മനുഷ്യന്റെ മസ്‌തിഷ്‌കത്തില്‍ ആദ്യമായി ചിപ്പ് സ്ഥാപിച്ചതായും ദൗത്യം വിജയകരമായിരുന്നുവെന്നും ന്യൂറാലിങ്ക് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്. മനുഷ്യമസ്‌തിഷ്‌കവും കമ്പ്യൂട്ടറുമായി ആശയവിനിമയം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2016ലാണ്‍ ന്യൂറാലിങ്ക് സ്ഥാപിച്ചത്. ബ്രയിന്‍ ചിപ്പ് മനുഷ്യനില്‍ പരീക്ഷിക്കുന്നതിന് മുന്നോടിയായി കുരങ്ങുകളില്‍ പരീക്ഷിച്ചിരുന്നു. ഇത് അമേരിക്കയില്‍ വലിയ വിവാദങ്ങള്‍ക്കും നിയമനടപടികള്‍ക്കും ഇടയാക്കിയിരുന്നു.
അഞ്ച് നാണയങ്ങള്‍ ഘടിപ്പിച്ചതുപോലുളള ലിങ്ക് എന്നറിയപ്പെടുന്ന് ഉപകരണമാണ് തലച്ചോറിനകത്ത് സര്‍ജറിയിലൂടെ സ്ഥാപിക്കുക. ഇതുവഴി കമ്പ്യൂട്ടറുമായി ആശയവിനിമയം സാധ്യമാക്കും.
പാര്‍്‌ക്കിന്‌സന്‍സ്, അല്‍ഷിമേഴ്‌സ് തുടങ്ങിയ ന്യൂറോ സംബന്ധമായ അസുഖങ്ങള്‍ക്ക പ്രതിവിധി കണ്ടെത്തുകായണ് ന്യൂറാലിങ്കിന്റെ മുഖ്യലക്ഷ്യം.