വീണ്ടുമൊരു അവധിക്കാലം കഴിഞ്ഞ് സ്‌കൂള്‍ തുറക്കാന്‍ പോവുകയാണ്. കളിക്കാനുള്ള സമയം കഴിഞ്ഞ് ഇനി മുതല്‍ പഠനത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം എന്നുള്ളത് കുട്ടികളെ അലട്ടുമ്പോള്‍ മക്കളുടെ പഠനം, ഭാവി, എന്നിങ്ങനെ പല കാര്യങ്ങളുമായി രക്ഷിതാക്കാളും ആശങ്കയിലായിരിക്കും. എന്നാല്‍ സ്‌കൂള്‍ തുറക്കുന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം ചില സന്തോഷമുള്ള കാര്യങ്ങള്‍ കൂടിയാണ് കൊടുക്കുന്നത്. പുതിയ അധ്യാപകര്‍, പുതിയ കൂട്ടുകാര്‍, എന്നിങ്ങനെ പുതുമ നിറഞ്ഞൊരു കാലത്തിലേക്കാണ് അവര്‍ പ്രവേശിക്കുന്നതും. എന്നാല്‍ അവരില്‍ ചില ആകുലതകളും ഉത്കണഠകളും ഉണ്ടാവും. അതിനെ മറിക്കടക്കാന്‍ മാതാപിതാക്കള്‍ തന്നെ ശ്രമിക്കണം. കുട്ടിയുടെ വികാരത്തെ മനസിലാക്കി വേണം പെരുമാറാന്‍. അവര്‍ ചിലപ്പോള്‍ ഭയം കാണിക്കാം. അത് അവഗണിച്ച് എല്ലാം ശരിയാവുമെന്ന് പറയാതെ എന്തിനാണ് കുട്ടി ഭയപ്പെടുന്നതെന്ന് മനസിലാക്കുകയാണ് ആദ്യം വേണ്ടത്. ഇക്കാര്യം അവരോട് തന്നെ ചോദിക്കാവുന്നതുമാണ്. ആരെങ്കിലും അവരുടെ മനസിലാക്കാന്‍ ഉണ്ടെന്നുള്ള ബോധം അവരെ അതില്‍ നിന്നും മോചിതരാക്കും. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ എല്ലാ കാര്യങ്ങളും തയ്യാറാക്കി വെക്കുന്നത് നല്ലതാണ്. ഉറക്കത്തിന്റെ കാര്യത്തില്‍ സ്‌കൂള്‍ തുറക്കുന്നതിന് ഒരാഴ്ച മുന്‍പെങ്കിലും നേരത്തെ ഉറങ്ങാനും എഴുന്നേല്‍ക്കാനും നിയന്ത്രണം വരുത്തി തുടങ്ങണം. ഇത് പെട്ടെന്നുള്ള ക്രമീകരണത്തെക്കാള്‍ നല്ലതാണ്. കുട്ടികള്‍ക്ക് നല്ല സൗഹൃദങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശം നല്‍കുകയും അവര്‍ക്കൊപ്പം കുറച്ച് നേരം ഒത്ത് കൂടാനുള്ള നിര്‍ദ്ദേശങ്ങളും നല്‍കുന്നതും നല്ലതാണ്. പഠനം, കളി, എന്നിങ്ങനെ എല്ലാ കാര്യങ്ങളും വ്യക്തമായി തന്നെ പറഞ്ഞ് കൊടുക്കാന്‍ ശ്രമിക്കുക. സ്‌കൂളിലേക്കുള്ള യാത്രയില്‍ വരുന്ന അപകടങ്ങളെ കുറിച്ചുള്ള നിര്‍ദ്ദേശം ചെറുപ്പത്തിലെ തന്നെ അവരുടെ ഉള്ളിലെത്തിയാല്‍ പെട്ടെന്നുണ്ടാവുന്ന പ്രതിസന്ധിയില്‍ വലിയ ഉപകാരമായിരിക്കും. പല പ്രായത്തിലുള്ള കുട്ടികള്‍ക്കും പല ആശങ്കകളുമായിരിക്കും ഉണ്ടാവുന്നത്. നഴ്‌സറിയിലും ചെറിയ ക്ലാസുകളിലും പഠിക്കുന്ന കുട്ടികള്‍ക്ക് രക്ഷിതാക്കളില്‍ നിന്നും വേര്‍പിരിയുന്നതാണ് സാധാരണയായി കാണുന്ന പ്രശ്‌നം. ഇതിലും മുതിര്‍ന്ന കുട്ടികള്‍ക്ക് കൂട്ടുകാരെ കണ്ടെത്തുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ക്ലാസ്, പഠനം, ടീച്ചര്‍മാരെ കുറിച്ചുള്ള ഉത്കണ്ഠകളൊക്കെയാണ് ഉണ്ടാവുക. മാതാപിതാക്കളുടെ സമയോചിതമായ ഇടപെടല്‍ മാത്രം മതി ഇത്തരം ആകുലതകളില്‍ നിന്നും അവരെ കരകയറ്റാന്‍.
ഇന്ന് ഏറ്റവുമധികം ആളുകളെ അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് തൈറോയിഡ്. മാറുന്ന ജീവിതശൈലി തന്നെയാണ് ഇതിന് കാരണവും. പെണ്‍കുട്ടികളിലാണ് ഏറ്റവുമധികം ഈ രോഗം കണ്ട് വരുന്നത്. തടി കൂടുക, മാനസിക പിരിമുറുക്കം, ക്ഷീണം മുടി കൊഴിച്ചില്‍ തുടങ്ങിയവയൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍. അതിനാല്‍ തന്നെ തൈറോയിഡിനെ പലപ്പോഴും തിരിച്ചറിയാതെ പോവാറുമുണ്ട്. കഴുത്തില്‍ കാണുന്ന ചെറിയൊരു തരം ഗ്രന്ഥിയാണ് തൈറോയിഡ്. ഈ ഗ്രന്ഥി പുറപ്പെടുവിക്കുന്ന തൈറോസിന്‍ എന്ന ഹോര്‍മോണിന്റെ തോതിലുണ്ടാകുന്ന വ്യത്യാസമാണ് പലപ്പോഴും തൈറോയിഡ് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. തിരിച്ചറിയപ്പെടാതെ വരുന്നതിനാല്‍ ഗര്‍ഭിണികള്‍ തീര്‍ച്ചയായും തൈറോയിഡ് ടെസ്റ്റ് ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അല്ലെങ്കില്‍ ഇത് കുഞ്ഞിനെയും ബാധിക്കും. തൈറോയിഡിന് വേണ്ടി പ്രത്യേകം മരുന്ന കഴിക്കുന്നവര്‍ അത് ജീവിതകാലം മുഴുവന്‍ കഴിച്ച് കൊണ്ടിരിക്കേണ്ടി വരും. എന്നാല്‍ പ്രകൃതിദത്തമായി ഇതിനും പോംവഴി ഉണ്ടെന്നുള്ളതാണ് സത്യകഥ. തൈറോയിഡ് ചിലപ്പോള്‍ കഴുത്തില്‍ വലിയ മുഴയായി മാറാം. അതിന് ക്യാബേജിന്റെ ഇല നല്ലത്‌പോലെ കഴുകി പതുക്കെ ചതച്ചോ അല്ലാതെയോ കഴുത്തില്‍ വച്ച് കെട്ടാം. രാത്രി കിടക്കുമ്പോള്‍ ഇങ്ങനെ ചെയ്യാം. അല്ലെങ്കില്‍ 10-12 മണിക്കൂര്‍ വരെ കെട്ടിവെച്ച് നോക്കാം. അടുപ്പിച്ച് കുറച്ച് ദിവസം ചെയ്യുന്നത് നല്ലതാണ്. ഇതില്‍ നിന്നും മാറ്റം സംഭവിക്കുന്നത് കാണാം. വെള്ള നിറമുള്ള മെഡിസിനല്‍ ക്ലേ ലഭിക്കും. ഇ് 1 ടീസ്പൂണ്‍ 300 എംഎല്‍ നാച്വറല്‍ സ്പ്രിംഗ് വാട്ടറില്‍ കലര്‍ത്തുക. 24 മണിക്കൂര്‍ നേരം ഇത് ഇങ്ങനെ വെക്കണം. ഇടക്ക് മരത്തവി കൊണ്ട് ഇളക്കുകയും വേണം. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ ഇത് കുടിക്കാം. ഇത് തൈറോയിഡ് ഗ്രന്ഥിയെ സുഖപ്പെടുത്താന്‍ സഹായിക്കും. തൈറോയിഡിന് ഏറ്റവും എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന മറ്റൊരു വഴി കൂടിയുണ്ട്. ഒരു ഗ്ലാസ് വെള്ളത്തില്‍ അര ടീസ്പൂണ്‍ മഞ്ഞള്‍, അരടീസ്പൂണ്‍ വെളിച്ചെണ്ണ, അര ടീസ്പൂണ്‍ കുരുമുളക് പൊടി എന്നി കലര്‍ത്തി രാവിലെ വെറും വയറ്റില്‍ കുടിക്കുക. അടുപ്പിച്ച് പത്ത് ദിവസം ചെയ്താല്‍ തന്നെ തൈറോയിഡ് പ്രശ്‌നങ്ങള്‍ക്ക് വലിയൊരു പരിഹാരമാവും. മറ്റൊന്ന് സാവാള രണ്ട് പകുതിയായി നടുവേ മുറിക്കുക. ഇത് കഴുത്തില്‍ തൈറോയിഡ് ഗ്രന്ഥിയുടെ ഭാഗത്ത് മസാജ് ചെയ്യുക. സവാള കഴുത്തില്‍ കെട്ടിവെച്ച് ഉറങ്ങുകയും ചെയ്യാം. ഇതില്‍ നിന്നുള്ള ജ്യൂസ് തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ സഹായിക്കും.
അടുത്തിടെ ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്ത് വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ഒരു കുട്ടിയെ ദത്തെടുക്കാന്‍ സണ്ണിക്ക് കഴിഞ്ഞിരുന്നത്. കുട്ടികള്‍ ഉണ്ടാവാന്‍ സാധ്യതയില്ലാത്തവര്‍ക്ക് ദത്തെടുക്കാമെന്ന് എളുപ്പത്തില്‍ പറയാമെങ്കിലും അതിന് പിന്നില്‍ ഒരുപാട് പ്രശ്‌നങ്ങളും വെല്ലുവിളികളും നിറഞ്ഞ് നില്‍പ്പുണ്ട്. ഒരു കുട്ടിയെ ദത്തെടുക്കുന്നതിന് സാമ്പത്തികപരമായിട്ടും നിയമപരമായിട്ടും നിരവധി കടമ്പകള്‍ കടക്കെണ്ടതായിട്ടുണ്ട്. ദത്തെടുക്കുന്ന സാമ്പത്തിക ഘടകങ്ങള്‍ ഓരോരുത്തരും തിരഞ്ഞെടുക്കുന്ന ഏജന്‍സിയെ ആശ്രയിച്ചിരിക്കും. പൊതു ഏജന്‍സികളും സ്വാകാര്യ ഏജന്‍സികളും തമ്മില്‍ ദത്തെടുക്കുന്നതിന്റെ ഫീസ്, മറ്റ് ചിലവുകള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ വ്യത്യസ്ഥത ഉണ്ടാവും. ജനനതീയതി, ആശുപത്രി, മെഡിക്കല്‍ ബില്ലുകളുടെ ചെലവുകള്‍ എന്നിവയെല്ലാം ചെലവാക്കിയാല്‍ സാമ്പത്തിക ചെലവ് വര്‍ദ്ധിക്കും. ദത്തെടുക്കല്‍ പ്രക്രിയയില്‍ അഭിമുഖീകരിച്ചേക്കാവുന്ന അറ്റോര്‍ണി ഫീസുകളും മറ്റേതെങ്കിലും ചിലവുകളും നല്‍കേണ്ടതായി വരും. അങ്ങനെ നിരവധി ആവശ്യങ്ങളുമായി വലിയൊരു സാമ്പത്തിക വെല്ലുവിളി ഇതിന് പിന്നിലുണ്ട്. കുട്ടികളെ ദത്തെടുക്കാന്‍ തീരുമാനിക്കുമ്പോള്‍ തന്നെ അതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ മനസിലാക്കുന്നത് നല്ലതാണ്. നിയമവിരുദ്ധമായി എന്തെങ്കിലുമുണ്ടെങ്കില്‍ ഇതിന് തടസം വന്നേക്കാം. ദത്തെടുക്കാന്‍ ഉദ്ദേശിക്കുന്ന കുട്ടിയുടെ മാതാപിതാക്കളുടെ സമ്മതമാണ് നിര്‍ബന്ധമായിട്ടുള്ള കാര്യം. രക്ഷിതാക്കളില്‍ ആരെങ്കിലും ദത്തെടുക്കാന്‍ സമ്മതം നല്‍കിയിട്ടില്ലെങ്കില്‍ ഈ നടപടി അസാധുവായി പോകും. കുട്ടി അനാഥയാണെങ്കില്‍ അതുവരെ കുട്ടിയെ സംരക്ഷിച്ചിരുന്ന സ്ഥാപനത്തിന്റെ പൂര്‍ണമായും സമ്മതം കിട്ടിയിരിക്കണം. വിദേശത്തുള്ള കുട്ടിയെ ദത്തെടുക്കുന്നതിനാണ് പ്രശ്‌നങ്ങള്‍ കൂടുതലുള്ളതും. ദത്തെടുക്കാനുദ്ദേശിക്കുന്ന കുട്ടിയുടെ മാതൃരാജ്യം, ദത്തെടുക്കുന്ന രക്ഷിതാക്കുടെ മാതൃരാജ്യവും അനുശാസിക്കുന്ന നിയമങ്ങളെല്ലാം പാലിച്ചിരിക്കണം. കുട്ടിയുടെ വിസ സംവിധാനം, അന്താരാഷ്ട്രതലത്തില്‍ നിലനില്‍ക്കുന്ന ദത്തെടുക്കല്‍ നിയമങ്ങളെ കുറിച്ചെല്ലാം ബോധ്യപ്പെട്ടിരിക്കണം.
ഇഷ്ടമുള്ള വസ്‌ത്രങ്ങള്‍ ധരിക്കാന്‍ സാധിക്കുക, സ്വയം ഒരു ബഹുമാനം തോന്നുക, ഇവയെല്ലാം അവര്‍ണനീയമായ കാര്യങ്ങളാണ്. ഭാരം കുറയുന്നത് അതിരില്ലാത്ത സന്തോഷവും, സഞ്ചാരസ്വാതന്ത്ര്യം, എന്നിവയ്‌ക്കൊപ്പം ആത്മസംതൃപ്‌തിയും നല്‍കുമെന്ന് തീര്‍ച്ച.നമുക്കാവശ്യമുള്ളത്ര ഭാരം കുറച്ചുകഴിഞ്ഞാലും ഭാരം ഫോക്കസ് ചെയ്യുന്ന കാര്യം അവസാനിക്കുന്നില്ല. ഭാരം കുറച്ച ശേഷം അത് നിലനിര്‍ത്തുകയെന്നതും തുല്യപ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. എന്തെല്ലാം കാര്യങ്ങളാണ് ഭാരത്തെ നിയന്ത്രണവിധേയമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം ഭാരം ട്രാക്ക് ചെയ്യുന്നത് നിര്‍ത്താതിരിക്കാം ഭാരം ഇടയ്‌ക്ക് നോക്കുന്നത് നിര്‍ത്തേണ്ടതില്ല. സ്ഥിരമായ ഒരു ഇടവേളയില്‍ മോണിറ്റര്‍ ചെയ്യുന്നത് ഭാരത്തില്‍ വരുന്ന വ്യത്യാസം എളുപ്പം കണ്ടുപിടിക്കാന്‍ സഹായിക്കും. നമ്മുടെ ശീലങ്ങളെ ആവശ്യമനുസരിച്ച് അഡ്‌ജസ്റ്റ് ചെയ്യാന്‍ ഇത് സഹായകരമാകും.ആരോഗ്യകരമായ ഭക്ഷണശീലം തുടരാം ബാലന്‍സ്‌ഡ് ഡയറ്റ് തുടരാം. പഴം, പച്ചക്കറി, പ്രോട്ടീന്‍സ്, മുഴുവന്‍ ധാന്യങ്ങള്‍ എന്നിവയെല്ലാം ഭക്ഷണത്തിലുള്‍പ്പെടുത്താം. പഴയ ഭക്ഷണരീതിയിലേക്ക് പോകാതിരിക്കാം. ഇത് ഭാരം കൂടുന്നതിന് കാരണമായേക്കും. അളവ് കുറച്ച് ഇഷ്ടഭക്ഷണം കഴിക്കാം. ഇത് അമിതാഹാരം നിയന്ത്രിക്കാന്‍ സഹായിക്കും. ധാരാളം വെള്ളം കുടിക്കുന്ന ശീലമുണ്ടാക്കാം. ചിലപ്പോള്‍ ദാഹം വിശപ്പാണെന്ന് തെറ്റിധാരണയുണ്ടാക്കും. ഇത് അനാവശ്യമായി സ്‌നാക്ക്‌സ് കഴിക്കാനും ഓവര്‍ഈറ്റിംഗിനും കാരണമാകും. ഹൈഡ്രേറ്റഡ് ആയി ഇരിക്കുന്നത് മൊത്തത്തില്‍ ആരോഗ്യസംരക്ഷണത്തിനും എനര്‍ജി ലെവല്‍ നിലനിര്‍ത്തുന്നതിനും സഹായിക്കും. ആരോഗ്യകരമായ ശീലങ്ങള്‍ വളര്‍ത്തിയെടുക്കാം. വ്യായാമം, ജേര്‍ണല്‍ വായന, സൗഹൃദസംഭാഷണങ്ങള്‍ എന്നിവ ശീലമാക്കാം. ഇത് സ്‌ട്രസ് നിയന്ത്രിക്കാന്‍ സഹായകരമാകും. ഉച്ചഭക്ഷണവും സ്‌നാക്ക്‌സും പ്ലാന്‍ ചെയ്‌ത് ശീലിക്കാം. സാധിക്കുമ്പോഴെല്ലാം വീട്ടില്‍ ആരോഗ്യകരമായ ഭക്ഷണം ഉണ്ടാക്കാം. ന്യൂട്രീഷ്യസ് ആയിട്ടുള്ള ഭക്ഷണങ്ങള്‍ വീട്ടില്‍ കരുതി വയ്‌ക്കാം. അമിതമായി വിശക്കുമ്പോള്‍ അനാരോഗ്യകരമായ ഭക്ഷണത്തിന് പകരം ഇതാകാം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സുസ്ഥിരമല്ലാത്ത ഫാഷന്‍ ഡയറ്റുകളോ അമിതഭാരം കുറയ്‌ക്കുന്ന രീതികളോ ഒഴിവാക്കുക. പകരം, ഭക്ഷണകാര്യത്തിലും വ്യായാമശീലങ്ങളിലും ക്രമാനുഗതമായതും നിലനില്‍ക്കുന്നതുമായ മാറ്റങ്ങള്‍ വരുത്താന്‍ ശ്രദ്ധിക്കാം. നിലനില്‍ക്കുന്ന ഹാബിറ്റുകള്‍ ശീലിക്കാം ഭാരം കുറയ്‌ക്കുന്നതിനായി പരിശ്രമിക്കുന്ന മൈന്‍ഡ് സെറ്റില്‍ നിന്നും ആരോഗ്യകരമായ ജീവിതരീതി പിന്തുടരുന്ന ശീലത്തിലേക്ക് മാറാം. നിലനിര്‍ത്താവുന്ന തരത്തിലുള്ള ബാലന്‍സ്‌ഡ് ഭക്ഷണശീലം, സ്ഥിരമായ വ്യായാമം, ആവശ്യത്തിന് ഉറക്കം, സ്‌ട്രസ് മാനേജ്‌മെന്റ് എന്നിവ ശീലിക്കാം. സ്ഥിരമായി നമ്മള്‍ ഇഷ്ടപ്പെടുന്ന പ്രവൃത്തികള്‍ ചെയ്യാം. നടത്തം, സൈക്കിളിംഗ്, നീന്തല്‍, നൃത്തം, കായികാഭ്യാസം എന്നിവയിലേതുമാകാം. സ്ഥിരതയാണ് പ്രധാനം, ആഴ്‌ചയില്‍ 150 മിനിറ്റെങ്കിലുമുള്ള മിതമായ തരത്തിലുള്ള വ്യായാമം ശീലിക്കാം.7-9 മണിക്കൂര്‍ വരെയുള്ള നല്ല ഉറക്കം ശീലിക്കാം. ഉറക്കമില്ലായ്‌മ ഹോര്‍മോണുകളേയും വിശപ്പിനേയുമെല്ലാം ബാധിക്കും. ഇത് ഭക്ഷണം കഴിക്കുന്നത് വര്‍ധിക്കാനും ഭാരം കൂട്ടാനുമിടയാക്കും. നമുക്ക് നമ്മോട് തന്നെ നീതി പുലര്‍ത്താംആവശ്യത്തിനുള്ള കഠിനപ്രയത്‌നങ്ങളെല്ലാമായി, ഇനി നമുക്ക് നമ്മോട് തന്നെ നീതി പുലര്‍ത്താനുള്ള സമയമാണ്. ഇതിനായി നല്ല സുഹൃത്തുക്കളെ കൂടെകൂട്ടാം. ഭാരം കുറയ്‌ക്കുക എന്നത് ദീര്‍ഘകാല കമ്മിറ്റ്‌മെന്റ് ആണെന്ന് നമുക്ക് നമ്മെ തന്നെ ധരിപ്പിക്കാം. ഇതിനായുള്ള യാത്രയില്‍ ചിലപ്പോള്‍ തിരിച്ചടികള്‍ ഉണ്ടായേക്കാം. എന്നാലും ഉപേക്ഷിക്കാതെ മുമ്പോട്ട് തന്നെ പോകാം. ക്ഷമയോടെ സ്ഥിരമായി വിശ്വാസത്തോടെ മുന്നോട്ട് പോകാം.