Trending

  • പിവിആര്‍ സ്‌ക്രീനില്‍ നിന്നും മലയാളസിനിമകള്‍ പുറത്തേക്ക്‌

    • 12 Apr, 2024
  • കേരളവാട്ടര്‍ മെട്രോ പുതിയ സെര്‍വീസുകള്‍ , റൂട്ടുകളും നിരക്കുമറിയാം

    • 14 Mar, 2024
  • പിറ്റ്‌ബുള്‍, റോട്ട്വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്‌ നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച്‌ ഇന്ത്യ

    • 13 Mar, 2024

Follow Us

Tue April 21, 2026
  • Grievance Redressal
  • About Us
  • Advertisement
  • Contact
Login
  • News
    • Latest News
    • Kerala
    • India
    • World
  • Cinema
    • Mollywood
    • Kollywood
    • Bollywood
    • Tollywood
    • Hollywood
    • Trailers
    • Video Songs
    • Movie Review
    • Short Film
    • Others Biz
  • Sports
    • Cricket
    • Football
    • Athletics
    • Other Sports
  • Women
  • Health
  • Tech
    • Tech News
    • Gadget Reviews
  • Video
  • Gallery
    • Business
    • Education
    • Life Style
    • Travelogue
    • Tourism
  • Home
  • tech
all

ക്യുഎക്സ് ലാബ് എഐ അവതരിപ്പിച്ച ലോകത്തിലെ ആദ്യ നോഡ് അധിഷ്ഠിത ഹൈബ്രിഡ് ജെന്‍എഐ പ്ലാറ്റ്ഫോം ആക്സ് ക്യുഎക്സ് 12 ഇന്ത്യന്‍, 100ലേറെ ആഗോള ഭാഷകളില്‍

കൊച്ചി: ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്‍റലിജന്‍സ് (എജിഐ) രംഗത്തെ മുന്‍നിരക്കാരായ ക്യുഎക്സ് ലാബ് എഐ ഇന്ത്യയിലെ പൊതുജനങ്ങള്‍ക്ക് നിര്‍മ്മിത ബുദ്ധി പ്രയോജനപ്പെടുത്താന്‍ വഴിയൊരുക്കും വിധം ലോകത്തിലെ ആദ്യ ഹൈബ്രിഡ് ജനറേറ്റീവ് എഐ പ്ലാറ്റ്ഫോമായ ആസ്ക് ക്യുഎക്സ് അവതരിപ്പിച്ചു. നോഡ് അധിഷ്ഠിത ആര്‍ക്കിടെക്ചര്‍ ലഭ്യമാകുന്ന ആദ്യ സംവിധാനമെന്ന നിലയില്‍ ആക്സ് ക്യുഎക്സ് 100ലേറെ ഭാഷകളിലാവും പ്രയോജനപ്പെടുത്താനാവുക. ഇതില്‍ 12 എണ്ണം ഇന്ത്യന്‍ ഭാഷകളാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യക്കാരെ ശാക്തീകരിക്കുന്ന സംവിധാനമായി ഇതു വര്‍ത്തിക്കുകയും എല്ലാ ദിവസവും ജെന്‍എഐ തങ്ങളുടെ പ്രിയപ്പെട്ട ഭാഷയില്‍ പ്രയോജനപ്പെടുത്താന്‍ അവരെ സഹായിക്കുകയും ചെയ്യും. മലയാളം, ഹിന്ദി, ബംഗാളി, തെലുഗു, മറാത്തി, തമിഴ്, ഉറുദു, ഗുജറാത്തി, കന്നഡ, ഒഡിയ, പഞ്ചാബി, ആസാമീസ് എന്നിവയാണ് വെബ് പ്ലാറ്റ്ഫോമിലും ആപ്പിലും ലഭ്യമായിട്ടുള്ള 12 ഇന്ത്യന്‍ ഭാഷകള്‍. ആസ്ക് ക്യുഎക്സ് ഇംഗ്ലീഷിനു പുറമെ അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജാപനീസ്, ജര്‍മന്‍, ഇറ്റാലിയന്‍, കൊറിയന്‍, പോര്‍ച്ചുഗീസ്, റഷ്യന്‍, സിന്‍ഹള തുടങ്ങി നിരവധി ആഗോള ഭാഷകളിലും ലഭ്യമാണ്. ക്യുഎക്സ് ലാബ് നിര്‍മ്മിത ബുദ്ധിയുടെ ഭാവിയിലേക്കുള്ള കാഴ്ചപ്പാടിന്‍റെ സാക്ഷ്യപത്രമാണിത്. ഇന്ത്യയുടേയും സമീപ വിപണികളായ മധ്യ പൂര്‍വ്വേഷ്യയുടേയും ശ്രീലങ്കയുടേയും സമ്പന്നമായ ഭാഷാപഠനത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ നല്‍കും.ടെക്സറ്റ്, ഓഡിയോ ഫോര്‍മാറ്റുകള്‍ ഉടന്‍ തന്നെ ലഭ്യമാകുന്ന ഇതില്‍ 2024-ന്‍റെ ആദ്യ ത്രൈമാസത്തില്‍ തന്നെ ഇമേജുകളും ചിത്രങ്ങളും പ്രവര്‍ത്തിച്ചു തുടങ്ങും. ഭാരതിനായി ജെന്‍എഐ സംവിധാനം ലഭ്യമാക്കുന്ന ആദ്യ നീക്കമാണ് ക്യുഎക്സ് ലാബ് എഐ നടത്തുന്നത്.നിലവില്‍ ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ക്കു മാത്രം ലഭ്യമായ സംവിധാനത്തോടുള്ള ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ക്കുള്ള ഇന്ത്യയുടെ മറുപടി കൂടിയാണ് ആസ്ക് ക്യുഎക്സ്. ന്യൂറോളജിക്കലായി പരിശീലനം ലഭിച്ചിട്ടുള്ള നൂറിലേറ ഭാഷകളിലെ അല്‍ഗോരിതമാണ് ഇതിനുള്ളത്. 30 ശതമാനം ലാര്‍ജ് ലാംഗ്വേജ് മാതൃകകളും 70 ശതമാനം ന്യൂറല്‍ നെറ്റ് വര്‍ക്ക് ആര്‍കിടെക്ചറും ഉള്ള ഹൈബ്രിഡ് മോഡലിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഭാഷകള്‍ വിശകലനം ചെയ്യുന്നതിലും ഉപയോക്താക്കളുമായി ഇടപെടുന്നതിലും പുതിയൊരു നിലവാരം കൂടി ഇതിലൂടെ ലഭ്യമാകുകയാണ്. ഉപയോക്താവിന് ആവശ്യമായി വരുന്ന വൈവിധ്യങ്ങളായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഈ സംവിധാനം ശക്തമാണ്. ടെക്സ്റ്റില്‍ നിന്ന് ഇമേജും, ടെക്സ്റ്റില്‍ നിന്നു കോഡും, ടെക്സ്റ്റില്‍ നിന്നു വീഡിയോയും ബിസിനസ്സ് ടു കണ്‍സ്യൂമര്‍ (ബി2സി), ബിസിനസ് ടു ബിസിനസ് (ബി2ബി), ബിസിനസ് ടു ഇന്‍സ്റ്റിറ്റ്യൂഷന്‍ (ബി2ഐ) അടക്കമുള്ള സംവിധാനങ്ങളും ഘട്ടം ഘട്ടമായി നടപ്പാക്കും. ആരോഗ്യ സേവനം, വിദ്യാഭ്യാസം, നിയമം തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകള്‍ക്കായി ഗ്രൂപ്പുകളും ഉണ്ടാക്കും.വ്യത്യസ്ത ഉപയോക്തൃ വിഭാഗങ്ങള്‍ക്ക് അനുയോജ്യമായ സബ്സ്ക്രിപ്ഷന്‍ മോഡലുകളുടെ ഒരു ശ്രേണി ആക്സ് ക്യുഎക്സ് ലഭ്യമാക്കുന്നു. ബി2സി പെയ്ഡ് പതിപ്പ്, അത്യാധുനിക ന്യൂറല്‍ നെറ്റ്വര്‍ക്ക് അധിഷ്ഠിത പതിപ്പ് ഫീച്ചര്‍ ചെയ്യുന്നു, മറ്റ് പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് വില ഗണ്യമായി കുറവും ആയിരിക്കും, അതേസമയം സൗജന്യ പതിപ്പ് ആക്സ് ക്യുഎക്സ് ജെന്‍എഐ ന്യൂറല്‍ എഞ്ചിനിലേക്ക് ആക്സസ് നല്‍കും.ആസ്ക് ക്യുഎക്സിന്‍റെ വിപ്ലവകരമായ ന്യൂറല്‍ സംവിധാനം ഈ ഉല്‍പന്നത്തിന് മുന്‍പൊന്നിലും കണ്ടിട്ടില്ലാത്ത സ്ഥിരതയാണ് ലഭ്യമാക്കുന്നത്. മൊത്തത്തിലുള്ള കമ്പ്യൂട്ടര്‍ വൈദ്യുത ചെലവുകള്‍ കുറക്കാന്‍ മാത്രമല്ല, സംവിധാനത്തിന്‍റെ സുരക്ഷ വര്‍ധിപ്പിക്കാനും സഹായകമാകുന്നു. ഡാറ്റ മോഷ്ടിക്കാന്‍ സാധ്യതയുള്ളവര്‍ക്കെതിരെ സംരക്ഷണ കവചം തീര്‍ത്തു കൊണ്ടാണിതു സാധ്യമാക്കുന്നത്. ആറു ട്രില്യണിലേറെ ടോക്കണുകളിലായി 372 ബില്യണ്‍ മാനദണ്ഡങ്ങളാണ് ക്യുഎക്സ് ലാബ് നിര്‍മ്മിത ബുദ്ധി പരിശീലിപ്പിച്ചിട്ടുള്ളത്. > Shinod Edakkad: ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ആസ്ക് ക്യഎക്സിനു വഹിക്കാനുളള നവീനമായ പങ്കിനെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ഡാറ്റാ സെന്‍റര്‍ രംഗത്തെ മുന്‍നിരക്കാരായ യോട്ട ഇന്‍ഫ്രാസ്ട്രക്ചര്‍ സൊലൂഷന്‍സ് എല്‍എല്‍പി ഇന്ത്യയിലെ അടിസ്ഥാന സൗകര്യ പങ്കാളിത്തത്തിനായി ക്യുഎക്സ് ലാബ് എഐയുമായി ധാരണാ പത്രം ഒപ്പു വെച്ചിട്ടുണ്ട്. നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതില്‍ ക്യുഎക്സ് ലാബ് എഐക്കുള്ള പ്രതിബദ്ധതയും ആഗോള തലത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വളര്‍ത്താനുള്ള കഴിവുകളുമാണ് ഈ നീക്കത്തിലൂടെ ദൃശ്യമാകുന്നത്. സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കുന്നതില്‍ മുന്നോട്ടു കുതിക്കുന്ന യോട്ട ഇന്‍ഫ്രാസ്ട്രക്ചര്‍ നിവിദിയ എഐ ചിപ്പുകള്‍ക്കായുള്ള തങ്ങളുടെ ഓര്‍ഡറുകളിലൂടെ ഒരു ബില്യണ്‍ ഡോളര്‍ എന്ന നാഴികക്കല്ലു പിന്നിടാന്‍ ഒരുങ്ങുകയാണ്. ലോകത്തിലെ ആദ്യത്തെ ഹൈബ്രിഡ് ജെന്‍ എഐ സംവിധാനം അവതരിപ്പിക്കാന്‍ ആസ്ക് ക്യുഎക്സിന് ആഹ്ലാദമുണ്ടെന്ന് ക്യുഎക്സ് ലാബ് എഐ സഹ സ്ഥാപകനും സിഇഒയുമായ തിലക്രാജ് പാര്‍മര്‍ പറഞ്ഞു. ഇന്ത്യന്‍ ജനതയ്ക്കായി നിര്‍മ്മിത ബുദ്ധി സംവിധാനം എല്ലാവര്‍ക്കും ലഭ്യമാക്കും വിധം തന്ത്രപരമായി രൂപകല്‍പന ചെയ്തതാണ് നവീനമായ ഈ സംവിധാനം. മൊത്തത്തിലുള്ള മൂല്യം വര്‍ധിപ്പിക്കും വിധം നിര്‍മ്മിത ബുദ്ധിയെ അവരുടെ ജീവിതത്തിലേക്കു സംയോജിപ്പിക്കുകയാണിവിടെ ചെയ്തിരിക്കുന്നത്. എട്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കും വികസനങ്ങള്‍ക്കും ശേഷമാണ് ആസ്ക് ക്യുഎക്സ് സമാനതകളില്ലാത്ത ഈ ഭാഷാ പ്രാവീണ്യവും വിവിധ ഇന്ത്യന്‍ ഭാഷകളില്‍ കൃത്യതയും നേടിയത്. നിലവിലുള്ള സേവന അഭാവങ്ങള്‍ ഒഴിവാക്കി വരേണ്യരായ ചിലര്‍ക്കിടയില്‍ ഇവയെല്ലാം ഒതുക്കാതെ എല്ലാവര്‍ക്കും ലഭ്യമാക്കുകയാണ് ആസ്ക്ക് ക്യുഎക്സിന്‍റെ കാഴ്ചപ്പാട്. എല്ലാവരേയും ഉള്‍പ്പെടുത്തുന്നതും ഇന്ത്യയിലെ നിര്‍മ്മിത ബുദ്ധി രംഗത്തെ വന്‍ വികസനത്തിലേക്കു കുതിപ്പിക്കുന്നതുമായ നിര്‍ണായക നീക്കമാണ് ആസ്ക് ക്യുഎക്സിന്‍റെ അവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിര്‍മ്മിത ബുദ്ധി പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുക എന്ന ലക്ഷ്യവുമായാണ് തങ്ങള്‍ ക്യുഎക്സ് ലാബ് എഐയും ആസ്ക് ക്യുഎക്സും സംബന്ധിച്ച നീക്കങ്ങള്‍ക്കു തുടക്കം കുറിച്ചതെന്ന് ക്യുഎക്സ് ലാബ് എഐ സഹ സ്ഥാപകനും ചീഫ് സ്ട്രാറ്റജി ഓഫിസറുമായ അര്‍ജുന്‍ പ്രസാദ് പറഞ്ഞു. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും അവരവര്‍ തെരഞ്ഞെടുക്കുന്ന ഭാഷയില്‍ ഉപയോഗിക്കാനാവുന്ന ഒരു സേവനമാണ് തങ്ങള്‍ വികസിപ്പിക്കാന്‍ ഉദ്ദേശിച്ചത്. അവതരണ വേളയില്‍ തന്നെ പൂര്‍ണ്ണ സജ്ജമായ സംവിധാനം ലഭ്യമാക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യം. ഇപ്പോള്‍ തന്നെ എട്ടു ദശലക്ഷം ഉപയോക്കാക്കളുമായി നൂറിലേറെ ഭാഷകളിലായാണ് ആസ്ക് ക്യുഎക്സ് തുടക്കം കുറിക്കുന്നത്. നിര്‍ണായക പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുവാനും വ്യക്തികളേയും ബിസിനസുകളേയും സമൂഹങ്ങളേയും ശാക്തീകരിക്കാനും ഉള്ള പ്രതിബദ്ധതയാണ് ഇതിലൂടെ ദൃശ്യമാകുന്നത്. ഇന്ത്യയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളുമായി തങ്ങളുണ്ടായിക്കിയിട്ടുള്ള തന്ത്രപരമായ സഹകരണങ്ങള്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കും. ഇന്ത്യയും ഭാരതും തമ്മിലുള്ള നിര്‍മ്മിത ബുദ്ധി രംഗത്തെ അകലം ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂറല്‍ നെറ്റ് വര്‍ക്കിന്‍റേയും ആധുനിക സുരക്ഷാ സംവിധാനങ്ങളുടേയും കര്‍ശനമായ നിബന്ധനകളുടേയും പിന്‍ബലത്തില്‍ ആസ്ക് ക്യൂഎസ് ലോകത്തിലെ ആദ്യ ജെന്‍ എഐ സംവിധാനം ഒരുക്കുകയാണെന്ന് സാങ്കേതികവിദ്യയുടെ പ്രാധാന്യത്തെ കുറിച്ചു ചൂണ്ടിക്കാട്ടിയ ക്യുഎസ് ലാബ് എഐ സഹ സ്ഥാപകനും ചീഫ് സയന്‍റിസ്റ്റുമായ തതാഗത് പ്രകാശ് പറഞ്ഞു. നോഡ് അധിഷ്ഠിതമായ ഈ നവീന സംവിധാനവും ഇന്ത്യയില്‍ ഡാറ്റ സൂക്ഷിക്കുന്നതും സുരക്ഷ വര്‍ധിപ്പിക്കുക മാത്രമല്ല കൂടുതല്‍ കുറഞ്ഞ ചെലവില്‍ പ്രവര്‍ത്തിക്കുവാന്‍ അവസരം ഒരുക്കുകയും ചെയ്യുന്നു. വിവിധ ഉപയോക്താക്കള്‍ക്ക് അനുയോജ്യമായ സബ്സ്ക്രിപ്ഷന്‍ മോഡലുകളും അവതരിപ്പിക്കും. അത്യാധുനിക ന്യൂറല്‍ നെറ്റ് വര്‍ക്ക് അധിഷ്ഠിക പതിപ്പിന്‍റെ ബി2സി പെയ്ഡ് വിഭാഗം ലഭ്യമായ മറ്റ് സംവിധാനങ്ങളേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ലഭ്യമാക്കുന്നത്. അതിന്‍റെ സൗജന്യ പതിപ്പ് ആസ്ക് ക്യുഎക്സ് ജെന്‍ എഐ ന്യൂറല്‍ എഞ്ചിന്‍ ലഭ്യമാക്കുന്നുമുണ്ട്. വിശ്വാസ്യത ഉറപ്പാക്കാനുള്ള പ്രതിബദ്ധത ഉപയോക്താക്കള്‍ക്ക് വിശ്വസനീയമായ എഐ സംവിധാനം ലഭ്യമാക്കുമെന്ന തങ്ങളുടെ പ്രതിജ്ഞ നിറവേറ്റുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. > Shinod Edakkad: ദുബായില്‍ നടത്തിയ ഇതിന്‍റെ അവതരണ വേളയില്‍ സംഗീത ചക്രവര്‍ത്തി എ. ആര്‍. റഹ്മാന്‍ തന്‍റെ മെറ്റാ ഹൂമന്‍ പദ്ധതിയും അവതരിപ്പിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളേയും സംസ്ക്കാരത്തേയും പ്രതിനിധീകരിക്കുന്ന ആറ് ഡൈനാമിക് വെര്‍ച്വല്‍ സംഗീതജ്ഞര്‍ അടങ്ങിയതാണ് ഈ പദ്ധതി. ഗ്രാമി, ഓസ്ക്കാര്‍, ബാഫ്റ്റ, ഗോള്‍ഡന്‍ ഗ്ലോബ് എന്നിവ കരസ്ഥമാക്കിയ എ. ആര്‍. റഹ്മാന്‍ ഉള്ളടക്കവും ക്രിയേറ്റീവ് ഡയറക്ഷനും നിര്‍വഹിക്കും. അത്യാധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി യഥാര്‍ത്ഥ, വെര്‍ച്വല്‍ ലോകങ്ങളെ ഇവിടെ സംയോജിപ്പിക്കും. വിഷ്വല്‍ എഫക്ടുകളും മോഷന്‍ കാപ്ചറുകളും ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ചാവും ഇത്. മുന്‍നിര വെബ്3 ഇകോ സിസ്റ്റം ഫണ്ട് ആയ എച്ച്ബിഎആര്‍ ഫൗണ്ടേഷനും മറ്റ് സാങ്കേതികവിദ്യാ പങ്കാളികളും ഈ പദ്ധതിയെ പിന്തുണക്കും. ഇക്കാര്യങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.വീഡിയോ, ഇമേജ് എന്നിവയില്‍ രണ്ടു നവീന പദ്ധതികള്‍ കൂടി അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ക്യൂഎക്സ് ലാബ് എഐ. മൈക്രോ സെക്കന്‍റുകള്‍ക്കുള്ളില്‍ ഡാറ്റാ വിശകലനം ചെയ്ത് കൃത്യമായ പ്രതികരണങ്ങള്‍ ലഭ്യമാക്കാന്‍ ആഴത്തിലുള്ള ലേര്‍ണിംഗ് അല്‍ഗോരിതം ഇതില്‍ ഉപയോഗിക്കും. കൂടുതല്‍ മികച്ചതും ഉല്‍പാദനക്ഷമവുമാകാന്‍ ജെന്‍എഐ ശക്തി പ്രയോജനപ്പെടുത്താന്‍ ഇത് ബിസിനസുകളേയും ക്രിയേറ്റര്‍ സമൂഹങ്ങളേയും വ്യക്തികളേയും സഹായിക്കും.ഇന്ത്യയില്‍ ഇതിനകം ലഭ്യമായിട്ടുള്ള ആസ്ക് ക്യുഎക്സ് വെബ്, പ്ലേ സ്റ്റോറിലെ മൊബൈല്‍ ആപ്പ് തുടങ്ങി വിവിധ സംവിധാനങ്ങളില്‍ ലഭ്യമാണ്. ഐഒഎസ് പതിപ്പ് ഉടന്‍ അവതരിപ്പിക്കും. ആസ്ക് ക്യുഎക്സിനായി https://qxlabai.com/സന്ദര്‍ശിക്കുക.

  • 05 Feb, 2024
  • # QX Lab AI
all

മികച്ച സിസിടിവി സ്‌റ്റോറേജിന് വെസ്‌റ്റേണ്‍ ഡിജിറ്റല്‍

കൊച്ചി: പരമ്പരാഗത സുരക്ഷാ സംവിധാനങ്ങള്‍ക്കപ്പുറം സിസിടിവി ആപ്ലിക്കേഷനുകളുടെ വികാസം റിട്ടെയ്ല്‍ മാനെജ്‌മെന്റ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പോലുള്ള മേഖലകളില്‍ സ്മാര്‍ട്ട് വീഡിയൊകളുടെ പ്രാധാന്യം ഊന്നിപ്പറയുന്നു. ഉപഭോക്തൃ സൗഹൃദം മുതല്‍ അത്യാധുനിക എഐ വരെയുള്ള നിരവധി കാമറകളുടെ സാന്നിധ്യത്താല്‍ രാജ്യത്തെ സിസിടിവി വിപണി വന്‍ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്. അത് 2028ഓടെ 3.3 ബില്യണ്‍ ഡോളര്‍ മുതല്‍ 8.43 വരെ ആവാം.ഒരു സ്മാര്‍ട്ട് വീഡിയൊ സ്ഥാപിക്കുന്നതില്‍ പ്രത്യേക സ്റ്റോറേജിന് വലിയ പ്രാധാന്യമാണുള്ളത്. 24-7 സമയങ്ങളിലും വീഡിയൊ ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിന് ഉയര്‍ന്ന സ്‌റ്റോറേജ് തന്നെ വേണം. കാമറയ്ക്കത്തെ മൈക്രൊ എസ്ഡിടിഎം കാര്‍ഡുകള്‍ ആയാലും ഹാര്‍ഡ് ഡിസ്‌ക്ക് ഡ്രൈവുകള്‍ ആയാലും അധിക സ്‌റ്റോറേജ് ഉണ്ടാക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഇതിലേക്കായി 22ടിബിയുടെ സ്റ്റോറേജ് സൗകര്യമാണ് ഡബ്ല്യൂഡി പര്‍പ്പ്ള്‍ പ്രൊ സ്മാര്‍ട്ട് വിഡിയൊ എച്ച്ഡിഡി നല്‍കുന്നത്. ഡബ്ല്യൂഡി പര്‍പ്പ്ള്‍ എസ് സി ക്യുഡി101 അള്‍ട്ര എന്‍ഡ്യുറന്‍സ് മൈക്രൊ എസ്ഡി കാര്‍ഡ് ഒരു ടിബി വരെയും സ്‌റ്റോറേജ് പ്രദാനംചെയ്യുന്നു. ഓള്‍ ഫ്രെയിം എഐ സാങ്കേതികതയുള്ള ഡബ്ല്യൂഡി പര്‍പ്പ്ള്‍ പ്രൊ ഡ്രൈവുകള്‍ മികച്ച പ്രകടനവും വിശ്വാസ്യതയും പ്രദാനം ചെയ്യുന്നുവെന്ന് വെസ്റ്റേണ്‍ ഡിജിറ്റല്‍ ഇന്ത്യ സീനിയര്‍ ഡയരക്റ്റര്‍ ഖാലിദ് വാനി പറഞ്ഞു.എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാമറകളുടെ സ്റ്റോറേജിന്റെ പ്രകടനം എപ്പോഴും മികച്ചതാവണമെന്നില്ല. എന്നാല്‍ ഡബ്ല്യൂഡി പര്‍പ്പ്ള്‍ പ്രൊ ഡ്രൈവുകള്‍ ഇവിടെ വ്യത്യസ്തമാവുന്നു. പ്ലേബാക്ക് ചെയ്യുമ്പോള്‍ ഫ്രെയിം ലോസ് കുറക്കാന്‍ എടിഎ സാങ്കേതികത ഡബ്ല്യൂഡി പര്‍പ്പ്ള്‍ ഉപയോഗിക്കുന്നു. ദൃശ്യങ്ങള്‍ അപഗ്രഥിക്കാന്‍ 32 എഐ സ്ട്രീമുകള്‍ വരെയും ഈ ഡ്രൈവുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നു.

  • 21 Feb, 2024
  • #western digital
gadgetreviews

വണ്‍ ടിബി സ്‌റ്റോറേജുമായി റിയല്‍മി 60 സീരിസ് 5ജി

തിരുവനന്തപുരം: സമാര്‍ട്ട്‌ഫോണ്‍ മേഖലയില്‍ ആദ്യമായി ഒരു ടിബി സ്റ്റോറേജുമായി റിയല്‍മി നാര്‍സൊ 60 പ്രൊ 5ജി പുറത്തിറങ്ങി. ഇതോടൊപ്പം റിയല്‍മി 60, ബഡ്‌സ് വയര്‍ലെസ് 3 എന്നിവയും പുറത്തിറങ്ങിയിട്ടുണ്ട്. അത്യാധുനിക സാങ്കേതികതകള്‍ സമ്മേളിക്കുന്ന റിയല്‍മി 60 പ്രൊ 5ജിക്ക് 128-13ജിബി ഡൈനാമിക് റാമും 1ടിബി റോമുമുണ്ട്. 7050 5ജി ചിപ്‌സെറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 67വോട്‌സ് സൂപ്പര്‍വൂക് ചാര്‍ജിങ് സപ്പോര്‍ട്ടുമായി 5000 എംഎഎച്ച് ബാറ്ററിയാണുള്ളത്. മാര്‍സ് ഓറഞ്ച്, കോസ്മിക് ബ്ലാക്ക് വര്‍ണങ്ങളില്‍ ലഭ്യമായ ഫോണിന്റെ 8ജിബി-128ജിബി ഇനത്തിന് 23,999 രൂപയാണ് വില. 12ജിബി-256ജിബി ഇനത്തിന് 26,999 രൂപയും 12ജിബി-1ടിബിക്ക് 29,999 രൂപയുമാണ് വില. പ്രിമിയം വെഗന്‍ ലെതറില്‍ മാര്‍ഷിയന്‍ ഹൊറിസണ്‍ ഡിസൈനാണ് റിയല്‍മി 60യുടെത്. 20,000 ലെവല്‍ ഓട്ടോ ബ്രൈറ്റ്‌നസ് അജസ്റ്റ്‌മെന്റുമായി 90ഹെഡ്‌സ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 64എംപി സ്ട്രീറ്റ് ഫോട്ടോഗ്രഫി കാമറ 2x ഇന്‍സെന്‍സര്‍ സൂം, ഡിഐഎസ് സ്‌നാപ്‌ഷോട്ട്, 20x ഡിജിറ്റല്‍ സൂം തുടങ്ങിയ സവിശേഷതകളുണ്ട്. ഡൈമന്‍സിറ്റി 60205ജി ചിപ്‌സെറ്റ് ഉപയോഗിക്കുന്ന ഫോണിന് 90 ഹെഡ്‌സ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. 20,000 ലെവല്‍ ഓട്ടോ ബ്രൈറ്റ്‌നസ് അജസ്റ്റ്‌മെന്റുണ്ട്. 64എംപി സ്ട്രീറ്റ് ഫോട്ടോഗ്രഫി ക്യാമറയ്ക്ക് 2x ഇന്‍-സെന്‍സര്‍ സൂം, ഡിഐഎസ് സ്‌നാപ്‌ഷോട്ട്, 20x ഡിജിറ്റല്‍ സൂം തുടങ്ങിയവയുണ്ട്. ഡൈമന്‍സിറ്റി 6020 5ജി ചിപ്‌സെറ്റാണുള്ളത്. മാര്‍സ് ഓറഞ്ച് കോസ്മിക് ബ്ലാക്ക് വര്‍ണങ്ങളില്‍ ലഭ്യമായ ഫോണ്‍ 8ജിബി-128ജിബി ഇനത്തിന് 17,999 രൂപയാണ് വില. 8ജിബി-256 ജിബിക്ക് 19,999 രൂപ. എംഎം 13.6 ബാസ് ഡ്രൈവറുമായാണ് റിയല്‍മി ബഡ്‌സ് വയര്‍ലസ് 3യുടെ വരവ്. 40 മണിക്കൂര്‍ ദൈര്‍ഘ്യമാര്‍ന്ന ബാറ്ററിയാണുള്ളത്. ആക്റ്റിവ് നോയിസ് ക്യാന്‍സലേഷനിലൂടെ അപശബ്ദങ്ങള്‍ കുറയ്ക്കാം. 360 ഡിഗ്രി സ്‌പേഷ്യല്‍ ഓഡിയോ ഇഫക്റ്റുണ്ട്. ബാസ് യെലോ, വിറ്റാലിറ്റി വൈറ്റ്, പ്യൂര്‍ ബ്ലാക്ക് വര്‍ണങ്ങളില്‍ ലഭ്യമായ ബഡ്‌സിന് 1799 രൂപയാണു വില.

  • 21 Feb, 2024
  • #realme
gadgetreviews

റിയല്‍മി 11 പ്രൊ സീരിസ് 5ജി അവതരിപ്പിച്ചു; 23,999 മുതല്‍

കൊച്ചി: മികച്ച ടെക്‌നോളജി ബ്രാന്‍ഡും വിശ്വസനീയ സ്മാര്‍ട്ട്‌ഫോണ്‍ സേവന ദാതാവുമായ റിയല്‍മി 11 പ്രോ സീരീസ് 5ജി പുറത്തിറക്കി. രണ്ട് മികച്ച സ്മാര്‍ട്ട് ഫോണുകളാണ് ഈ സീരിസില്‍ അവതരിപ്പിക്കുന്നത്- റിയല്‍മി 11 പ്രൊ പ്ലസ് 5ജിയും റിയല്‍മി 11 പ്രൊ 5ജിയും.ഉപയോക്താക്കള്‍ക്ക് മികച്ച ഇന്‍-ക്ലാസ് പ്രീമിയം അനുഭവം നല്‍കുന്നതിന് പ്രശസ്ത മുന്‍ ഗൂച്ചി പ്രിന്റ് ആന്‍ഡ് ടെക്‌സ്റ്റൈല്‍ ഡിസൈനറായ മാറ്റെയോ മെനോട്ടോയുമായി സഹകരിച്ച് റിയല്‍മി ഡിസൈന്‍ സ്റ്റുഡിയോ പ്രീമിയം മാസ്റ്റര്‍ ഡിസൈനാണ് പുറത്തിറക്കിയിരിക്കുന്നത്.ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനും സൂപ്പര്‍സൂമും ഉള്ള 4X ലോസ്ലെസ് സൂം ഉള്ള ലോകത്തിലെ ആദ്യത്തെ 200 എംപി ക്യാമറ ഫീച്ചര്‍ ചെയ്യുന്ന റിയല്‍മി 11 പ്രൊപ്ലസ് 5ജിയില്‍ 120Hz കര്‍വ്ഡ് വിഷന്‍ ഡിസ്‌പ്ലേ, 100വാട്സ് സൂപ്പര്‍ വിഒഒസി ചാര്‍ജിംഗ്, 5000എംഎഎച്ച് ബാറ്ററി, മീഡിയടെക് ഡൈമന്‍സിറ്റി 7050 5ജി ചിപ്‌സെറ്റ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു. സണ്‍റൈസ് ബീജ്, ഒയാസിസ് ഗ്രീന്‍, ആസ്ട്രല്‍ ബ്ലാക്ക് നിറങ്ങളിലും 8ജിബി+256ജിബി, 12ജിബി+256ജിബിയിലും ഇത് ലഭ്യമാണ്. 27,999 രൂപയും 29,999 രൂപയുമാണ് ഇവയുടെ വില.റിയല്‍മി 11 പ്രൊ 5ജിയില്‍ 120 Hz കര്‍വ്ഡ് വിഷന്‍ ഡിസ്‌പ്ലേ ഫീച്ചര്‍ ചെയ്യുന്നതോടൊപ്പം മീഡിയടെക് ഡിമൈന്‍സിറ്റി 7050 5ജി ചിപ്‌സെറ്റ്, 100എംപി ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ പ്രൊലൈറ്റ് ക്യാമറ, 67വാട്സ് സൂപ്പര്‍ വിഒഒസി ചാര്‍ജ്ജ്, വലിയ 5000എംഎഎച്ച് ബാറ്ററി എന്നിവ സജ്ജീകരിച്ചിരിക്കുന്നു. സണ്‍റൈസ് ബീജ്, ഒയാസിസ് ഗ്രീന്‍, ആസ്ട്രല്‍ ബ്ലാക്ക് നിറങ്ങളിലും മൂന്ന് സ്റ്റോറേജ് വകഭേദങ്ങളിലുമാണ് ലഭ്യമാകുക. 8ജിബി+128ജിബിക്ക് 23,999 രൂപയും 8ജിബി+256ജിബിക്ക് 24,999 രൂപയും 12ജിബി+256ജിബിക്ക് 27,999 രൂപയുമാണ് വില. ഒയാസിസ് ഗ്രീന്‍ നിറം ജൂലൈ മുതല്‍ വിപണിയില്‍ ലഭ്യമാകും.റിയല്‍മി 11 പ്രൊ 5ജി  (8ജിബി+128ജിബി) വാങ്ങുന്നവര്‍ക്ക് 1500 രൂപയുടെ ഫ്ളാറ്റ് ബാങ്ക് ഓഫറുകള്‍ക്കൊപ്പം എക്‌സ്‌ചേഞ്ചില്‍ 1500 രൂപ വരെ കിഴിവും ലഭിക്കും. കൂടാതെ ഉപയോക്താക്കള്‍ക്ക് realme.com, Flipkart.com എന്നിവയില്‍ ആറു മാസം വരെ നോ കോസ്റ്റ് ഇഎംഐയും ലഭിക്കും. സ്റ്റോറുകളില്‍ ആറു മാസത്തെ നോ കോസ്റ്റ് ഇഎംഐയും 12 മാസത്തെ എംഐഐയും ലഭ്യമാണ്. റിയല്‍മിപ്രൊ 5ജി (8ജിബി+256ജിബി)യും റിയല്‍മി പ്രൊ 5ജി (12ജിബി+256ജിബി)യും ഉപയോക്താക്കള്‍ക്ക് റിയല്‍മിയുടേയും ഫ്ളിപ്കാര്‍ട്ടിന്റെയും സൈറ്റുകളില്‍ 12 മാസം വരെ നോ കോസ്റ്റ് എംഐഐ ലഭിക്കും. എക്‌സ്‌ചേഞ്ചില്‍ 500 രൂപ വരെ കിഴിവ് ലഭിക്കും.റിയല്‍മി 11 പ്രൊ 5ജി (8ജിബി+256ജിബി) വാങ്ങുന്നവര്‍ക്ക്  ബാങ്ക് ഓഫറുകള്‍ക്കൊപ്പം ഫ്ളാറ്റ് 2000 രൂപ കിഴിവ് ലഭിക്കും. എക്‌സ്‌ചേഞ്ചില്‍ 2000 രൂപ വരെ കിഴിവും റിയല്‍മി, ഫ്ളിപ്കാര്‍ട്ട് സൈറ്റുകളില്‍ നോകോസ്റ്റ് ഇഎംഐയും ലഭ്യമാണ്.ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുന്ന വിധത്തില്‍ രൂപകല്‍പ്പന ചെയ്ത റിയല്‍മി നമ്പര്‍ സീരീസിന് ഇന്ത്യയില്‍ 32 ദശലക്ഷത്തിലധികവും ആഗോളതലത്തില്‍ 50 ദശലക്ഷത്തിലധികവും ഉപഭോക്താക്കളാണുള്ളത്. പ്രതിദിനം ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണുണ്ടാകുന്നതെന്ന് റിയല്‍മി പ്രൊഡക്റ്റ് മാനെജര്‍ ശ്രീഹരി പറഞ്ഞു.

  • 21 Feb, 2024
  • #realme 11
gadgetreviews

ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുമായി റിയല്‍മിയുടെ നാര്‍സോ 70 പ്രൊ 5ജി

ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടു കൂടിയ ഇന്ത്യയിലെ ആദ്യത്തെ 52 എംപി സോണി ഐഎംഎക്‌സ് 890 ക്യാമറ അവതരിപ്പിച്ച് റിയല്‍മി നാര്‍സോ 70 പ്രൊ 5ജി. ഗ്ലാസ് ഗ്രീന്‍, ഗ്ലാസ് ഗോള്‍ഡ് നിറങ്ങളില്‍ ലഭിക്കുന്ന റിയല്‍മി നാര്‍സോ 70 പ്രോ 5ജിക്ക് 18,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്.  3ഡി വി സി കൂളിംഗ് സിസ്റ്റം, എയര്‍ ജെസ്ചര്‍ തുടങ്ങിയ സവിശേഷ ഫീച്ചറുകളുള്ള ഫോണ്‍ ഏര്‍ലി ബേര്‍ഡ് സെയില്‍ ആരംഭിച്ചു. തത്സമയ കൊമേഴ്‌സ് വില്‍പ്പന മാര്‍ച്ച് 22ന് ഉച്ചക്ക് 12 മണി മുതല്‍ ആമസോണില്‍ ആരംഭിക്കും.  വാങ്ങുന്നവര്‍ക്ക് 2299 രൂപ വിലയുളള സൗജന്യ ബഡ്‌സ് ടി300, മൂന്ന് മാസത്തെ നോ കോസ്റ്റ് ഇ എം ഐ എന്നിവയ്‌ക്കൊപ്പം 1000, 2000 രൂപയുടെ ബാങ്ക് ഓഫറുകളും ലഭിക്കും.  ഇന്ത്യയില്‍ അതിവേഗം വളരുന്ന 16 ദശലക്ഷത്തിലധികം ഉപയോക്തൃ അടിത്തറയുള്ള റിയല്‍മിയുടെ അടുത്ത തലമുറ സ്മാര്‍ട്ട്‌ഫോണുകളാണ് നാര്‍സോ. നൂതന സാങ്കേതിക വിദ്യയും പ്രീമിയം ഫീച്ചറുകളും ഉപയോഗിച്ചാണ് ഉപകരണങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പുതിയ റിയല്‍മി നാര്‍സോ 70 പ്രൊ 5 ജി, ലോലൈറ്റ് ഫോട്ടോഗ്രഫിയുടെ വ്യവസായ നിലവാരം പുനര്‍നിര്‍വചിക്കാന്‍ ലക്ഷ്യമിടുന്നതായി റിയൽമി പ്രൊഡക്റ്റ് മാനെജർ ബാസുൽ കോച്ചാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉപഭോക്താവിന്റെ സ്മാര്‍ട്ട്‌ഫോണ്‍ അനുഭവം മെച്ചപ്പെടുത്തുന്നതിന് രൂപകല്‍പ്പന ചെയ്തിരിക്കുന്ന പവര്‍ പാക്ക്ഡ് സ്മാര്‍ട്ട് ഫോണാണ് റിയല്‍മി നാര്‍സോ 70 പ്രോ 5ജി. ഓപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനിലൂടെ മികച്ച ഫോട്ടോകളാണ് ലഭ്യമാവുക.

  • 31 Mar, 2024
  • #realme
gadgetreviews

ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുമായി റിയല്‍മിയുടെ നാര്‍സോ 70 പ്രൊ 5ജി

കൊച്ചി: ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടു കൂടിയ ഇന്ത്യയിലെ ആദ്യത്തെ 52 എംപി സോണി ഐഎംഎക്‌സ് 890 ക്യാമറ അവതരിപ്പിച്ച് റിയല്‍മി നാര്‍സോ 70 പ്രൊ 5ജി. ഗ്ലാസ് ഗ്രീന്‍, ഗ്ലാസ് ഗോള്‍ഡ് നിറങ്ങളില്‍ ലഭിക്കുന്ന റിയല്‍മി നാര്‍സോ 70 പ്രോ 5ജിക്ക് 18,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്.  3ഡി വി സി കൂളിംഗ് സിസ്റ്റം, എയര്‍ ജെസ്ചര്‍ തുടങ്ങിയ സവിശേഷ ഫീച്ചറുകളുള്ള ഫോണ്‍ ഏര്‍ലി ബേര്‍ഡ് സെയില്‍ ആരംഭിച്ചു. തത്സമയ കൊമേഴ്‌സ് വില്‍പ്പന മാര്‍ച്ച് 22ന് ഉച്ചക്ക് 12 മണി മുതല്‍ ആമസോണില്‍ ആരംഭിക്കും.  വാങ്ങുന്നവര്‍ക്ക് 2299 രൂപ വിലയുളള സൗജന്യ ബഡ്‌സ് ടി300, മൂന്ന് മാസത്തെ നോ കോസ്റ്റ് ഇ എം ഐ എന്നിവയ്‌ക്കൊപ്പം 1000, 2000 രൂപയുടെ ബാങ്ക് ഓഫറുകളും ലഭിക്കും.  ഇന്ത്യയില്‍ അതിവേഗം വളരുന്ന 16 ദശലക്ഷത്തിലധികം ഉപയോക്തൃ അടിത്തറയുള്ള റിയല്‍മിയുടെ അടുത്ത തലമുറ സ്മാര്‍ട്ട്‌ഫോണുകളാണ് നാര്‍സോ. നൂതന സാങ്കേതിക വിദ്യയും പ്രീമിയം ഫീച്ചറുകളും ഉപയോഗിച്ചാണ് ഉപകരണങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പുതിയ റിയല്‍മി നാര്‍സോ 70 പ്രൊ 5 ജി, ലോലൈറ്റ് ഫോട്ടോഗ്രഫിയുടെ വ്യവസായ നിലവാരം പുനര്‍നിര്‍വചിക്കാന്‍ ലക്ഷ്യമിടുന്നതായി റിയൽമി പ്രൊഡക്റ്റ് മാനെജർ ബാസുൽ കോച്ചാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉപഭോക്താവിന്റെ സ്മാര്‍ട്ട്‌ഫോണ്‍ അനുഭവം മെച്ചപ്പെടുത്തുന്നതിന് രൂപകല്‍പ്പന ചെയ്തിരിക്കുന്ന പവര്‍ പാക്ക്ഡ് സ്മാര്‍ട്ട് ഫോണാണ് റിയല്‍മി നാര്‍സോ 70 പ്രോ 5ജി. ഓപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനിലൂടെ മികച്ച ഫോട്ടോകളാണ് ലഭ്യമാവുക.

  • 30 May, 2024
  • #realme narzo 70
  • 1

Social Connect

Latest News

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി
  • ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി
  • Privacy Policy
  • Terms & Conditions

© Copyright Keralaonlive 2018 - 2024 . All rights reserved.
By Prajital Media

  • About Us
  • Grievance Redressal
  • Sitemap
  • Gallery
  • Video
  • Contact Us