ഇന്ത്യന്‍ ഗവണ്‍മെന്റ് അപകടകാരികളായ ഡോഗ് ബ്രീഡുകളില്‍പ്പെട്ട പിറ്റ്‌ബുള്‍, ബുള്‍ഡോഗ് തുടങ്ങിയവയുടെ ഇറക്കുമതിയും, ബ്രീഡിംഗും നിരോധിച്ചു.
ഇന്ത്യന്‍ ഗവണ്‍മെന്റ് അപകടകാരികളായ ഡോഗ് ബ്രീഡുകളില്‍പ്പെട്ട പിറ്റ്‌ബുള്‍, ബുള്‍ഡോഗ് തുടങ്ങിയവയുടെ ഇറക്കുമതിയും, ബ്രീഡിംഗും നിരോധിച്ചു. നായ്‌ക്കളുടെ അക്രമത്താലുളള മരണനിരക്കിലെ വര്‍ധനവ് കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ ഇത്തരം നായകളുടെ ഇറക്കുമതിയും, ബ്രീഡിംഗും വില്‍പനയും നിരോധിച്ചു. സംസ്ഥാനങ്ങള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇത്തരം നായകളുടെ ലൈസന്‍സ് നല്‍കരുതെന്ന നിര്‍ദ്ദേശം പുറപ്പെടുവിച്ചുു.
റോട്ട്വീലര്‍, പിറ്റ്‌ബുള്‍ ടെറിയര്‍, വുള്‍ഫ് ഡോഗ്‌സ്, മാസ്‌റ്റിഫ്‌സ്, തുടങ്ങിയ ഇക്കൂട്ടത്തില്‍ പെടുന്നു. ഇത്തരം നായകളുടെ മിക്‌സഡ് , ക്രോസ് ബ്രീഡ് എന്നിവയെയും നിരോധിച്ചിട്ടുണ്ട്. മനുഷ്യജീവന് അപകടകാരികള്‍ ആണെന്ന് വിദഗ്‌ദ സമിതി റിപ്പോര്‍ട്ട് കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി.
കേന്ദ്രസര്‍ക്കാരിനോടെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ലീഗല്‍ അറ്റോര്‍ണീസ് ആന്റ് ബാരിസ്‌റ്റര്‍ ലോ ഫേം ആണ് ചില വിഭാഗം നായകളുടെ നിരോധനവും ഇത് വരെ ഈ നായകളെ വളര്‍ത്തുന്നതിന് അനുവദിച്ച ലൈസന്‍സുകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
ആനിമല്‍ ഹസ്‌ബന്റി ആന്റ് ഡയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വില്‍പനയും ബ്രീഡിംഗും നിരോധിക്കുന്നതിനു പുറമെ ഇതിനോടകം വളര്‍ത്തുമൃഗങ്ങളായുള്ള ഇത്തരം ബ്രീഡുകളുടെ വന്ധ്യംകരണം ഉറപ്പാക്കുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പിറ്റ്‌ബുള്‍ ടെറിയര്‍, ടോസ ഇനു, അമേരിക്കന് സ്‌റ്റാഫോര്‍ഡ്‌ഷയര്‍ ടെറിയര്‍, ഫില ബ്രസിലെയ്‌റോ, ഡോഗോ അര്‍ജന്റീനോ, അമേരിക്കന്‍ ബുള്‍ഡോഗ്, ബോസ്‌ബോള്‍, കംഗല്‍, സെന്‍ട്രല്‍ ഏഷ്യന്‍ ഷെപ്പ്‌ഹേര്‍്‌ഡ് ഡോഗ്, കൊകേഷ്യന്‍ ഷെപ്പ്‌ഹേര്‍ഡ് ഡോഗ്, സൗത്ത് റഷ്യന്‍ ഷെപ്പ്‌ഹേര്‍ഡ് ഡോഗ്, സര്‍പ്ലാനൈനാക്, മസ്‌തിഫ്, റോട്വീലര്‍, ടെറിയേഴ്‌സ്, റിഡ്‌ജ്‌ബാക്ക്, വുള്‍ഫ്‌ഡോഗ്‌സ്, കനാറിയോ, അക്‌ബാഷ്, മോസ്‌കോ ഗാര്‍ഡ്, കെയ്‌ന്‍ കോര്‍സോ, ബാന്‍ഡോഗ എന്നിവയാണ് നിരോധിച്ച നായകള്‍.