരുന്ന ഒരു വര്‍ഷം 28കളില്‍ നാല് ഗോളുകള്‍ സ്വന്തമാക്കി. ഇത് ഇംഗ്ലീഷ് ക്ലബുകളായ ലിവര്‍പൂള്‍, ആര്‍സനല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നിവയുടെ ശ്രദ്ധാകേന്ദ്രമാകാന്‍ സഹായകരമായി. അവസാനം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അക്കാലത്തെ ഇതിഹാസ മാനേജരായ അലക്‌സ് ഫെര്‍ഗുസന്‍ 2003 ജൂലൈയില്‍ റൊണാള്‍ഡോയുമായി കരാര്‍ ഒപ്പിട്ടു.ഫെറുഗ്‌സ്‌ന്റെ ഗൈഡന്‍സില്‍ റൊണാള്‍ഡോ ഹെഡ്‌ലൈന്‍സ് സ്വന്തമാക്കി ഐക്കോണിക് നമ്പര്‍ 7 ജഴ്‌സി സ്വന്തമാക്കി. സിആര്‍ 7 . മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയത്തില്‍ മുഖ്യപങ്കാളിയായി റൊണാള്‍ഡോ മാറി. മൂന്ന് പ്രീമിയര്‍ ലീഗ് ടൈറ്റിലും 2008ല്‍ യുഇഎഫ്‌എ ചാമ്പ്യന്‍സ് ലീഗ് വിജയവും സ്വന്തമാക്കി.ആറ് വര്‍ഷത്തെ ഇംഗ്ലീഷ് ക്ലബ് കാലത്ത് 277മാച്ചുകളില്‍ നിന്നായി 112ഗോളുകള്‍ സ്വന്തമാക്കി. 2008ല്‍ അദ്ദേഹത്തിന്റെ ആദ്യ ബാലണ്‍ ഡി ഓര്‍ നേടി.2008-2009 സീസണിലെ അതിശയകരമായ മൂവിലൂടെ റൊണാള്‍ഡോ റിയല്‍ മാഡ്രിഡിലേക്കെത്തി. ലോകത്തിലെ ഏറ്റവും ചിലവുള്ള അക്കാലത്തെ താരമായി മാറി. 80യൂറോ മില്ല്യണ്‍ ഡീല്‍ ആയിരുന്നുവത്. ആദ്യ സീസണില്‍ തന്നെ 33 ഗോള്‍ നേട്ടത്തിലൂടെ സമൃദ്ധനായ സ്‌കോറര്‍ ആയി റൊണാള്‍ഡോ മാറി.റിയല്‍ മാഡ്രിഡിനൊപ്പമുള്ള ഒമ്പത് വര്‍ഷത്തില്‍ നിരവധി റെക്കോര്‍ഡുകള്‍ താരം സ്വന്തമാക്കി. നാല് യുഇഎഫ്‌എ ചാമ്പ്യന്‍ ലീഗ് ടൈറ്റില്‍സ്, രണ്ട് ലാ ലിഗ ടൈറ്റില്‍, മൂന്ന് യുവേഫ സൂപ്പര്‍ കപ്പ്, രണ്ട് കോപ്പ ഡെല്‍ റേയ് ട്രോഫി കൂടാതെ മൂന്ന് ഫിഫാ ലോകകപ്പ് ടൈറ്റിലും. 438 മാ്‌ച്ചുകളില്‍ 450 ഗോള്‍ സ്വന്തമാക്കി റിയല്‍ മാഡ്രഡിലെ ആല്‍ടൈം ലീഡിംഗ് സ്‌കോററുമായി. 2018ല്‍ 100മില്ല്യണ്‍ യൂറോ ട്രാന്‍സ്‌ഫറിലൂടെ ജുവന്റസിനൊപ്പമെത്തി. 30ാം വയസ്സിലെ ഏറ്റവും വലിയ ട്രാന്‍സ്‌ഫര്‍ ആയിരുന്നുവത്. രണ്ട് സീരീസ് എ ടൈറ്റിലും, രണ്ട് സൂപ്പര്‍ കപ്പ്, ഒരു കോപ്പ ഇറ്റാലിയ എന്നിവ ടീമിന് നേടികൊടുത്ത് 2021ല്‍ റൊണാള്‍ഡോ മാഞ്ചസ്‌റ്ററിനൊപ്പം വീണ്ടുമെത്തി.മാഞ്ചസ്റ്ററിനൊപ്പമുള്ള രണ്ടാം ഇന്നിങ്‌സ് വളരെ ചെറുതായിരുന്നു. 54മത്സരങ്ങളില്‍ 27ഗോള്‍. മാഞ്ചസ്‌റ്റര്‍ വിട്ട റൊണാള്‍ഡോ 2023 ജനുവരിയില്‍ സൗദി പ്രൊ ലീഗില്‍ അല്‍ നാസറിനൊപ്പമെത്തി ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചു.അല്‍ നാസറിനൊപ്പമുള്ള സമയത്ത് 50 ഗെയിമില്‍ 44 ഗോള്‍ സ്വന്തമാക്കി. 2023-2024 സീസണില്‍ ഇതിനോടകം തന്നെ റൊണാള്‍ഡോ തന്റെ മാന്ത്രിക കളി പുറത്തെടുത്തിട്ടുണ്ട്. പ്‌ങ്കെടുത്ത 18മാച്ചുകളില്‍ 20 ഗോള്‍ സ്വന്തമാക്കുകയും 9 അസിസ്‌റ്റുകളും സ്വന്തമാക്കി.2023ല്‍ ലോകത്തിലെ മികച്ച ഗോള്‍ സ്‌കോറര്‍ സ്ഥാനം നേടി. 54 ഗോള്‍ നേടിക്കൊണ്ട് സ്വ്‌ന്തമാക്കിയ നേട്ടം. പോര്‍ച്ചുഗലിനും അല്‍ നാസറിനുമായി.2003 മുതല്‍ 128 ഇന്റര്‍നാഷണല്‍ ഗോളുകള്‍ നേടി ലോകത്തിലെ ഏറ്റവും കൂടുതല്‍ ഇന്റര്‍നാഷണല്‍ ഗോളുകള്‍ നേടിയ താരമായി. പോര്‍ച്ചുഗീസ് നാഷണല്‍ ടീമിനൊപ്പം യുവേഫ നാഷന്‍സ് ലീഗിലും യൂറോ കപ്പിലും വിജയം നേടി.
മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് യുവതാരങ്ങളായ യഷവി ജയ്‌സ്വാല്‍, ശുബ്‌മാന്‍ ഗില്‍ എന്നിവരെ വരുന്ന ദശകത്തിലെ താരങ്ങളെന്ന് പ്രവചിച്ചിരിക്കുന്നു.ആദ്യമത്സരത്തില്‍ 209 റണ്‍സ് നേടിയാണ് ജയ്‌സ്വാല്‍ തന്റെ കഴിവ് പുറത്തെടുത്തത്. 19 ബൗണ്ടറികളും 7മാക്‌സിമവും നേടി ഇന്ത്യയ്‌ക്ക് 396 എന്ന സ്‌കോര്‍ നേടികൊടുത്തു.രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കെ 104 റണ്‍സ് നേടി മുഖ്യപങ്കാളിയായി.ആതിഥേയരായ ഇന്ത്യയ്‌ക്ക് 255 ടോട്ടല്‍ റണ്‍സ് നേട്ടത്തില്‍ പങ്കാളികളായി.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. 106 റണ്‍സിനാണ് ഇന്ത്യന്‍ ടീം ഇംഗ്ലീഷ് ടീമിനെ തകര്‍ത്തത്. 399 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ 292 റണ്‍സിന് പുറത്തായി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലാണിപ്പോള്‍. ഇന്ത്യ - 396, 255. ഇംഗ്ലണ്ട് 253, 292നാലാംദിനത്തില്‍ 67-1 എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിംഗ് തുടങ്ങിയത്. റെഹാന്‍ അഹമ്മദിന്റെ വിക്കറ്റ് 23റണ്‍സെടുത്തപ്പോള്‍ അക്ഷര്‍ പട്ടേല്‍ എടുത്തു.നേരത്തെ 399റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഉയര്‍ത്തിയത്. ആദ്യഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനെ 253 റണ്‍സിന് ഓള്‍ഔട്ടാക്കി. 143 റണ്‍സിന്റെ ലീഡ് ഇന്ത്യ നേടി. രണ്ടാം ഇന്നിംഗ്‌സില്‍ 255 റണ്‍സിന് പുറത്തായിരുന്നു. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ഇരട്ട സെഞ്ച്വറി നേടി. ഒന്നാം ഇന്നിംഗ്‌സില് 396 റണ്‍സ് ഇന്ത്യന്‍ ടീം നേടി.
നിലവിലെ ഒളിമ്പിക്‌സ് ചാമ്പ്യന്‍ നീരജ് ചോപ്ര തന്റെ പരിശീലനം സൗത്ത് ആഫ്രിക്കയിലെ പോച്ചസ്‌റൂമില്‍ നിന്നും തുര്‍ക്കിയിലെ അന്റാലിയയിലേക്ക് മാറ്റുന്നു. താരം തന്റെ അത്‌ലറ്റിക് സീസണ്‍ ദോഹ അല്ലെങ്കില്‍ റാബത്ത് ഡയമണ്ട് ലീഗില്‍ തുടങ്ങാനിരിക്കുന്നതിന്റെ ഭാഗമായാണിത്. അന്റാലിയയിലെ ഗ്ലോരിയ സ്‌പോര്‍ട്ട്‌സ് അരേനയിലേക്ക് മാര്‍ച്ച ആദ്യവാരം നീരജ് 79ദിവസത്തേക്കെത്തും. മെയ് അവസാനം വരെ അവിടെ തുടരും. താരത്തിന്റെ കോച്ച് ഡോ. ക്ലോസും ഫിസിയോ ഇഷാനും താരത്തെ അനുഗമിക്കും.പാരിസ് ഒളിമ്പികസിന് തയ്യാറെടുക്കുന്നതിനായാണ് ഡിസംബര്‍ 5ന് താരം പോച്ചസ്‌റൂമിലേക്ക് പോയത്. ഫെബ്രുവരി 29വരെ അവിടെ തുടര്‍ന്ന് പിന്നീട് യൂറോപ്പിലേക്ക് മാറ്റും.
ഹോങ്കോങ്ങിനെതിരെ റെക്കോര്‍ഡ് വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതാഫുട്‌ബോള്‍ടീം. ഇതോടെ സൗത്ത് ഏഷ്യയ്‌ക്ക് പുറത്ത് ആദ്യ ടൈറ്റില്‍ സ്വന്തമാക്കാന്‍ ഇനി വളരെ കുറച്ച് ദൂരം മാത്രം ബാക്കി. തുര്‍ക്കി, ഗോള്‍ഡ് സിറ്റി കോംപ്ലക്‌സിലെ 2-0 സ്‌കോര്‍ നേടിയുള്ള ഇവരുടെ ഏഷ്യന്‍ എതിരാളികളോടുള്ള വിജയം തുര്‍ക്കിഷ് വിമണ്‍സ് കപ്പ് സ്വന്തമാക്കുന്നതിലേക്കെത്തിച്ചിരിക്കുന്നു. രണ്ട് മാച്ചുകളിലായി 6പോയിന്റ് ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്. ???? | Unfolding last night’s cracking win against Hong Kong! #INDHKG ⚔️ #BlueTigresses ???? #ShePower ???? #IndianFootball ⚽ pic.twitter.com/Kim3PtOw3B — Indian Football Team (@IndianFootball) February 25, 2024