മൂന്നാര്‍ ടൗണ്‍ എന്നാല്‍ പച്ചപരവതാനി വിരിച്ച ഒരു ഹില്‍സ്റ്റേഷന്‍. 6000അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയിലെ സ്ഥലം.
സഹ്യാദ്രിയുടെ മടിത്തട്ടിലെ സ്വര്‍ഗ്ഗം
മൂന്നാര്‍ ടൗണ്‍ എന്നാല്‍ പച്ചപരവതാനി വിരിച്ച ഒരു ഹില്‍സ്റ്റേഷന്‍. 6000അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയിലെ സ്ഥലം. കൊളോണിയല്‍ കാലഘട്ടത്തില്‍ ബ്രീട്ടീഷ് ഭരണാധികാരികള്‍ ഇതിനെ വേനല്‍ക്കാലവസതിയാക്കിയതില്‍ അത്ഭുതപ്പെടാനില്ല. ഇടതൂര്‍ന്ന വനവും, തേയിലത്തോട്ടങ്ങളും മരംകോച്ചുന്ന തണുപ്പും ഏറെ ആകര്‍ഷണീയമായ നീലകുറിഞ്ഞിയും സന്ദര്‍ശകരെ മാടിവിളിക്കുന്നു.വരയാടുകളും ഏറെ പ്രസിദ്ധം.
എങ്ങനെ എത്തിച്ചേരാം
കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും 110കിമീ. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും 285കിമീ ദൂരവുമാണ് ഇവിടേക്ക്.
ആലുവ റെയില്‍വേസ്‌റ്റേഷനില്‍ നിന്നും മൂന്നാര്‍ ടൗണിലേക്ക് 110കിമീ ദൂരമാണുള്ളത്. എറണാകുളം ജംഗ്‌ഷനില്‍ നിന്നും 125കിമീ.
മൂന്നാറിലെ തേയിലത്തോട്ടങ്ങള്‍ ചായയുടെ വിവിധഘട്ടങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കും. ഇന്ത്യയിലേക്ക് ചായ എത്തിയത് ബ്രിട്ടീഷ്‌കാലത്താണ്. ടീ മ്യൂസിയം, ലോക്‌ഹാര്‍ട്ട് ഗാപ് വ്യൂ, ലോകാര്‍ട്ട് ടീ ഫാക്ടറി, ബ്ലോസം ഹൈഡല്‍ പാര്‍ക്ക്, പോത്തന്‍മേട് വ്യൂ പോയിന്റ്, മാട്ടുപ്പെട്ടി ഡാം ,മൂന്നാര്‍ എക്കോ പോയിന്‍ര്, കുണ്ടല തടാകം, ടോപ്‌സ്റ്റേഷ്‌ന്‍ എന്നിവ പ്രധാന ആകര്‍ഷണം.
തേയിലത്തോട്ടങ്ങള്‍ കൂടാതെ നിരവധി വെള്ളച്ചാട്ടങ്ങളും മൂന്നാറിലുണ്ട്. ലക്കം, ആറ്റുകാട്, തൂവാനം എന്നിവ ചിലതാണ്. ചൊക്രമുടി പീക്, ഡ്രീംലാന്റ് ഫണ്‍ ആന്റ് അഡ്വഞ്ചര്‍ പാര്‍ക്ക്, ഇരവികുളം നാഷണല്‍ പാര്‍ക്ക് എന്നിവയും ആകര്‍ഷണീയമാണ്. ആന പ്രേമികള്‍ക്കായി ആനകുളവും, കാര്‍മല്‍ഗിരി എലഫന്റ് സഫാരിയുമുണ്ട്.
പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നവര്‍ക്ക് മൂന്നാറില്‍ സ്ഥലങ്ങള്‍ക്ക് ഒരു കുറവുമില്ല. മൂന്നാര്‍ ടൗണില്‍ നിന്നും ചെറിയ ദൂരം സഞ്ചരിച്ചാല്‍ ഗ്രാമീണഭംഗി നിറഞ്ഞ കാന്തല്ലൂര്‍, വട്ടവട എന്നിവയും ശര്‍്‌ക്കരയ്‌ക്ക് പേരുകേട്ട മറയൂരുമുണ്ട്. കുറച്ചുകൂടെ തെക്കോട്ട് യാത്ര ചെയ്‌താല്‍ തേക്കടി, വാഗമണ്, പീരുമേട് എന്നീ സ്ഥലങ്ങളുമുണ്ട്.