വിയര്‍പ്പ് മൂലമുള്ള ജലനഷ്ടം കുറയ്‌കാകനായി വര്‍ക്കൗട്ടിനിടെ ഇടയ്‌ക്കിടെ വെള്ളം കുടിക്കാം.
ഹൈഡ്രേഷന് നമ്മുടെ ആരോഗ്യത്തിന് വളരെ ആവശ്യമാണ് പ്രത്യേകിച്ചും വ്യായാമം ചെയ്യുമ്പോള്‍. നമ്മുടെ ശരീരം വിയര്‍പ്പിലൂടെയും മൂത്രമായും മറ്റും വെള്ളം പുറംതള്ളുന്നുണ്ട്. ഡീഹൈഡ്രേഷന്‍ വരാതിരിക്കാന്‍ ഇതിനെ തിരികെ എത്തിക്കേണ്ടതുണ്ട്. ആരോഗ്യപരമായും മാനസികമായും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ് ഡീഹൈഡ്രേഷന്‍. അതുകൊണ്ട് തന്നെ വ്യായാമത്തിന് മുമ്പും ശേഷവും വ്യായാമം ചെയ്‌തുകൊണ്ടിരിക്കുമ്പോഴും എന്താണ് കുടിക്കേണ്ടതെന്ന് അറിഞ്ഞിരിക്കണം.
വ്യായാമത്തിന് മുമ്പ്
വ്യായാമസമയത്ത് ഹൈഡ്രേറ്റഡ് ആയി നില്‍ക്കാന്‍ ധാരാളം വെള്ളം മുമ്പേ കുടിക്കണം. വര്‍ക്കൗട്ടിന് രണ്ട് മണിക്കൂര്‍ മുമ്പെ 500മില്ലി വെളളം കുടിക്കണം. 15ന് മിനിറ്റ് മുമ്പായി 250മില്ലി വെള്ളവും. അധികം എനര്‍ജി വേണ്ടവര്‍ സ്‌പോര്‍ട്‌സ് ഡ്രിങ്ക്‌സോ കാപ്പി, ചായ എന്നിവയിലേതെങ്കിലുമോ ഉപയോഗിക്കാം. കൂടുതല്‍ വെള്ളം വര്‍ക്കൗട്ടിന് തൊട്ടുമുമ്പായി ഉപയോഗിക്കുന്നത് നല്ലതല്ല. ഇത് തലകറക്കം പോലുള്ള അവസ്ഥകള്‍ക്ക് കാരണമാകും.
വര്‍ക്കൗട്ടിനിടയില്‍ എന്താണ് കുടിക്കേണ്ടത്.
വിയര്‍പ്പ് മൂലമുള്ള ജലനഷ്ടം കുറയ്‌കാകനായി വര്‍ക്കൗട്ടിനിടെ ഇടയ്‌ക്കിടെ വെള്ളം കുടിക്കാം. എത്ര വേണമെന്നതും ഇടവേളയും എത്ര നേരം വര്‍ക്കൗട്ട് ചെയ്യുന്നുവെന്നതിനെയും കാലാവസ്ഥയേയും മറ്റും ആശ്രയിച്ചിരിക്കുന്നു. പൊതുവായ രീതിയനുസരിച്ച് 150-250മില്ലി വെള്ളം ഓരോ 15-20 മിനിറ്റിലും കുടിക്കാം. ഒരു മണിക്കൂറിലധികം ദൈര്‍ഘ്യം വരുന്ന വ്യായാമമാണെങ്കില്‍ അല്ലെങ്കില്‍ ധാരാളം വിയര്‍ക്കുന്ന പ്രകൃതമുള്ളവരാണെങ്കില്‍ കാര്‍ബോഹൈഡ്രേറ്റ്‌സും ഇലക്ട്രോലൈറ്റ്‌സുമടങ്ങിയ സ്‌പോര്‍്‌ട്‌സ് ഡ്രിങ്കുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇത് എനര്‍ജി ലെവല്‍ കൂട്ടുന്നതിനും ഡീഹൈഡ്രേഷന്‍ ഒഴിവാക്കുന്നതിനും മസില്‍ ക്രാംപ്‌സ് , ഛര്‍ദി തുടങ്ങിയവ ഒഴിവാക്കാനും സഹായിക്കും.
വര്‍ക്കൗട്ടിന് ശേഷം എന്ത്
വര്‍ക്കൗട്ടിന് ശേഷം ആവശ്യമുള്ളത്ര വെള്ളം കുടിക്കണം. എത്ര വെള്ളം കുടിക്കണമെന്നതിന് വ്യായാമത്തിന് മുമ്പും ശേഷവും ഭാരം നോക്കി തീരുമാനിക്കാം. ഏകദേശം 4450- 675മില്ലി വെള്ളം കുടിക്കണം.
വെള്ളമാണ് മികച്ച ചോയ്‌സ്. ചിലവ് കുറഞ്ഞതുംം എളുപ്പം ലഭിക്കുന്നതും കാലറി ഫ്രീയായുള്ളതും വെള്ളമാണ്. വെള്ളം എളുപ്പം നമ്മെ ഹൈഡ്രേറ്റ് ചെയ്യും. എന്നാല്‍ നീണ്ടതും തീവ്രവുമായ വ്യായാമം ചെയ്യുന്നവര്‍ക്ക് എനര്‍ജി ആവശ്യമുള്ളതിനാല്‍ വെള്ളത്തിനു പകരമായി എനര്‍ജി ഡ്രിങ്കുകള്‍ ഉപയോഗിക്കാം. ധാരാളം കാലറിയും ഷുഗറുമടങ്ങിയതിനാല്‍ ദിവസവും ഉപയോഗിക്കുന്നത് നല്ലതല്ല.
ആല്‍ക്കഹോള്‍ തീര്‍ത്തും വ്യായാമസമയത്ത് ഒഴിവാക്കേണ്ടതാണ്.