അറബിക്കടലിന്റെയും പശ്ചിമഘട്ട മലനിരകളുടേയും ഇടയിലെ അനുഗൃഹീതനാടാണ് കേരളം. കാനനഭംഗിയും, കായല്‍ സൗന്ദര്യവും മലനിരകളുടേയും കടല്‍ത്തീരങ്ങളാലും സമ്പന്നമായ ഭൂപ്രദേശം. രുചിവൈവിധ്യങ്ങളുടേയും കലാരൂപങ്ങളുടേയും നാടുകൂടിയാണ് കേരളം. കേരളത്തെ എല്ലാ അര്‍ത്ഥത്തിലും ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കാം.
അറബിക്കടലിന്റെയും പശ്ചിമഘട്ട മലനിരകളുടേയും ഇടയിലെ അനുഗൃഹീതനാടാണ് കേരളം. കാനനഭംഗിയും, കായല്‍ സൗന്ദര്യവും മലനിരകളുടേയും കടല്‍ത്തീരങ്ങളാലും സമ്പന്നമായ ഭൂപ്രദേശം. രുചിവൈവിധ്യങ്ങളുടേയും കലാരൂപങ്ങളുടേയും നാടുകൂടിയാണ് കേരളം. കേരളത്തെ എല്ലാ അര്‍ത്ഥത്തിലും ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കാം.
നൂറ്റാണ്ടുകളായുള്ള കേരളത്തിന്റെ കലാപാരമ്പര്യം കൂടി അറിയുന്നതിലൂടെയെ കേരളസന്ദര്‍ശനം പൂര്‍ത്തിയാവൂ.
കേരളത്തിന്റെ സ്വന്തം കലാരൂപങ്ങള്‍
കേരളത്തിലെ മിക്ക കലാരൂപങ്ങളും ഇവിടുത്തെ സ്വന്തമാണ്. ചില കലാരൂപങ്ങള്‍ മതപരമായും മറ്റു ചിലത് പ്രത്യേക അവസരങ്ങളിലേയും മതാരമാണ്. ചരിത്രത്തിലെ വിവിധ കാലങ്ങളിലായി വന്നവയാണ് ഇവ. ഇന്നും പരിശീലിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന കലാരൂപങ്ങളും ഉണ്ട്. കേരളത്തിന്റെ സ്വന്തം കലാരൂപങ്ങളില്‍ ചിലത് പരിചയപ്പെടാം.
കഥകളി
കേരളത്തിലെ പരമ്പരാഗത കലാരൂപങ്ങളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. കളര്‍ഫുള്‍ വേഷവിധാനങ്ങളും മുഖത്തെഴുത്തുമെല്ലാം സവിശേഷമാണ്. അകമ്പടി സംഗീതവും ഏറെ ആകര്‍ഷണീയം.
ക്ലാസിക്കല്‍ കലാരൂപമാണ് കഥകളി. 17ാം നൂറ്റാണ്ടില്‍ രൂപപ്പെട്ട കലാരൂപമെന്നാണ് വിശ്വാസം. ഹിന്ദു പുരാണ കഥകളും നാടന്‍ കഥകളുമെല്ലാമാണ് കഥകളിയില്‍ അവതരിപ്പിക്കുക. കഥകളി അവതരിപ്പിക്കുന്നവരും പിന്നണി സംഗീതക്കാരും അടങ്ങിയതാണ് സംഘം. സംസ്‌കൃതം കൂടിച്ചേര്‍ന്ന മലയാളത്തിലാണ് കഥകളി സംഗീതം. രാമനാട്ടം എന്ന കലാരൂപത്തില്‍ നിന്നും രൂപപ്പെട്ടതാണ് കഥകളി എന്നാണ് വിശ്വാസം.
അവതരിപ്പിക്കുന്നവര്‍ ഗാനമാലപിക്കില്ല. പശ്ചാത്തലസംഗീതത്തിലാണ് അവതരണം. ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം എന്നിവയാണ് പ്രധാന വാദ്യോപകരണങ്ങള്‍.
കൂടിയാട്ടം
കൂടിയാട്ടം സംസ്‌കൃത തിയേറ്റര്‍ കലാരൂപമാണ്. 2000 വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്നു. ക്ഷേത്ര കലാരൂപമെന്നതിലുപരി ഒരു സംയോജിത നടനമാണ്.
കൂത്തമ്പലം എന്നറിയപ്പെടുന്ന പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന വേദിയിലാണ് കൂടിയാട്ടം അവതരിപ്പിക്കുന്നത്. സംസ്‌കൃത നാടകത്തിന്റെയും കൂട്ടിന്റെയും ഒരു കോമ്പിനേഷനാണിത്. പൂര്‍ണ്ണ കൂടിയാട്ടം പ്രകടനം ദിവസങ്ങളോളമെടുത്താണ് അവതരിപ്പിക്കുന്നത്. മൂന്ന് ഭാഗങ്ങളായാണ് ഇത് അവതരിപ്പിക്കുക- പുറപ്പാട്, നിര്‍വാഹനം, കൂടിയാട്ടം എന്നിങ്ങനെ. മിഴാവ്, കുഴിതാലം, ഇടയ്‌ക്ക, ശംഖ്‌്, കുറംകുഴല്‍ എന്നിവയാണ് വാദ്യോപകരണങ്ങള്‍.
കൂടിയാട്ടം അവതരിപ്പിക്കുന്നവരെ ചാക്യാര്‍ എന്നും നങ്ങ്യാരമ്മ എന്നും അറിയപ്പെടുന്നു.
മോഹിനിയാട്ടം
ആകര്‍ഷകമായ സൗന്ദര്യവും , മനോഹരവും സാവധാനത്തിലുമുള്ള നര്‍ത്തകിയുടെ അംഗചലനങ്ങളും മികച്ച ഒരു കാഴ്‌ചയാണ് ആസ്വാദകന് നല്‍കുന്നത്. മോഹിനിയാട്ടം കേരളത്തിലെ ഒരു പോപുലര്‍ ക്ലാസികല്‍ കലാരൂപമാണ്.
ലാസ്യഭാവത്തിലാണ് മോഹിനിയാട്ടം മിക്കവാറും അവതരിപ്പിക്കുക. സോളോ പ്രകടനമാണ് മോഹിനിയാട്ടം. അകമ്പടിയായി സംഗീതവും വാദ്യോപകരണങ്ങളായ കുഴിത്താലം, വീണ, ഇടയ്‌ക്ക, മൃദംഗം എന്നിവയും കാണും. മഹാവിഷ്‌ണുവിന്റെ സ്‌ത്രീരൂപമായ മോഹിനിയുടെ നൃത്തമാണ് മോഹിനിയാട്ടം.
നാട്യശാസ്‌ത്രത്തിലടിസ്ഥിതമാണ് മോഹിനിയാട്ടം. പ്ലെയിന്‍ വെള്ള അല്ലെങ്കില്‍ ഓഫ് വൈറ്റ് വസ്‌ത്രമാണ് നര്‍ത്തകി ഉപയോഗിക്കുക. യോജിച്ച ആഭരണങ്ങളും കൈകളിലും കാലിലും ചുവപ്പ് ചായവും ഉപയോഗിക്കും.
ഒപ്പന
മണവാട്ടിയും കൂട്ടുകാരികളും കൂടി അവതരിപ്പിക്കുന്ന നൃത്തരൂപം. പരമ്പരാഗത കേരള മുസ്ലീം വസ്‌ത്രമണിഞ്ഞെത്തുന്ന കൂട്ടുകാരികളും നിറയെ ആഭരണങ്ങളും പട്ടുകുപ്പായവും അണിഞ്ഞെത്തുന്ന മണവാട്ടിയുമാണ് മുഖ്യ ആകര്‍ഷണം.
ഇസ്ലാം വിവാഹാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന നൃത്തരൂപം. വടക്കന്‍ കേരളത്തിലെ മാപ്പിള കമ്മ്യൂണിറ്റിക്കാര്‍ക്കിടയില്‍ ഏറെ പ്രചാരം. അറേബ്യന്‍ നൃത്തത്തെ അനുസ്‌മരിപ്പിക്കുന്ന നൃത്തത്തില്‍ നടുക്ക് പീഠത്തില്‍ മണവാട്ടിയിരിക്കും ചുറ്റും വട്ടത്തില്‍ കൂട്ടുകാരികള്‍ കൈകൊട്ടി ഒപ്പന കളിക്കും.
ചവിട്ടുനാടകം
തിളങ്ങുന്ന മധ്യകാല യൂറോപ്യന്‍ വേഷവിധാനത്തിലെത്തുന്ന നര്‍ത്തകര്‍ അവതരിപ്പിക്കുന്ന മ്യൂസികല്‍ നൃത്തനാടകമാണ് ചവിട്ടുനാടകം. യുദ്ധവീരന്മാരുടേയും മറ്റും കഥയാണ് മിക്കവാറും പറയുക.
ലാറ്റിന്‍ കത്തോലിക് കൃസ്‌ത്യന്‍ കമ്മ്യൂണിറ്റിക്കാര്‍ അവതരിപ്പിക്കുന്ന പോപുലര്‍ കലാരൂപം. കൊച്ചിയില്‍ 17ാം നൂറ്റാണ്ടില്‍ പിറവിയെടുത്തു. തുറന്ന സ്റ്റേജുകളിലാണ് പതിവായി അവതരിപ്പിക്കുക.
ബൈബിളിലെ വീരകഥകളും കൃസ്‌ത്യന്‍ പടയാളികളുടെ വീരകഥകളുമൊക്കെയാണ് സാധാരണ അവതരിപ്പിക്കുക. ലോകപ്രശസ്‌തമായ യൂറോപ്പ്യന്‍ ഒപേറകളെ അനുസ്‌മരിപ്പിക്കുന്ന കലാരൂപം.
സ്റ്റേജില്‍ അവതരിപ്പിക്കുന്നതിലെ യൂണീക്‌നസ് ആണ് ഈ കലാരൂപത്തെ വേറിട്ടു നിര്‍ത്തുന്നത്.
മാര്‍ഗ്ഗം കളി
പരമ്പരാഗത കൃസ്‌ത്യന്‍ വേഷമണിഞ്ഞ് നര്‍ത്തകികള്‍ നിലവിളക്കിന് ചുറ്റും അണിനിരന്ന് സംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നു.
കേരളത്തിലെ സെന്റ് തോമസ് കൃസ്‌ത്യന്‍ കമ്മ്യൂണിറ്റിക്കിടയില്‍ പ്രചാരത്തിലുളള നൃത്തരൂപം. സെന്റ് തോമസ് അപ്പോസ്‌തലന്റെ കഥകള്‍ പറയുന്നു. സാധാരണ സ്‌ത്രീകളാണ് അവതരിപ്പിക്കുന്നത്. പരമ്പരാഗത വസ്‌ത്രമായ ചട്ടയും മുണ്ടും, കവിണി, മേക്ക മോതിരം, വളകള്‍ എന്നിവയാണ് വേഷം.
ഓട്ടംതുള്ളല്‍, ദഫ്‌മുട്ട്, അറബന മുട്ട്, സര്‍പ്പംതുള്ളല്‍, പടയണി, തോല്‍പാവക്കൂത്ത് തുടങ്ങി ഇനിയും ഒട്ടേറെ കലാരൂപങ്ങള്‍ കേരളത്തില്‍ നിലവിലുണ്ട്.