നിവിന്‍ പോളിയുടെ മലയാളി ഫ്രം ഇന്ത്യ മെയ് 1ന് തിയേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചു. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമ ഷാരിസ് മുഹമ്മദ് എഴുതിയിരിക്കുന്നു. ക്വീന്‍, ജനഗണമന എന്നിവയും ഇവരുടേതായിരുന്നു. അനശ്വര രാജന്‍, ധ്യാന്‍ ശ്രീനിവാസന്‍, മഞ്‌ജു പിള്ള, ഷൈന്‍ ടോം ചാക്കോ, സലീം കുമാര്‍, വിജയകുമാര്‍ എന്നിവരാണ് മറ്റഭിനേതാക്കള്‍. നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്‌ചേഴ്‌സ് , ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രയിംസുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ അണിയറയില്‍ ഛായാഗ്രാഹകന്‍ സുധീപ് എളമന്‍, എഡിറ്റര്‍ ശ്രീജിത് സാരംഗ്, സംഗീതസംവിധായകന്‍ ജേക്ക്‌സ് ബിജോയ് എന്നിവരാണുള്ളത്. View this post on Instagram A post shared by Nivin Pauly (@nivinpaulyactor) നവാഗതസംവിധായകന്‍ ആര്യന്‍ രമണി ഗിരിജാവല്ലഭന്‍ ഒരുക്കുന്ന സിനിമ, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാര്‍ വെബ്‌സീരീസ് ഫാര്‍മ- ഫൈനല്‍ ഫെയിം അരുണ്‍ പിആര്‍ ഒരുക്കുന്നു എന്നിവയാണ് നിവിന്റെ പുതിയ പ്രൊജക്ടുകള്‍. നിവിന്‍ തമിഴ് സിനിമയുടെ റീലീസ് കാത്തിരിക്കുകയാണ്. സൂരി, അഞ്‌ജലി എന്നിവര്‍ക്കൊപ്പം എത്തിയ സംവിധായകന്‍ റാം ഒരുക്കിയ യേഴു കടല്‍ യേഴു മലൈ. കഴിഞ്ഞ മാസം റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച പ്രതികരണം നേടിയിരുന്നു സിനിമ.
അല്‍ത്താഫ് സലീം, അനാര്‍ക്കലി മരക്കാര്‍ ടീം ഒരുമിക്കുന്ന വിനോദ് ലീല സംവിധാനം ചെയ്യുന്ന പുതിയ സിനിമ മന്ദാകിനി റിലീസിനൊരുങ്ങുന്നു. മെയ് 24ന് സിനിമ തിയേറ്ററുകളിലെത്തും. വിനോദ് തന്നെയാണ് സിനിമ എഴുതിയിരിക്കുന്നത്. സഞ്‌ജു ഉണ്ണിത്താന്‍ നിര്‍മ്മാതാവും.കോമഡി എന്റര്‍ടെയ്‌നര്‍ സിനിമയില്‍ അല്‍ത്താഫും അനാര്‍ക്കലിയും ദമ്പതികളായെത്തുന്നു. ലാല്‍ ജോസ്, ജൂഡ് ആന്റണി ജോസഫ്, അജയ് വാസുദേവ്, ജിയോ ബേബി, എന്നിവരും മുഖ്യവേഷങ്ങളിലെത്തുന്നു. ഗണപതി, സരിത കുക്കു, ജാഫര്‍ ഇടുക്കി, അശ്വതി ശ്രീകാന്ത്, വിനീത് തട്ടില്‍ എന്നിവരും സഹതാരങ്ങളാകുന്നു.ഛായാഗ്രഹണം- ഷിജു എം ഭാസ്‌കര്‍, എഡിറ്റര്‍- ഷെറില്‍, സംഗീതം - ബിബിന്‍ അശോക് എന്നിവരാണ് അണിയറയില്‍.അല്‍ത്താഫ് തന്റെ രണ്ടാമത്തെ സിനിമ ഓടും കുതിര ചാടും കുതിര സംവിധാനത്തിലാണ്. ഫഹദ് ഫാസില്‍ നായകനായെത്തുന്നു. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് അല്‍ത്താഫ് സംവിധായകനായെത്തുന്നത്. നിവിന്‍ പോളി ആയിരുന്നു നായകന്‍. അനാര്‍ക്കലി ഗഗനചാരി റിലീസ് കാത്തിരിക്കുകയാണ്. അരുണ്‍ ചന്തു ഒരുക്കുന്ന സിനിമയില്‍ അജു വര്‍ഗ്ഗീസ്, ഗോകുല്‍ സുരേഷ് എന്നിവരുമെത്തുന്നു.
മോഹന്‍ലാലിന്റെ 360ാമത് സിനിമ എല്‍360 ചിത്രീകരണമാരംഭിച്ചു. സൗണ്ട് ഡിസൈനര്‍ വിഷ്‌ണു ഗോവിന്ദിനൊപ്പം ജേക്ക്‌സ് ബിജോയ് സിനിമയ്‌ക്ക് സംഗീതവും പശ്ചാത്തലസംഗീതവുമൊരുക്കുമെന്ന് അണിയറക്കാര്‍ അറിയിച്ചു. തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന സിനിമയാണിത്. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നിവയായിരുന്നു സംവിധായകന്റെ മുന്‍സിനിമകള്‍. View this post on Instagram A post shared by M Renjith (@rejaputhravisualmedia) എല്‍ 360ല്‍ ശോഭന നായികയായെത്തുന്നു. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, ആനന്ദം ഫെയിം തോമസ് മാത്യു എന്നിവരും സിനിമയില്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. കെആര്‍ സുനില്‍ സംവിധായകന്‍ തരുണ്‍ എന്നിവര്‍ ചേര്‍ന്ന് സിനിമയുടെ തിരക്കഥ ഒരുക്കുന്നു. എം രഞ്‌ജിത് , രജപുത്ര വിഷ്വല്‍മീഡിയ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. മോഹന്‍ലാല്‍ , ആദ്യസംവിധാനം ചെയ്‌ത ബാറോസ് റിലീസ് സെപ്‌തംബര്‍ 12നാണ്. പൃഥ്വിരാജ് ചിത്രം എമ്പുരാന്‍, ജിത്തു ജോസഫ് ചിത്രം റാം, ഋഷഭ എന്നിവയാണ് മറ്റു സിനിമകള്‍.
നിതിഷ് കെടിആര്‍ എഴുതി സംവിധാനം ചെയ്യുന്ന കാലന്റെ തങ്കക്കുടം , ഇന്ദ്രജിത് സുകുമാരന്‍ പ്രധാന കഥാപാത്രമായെത്തുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹൊറര്‍ ത്രില്ലര്‍ സിനിമ ഫീനിക്‌സ് എഡിറ്ററാണ് സംവിധായകന്‍.കാലന്റെ തങ്കക്കുടം ഫസ്റ്റ്‌ലുക്കില്‍ ഇന്ദ്രജിത് കാലനായി വേഷമിട്ടെത്തുന്നു. തമാശചിത്രമാണിതെന്നാണ് പോസ്‌റ്റര്‍ നല്‍കുന്ന സൂചന.സൈജു കുറുപ്പ്, അജു വര്‍ഗ്ഗീസ്, ഇന്ദ്രന്‍സ്, ജോണി ആന്റണി, വിജയ് ബാബു, ഗ്രിഗറി, ജൂഡ് ആന്റണി ജോസഫ്, രമേഷ് പിഷാരടി, അസീസ് നെടുമങ്ങാട്, ഷാജു ശ്രീധര്‍, എന്നിവരാണ് മറ്റു താരങ്ങള്‍. വിജയ് ബാബു ചിത്രം നിര്‍മ്മിക്കുന്നു. രാഹുല്‍ രാജ് സംഗീതമൊരുക്കുന്ന സിനിമയുടെ ഛായാഗ്രഹണം സജിത് പുരുഷന്‍ നിര്‍വഹിച്ചിരിക്കുന്നു. സുജിന്‍ സുജാതന്‍ സഹഎഴുത്തുകാരനാണ്. സിനിമയുടെ ചിത്രീകരണം അടുത്തു തന്നെ തുടങ്ങാനിരിക്കുകയാണ്.അരുണ്‍ ബോസ് ചിത്രം മാരിവില്ലിന്‍ ഗോപുരങ്ങള്‍ ആയിരുന്നു ഇന്ദ്രജിത്തിന്റെ പുതിയ സിനിമ. ലൂസിഫര്‍ രണ്ടാംഭാഗം എമ്പുരാന്‍ ആണ് വരാനിരിക്കുന്നത്. View this post on Instagram A post shared by Indrajith Sukumaran (@indrajith_s)
ധ്യാന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ് ജൂണ്‍ 21ന് റിലീസ് ചെയ്യുന്നു. മെയില്‍ റിലീസ് ചെയ്യാനിരുന്ന സിനിമ വിവിധ കാരണങ്ങളാല്‍ റിലീസ് മാറ്റുകയായിരുന്നു. ജെസ്‌പാല്‍ ഷണ്‍മുഖന്‍ സംവിധാനം ചെയ്യുന്നു. എടിഎം(2012), മിത്രം (2014) എന്നിവ ഇദ്ദേഹത്തിന്റെ സിനിമകളായിരുന്നു.ഗായത്രി അശോക് ചിത്രത്തിലെ നായികയാകുന്നു. ജോയ് മാത്യു, ഗൗരി നന്ദ, അംബിക മോഹന്‍, അപ്പാനി ശരത്, ശ്രീകാന്ത് മുരളി, മഹേശ്വരി അമ്മ, സാജു നവോദയ, നിര്‍മ്മല്‍ പാലാഴി, രാജേഷ് പറവൂര്‍, മനോഹരി ജോയ്, ഉല്ലാസ് പന്തളം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.ശിവന്‍ കുട്ടി വാദ്യാന്‍പടിയുടെ കഥയ്‌ക്ക് തിരക്കഥയും സംഭാഷണങ്ങളുമൊരുക്കിയിരിക്കുന്നത് വിജു രാമചന്ദ്രന്‍ ആണ്. കോമഡി എന്റര്‍ടെയ്‌നര്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് എസ് വിജയകുമാര്‍ , കെഎന്‍ ശിവന്‍കുട്ടന്‍ എന്നിവര്‍ ചേര്‍ന്ന് മൈന ക്രിയേഷന്‍സ് ബാനറിലാണ്. സിനിമാറ്റോഗ്രാഫര്‍ അശ്വഘോഷന്‍, എഡിറ്റര്‍ കപില്‍ കൃഷ്‌ണ, സംഗീതസംവിധായകന്‍ ബിജിബാല്‍ എന്നിവരാണ് അണിയറയില്‍.ധ്യാനിന്റെ പുതിയ പ്രൊജക്ടുകള്‍ ഇടീംമിന്നലും, കുടുംബശ്രീയും കുഞ്ഞാടും, ബാബാബാ, ബാഡ് ബോയ്‌സ്, നിസാം ബഷീര്‍ ചിത്രം എന്നിവയാണ്.
സിജു വില്‍സന്റെ പുതിയ സിനിമ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക് പോസ്‌റ്റര്‍ പുറത്തിറക്കി. ബാലു വര്‍ഗ്ഗീസ്, ധീരജ് ഡെന്നി എന്നിവര്‍ക്കൊപ്പം മുഖം മറച്ചുള്ള ലുക്കില്‍ സിജുവും എത്തുന്നു പോസ്‌റ്ററില്‍. സിദ്ദീഖ്, മനോജ് കെയു, ലെന,നമൃത എന്നിവരും സിനിമയിലുണ്ട്. ഉല്ലാസ് കൃഷ്‌ണ സംവിധാനം ചെയ്യുന്നു. സംവിധായകന്‍ സന്ദീപ് സദാനന്ദ്, ദീപു എസ് നായര്‍ എന്നിവരുമായി ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. ഉല്ലാസ് മുമ്പ് മീര ജാസ്‌മിന്‍ ചിത്രം ക്വീന്‍ എലിസബത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്നു. View this post on Instagram A post shared by Pushpaka Vimanam (@pushpakavimanam_movie) പുഷ്‌പകവിമാനം ഛായാഗ്രഹണം രവിചന്ദ്രന്റേതാണ്. എഡിറ്റര്‍ അഭിലാഷ് മോഹന്‍, സംഗീതം രാഹുല്‍ രാജ് എന്നിവരാണ് മറ്റു ടെക്‌നികല്‍ വിഭാഗക്കാര്‍. റയോണ റോസ് പ്രൊഡക്ഷന്‍സ് ബാനറില്‍ ജോണ്‍ കുടിയന്മല സിനിമ നിര്‍മ്മിക്കുന്നു. ആരിഫ പ്രൊഡക്ഷന്‍സ് വിതരണത്തിനെത്തിക്കുന്നു. ജഗന്‍ ഷാജി കൈലാസ് ഒരുക്കുന്ന ക്രൈം ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു. സംവിധായകന്‍ വിനയനൊപ്പം പുതിയ സിനിമയുമുണ്ട്. പിജി പ്രേംലാല്‍ ഒരുക്കിയ പഞ്ചവത്സര പദ്ധതി ആയിരുന്നു താരത്തിന്റെ അവസാന റിലീസ്.
ഷൈന്‍, ദീപക്, വിന്‍സി ടീം ഒരുമിക്കുന്ന സൂത്രവാക്യം തുടങ്ങിയ നവാഗതനായ യൂജിന്‍ ജോസ് ചിറമ്മേല്‍ സംവിധാനം ചെയ്യുന്നു. കൊച്ചിയില്‍ അഞ്ചുമന ക്ഷേത്രനടത്തില്‍ വച്ച് നടന്ന പൂജചടങ്ങുകളോടെ സിനിമയ്‌ക്ക് തുടക്കമായി. റജിന്‍ എസ് ബാബു തിരക്കഥ ഒരുക്കുന്നു. വിജയ് ബാബു ചിത്രം പെന്‍ഡുലം ഇദ്ദേഹത്തിന്റേതായിരുന്നു.സൂത്രവാക്യം അണിയറക്കാര്‍ മറ്റുതാരങ്ങളേയോ അണിയറക്കാരേയോ പുറത്തുവിട്ടിട്ടില്ലെങ്കിലും സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയിട്ടുണ്ട്. ഒരു കൂട്ടം ഹൈസ്‌കൂള്‍ കുട്ടികള്‍ പോലീസ് സ്‌റ്റേഷനിലേക്ക് എത്തുന്ന ഒരു ഇലസ്‌ട്രേഷനാണ് പോസ്‌റ്ററില്‍. ഛായാഗ്രാഹകന്‍ ശ്രീറാം ചന്ദ്രശേഖരന്‍, എഡിറ്റര്‍ നിതീഷ് കെടിആര്‍, സംഗീതസംവിധായകന്‍ ജീന്‍ പി ജോണ്‍സണ്‍ എന്നിവരാണ് അണിയറയിലെ പ്രമുഖര്‍. ശ്രീകാന്ത് കണ്ട്രഗുള സിനിമ ബണ്ടി ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.എംഎ നിഷാദിന്റെ ഒരു അന്വേഷണത്തിന്റെ തുടക്കം, ആണ് ഷൈനിന്റെ അടുത്ത റിലീസ്. ചിത്രം നവംബര്‍ 8ന് തിയേറ്ററുകളിലേക്കെത്തും. വിന്‍സി സുബാഷ് കെ ഒരുക്കുന്ന ഒകെ ഡിയര്‍- സൈജു കുറുപ്പിനൊപ്പം. ദീപക് അവസാനമെത്തിയത് വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷത്തിലായിരുന്നു. View this post on Instagram A post shared by CinemaBandi Official (@cinemabandiofficial)
നടന്മാരും സംവിധായകരുമായ വിഷ്‌ണു- ബിബിന്‍ ടീം പ്രധാനവേഷങ്ങളിലെത്തുന്ന അപൂര്‍വ്വ പുത്രന്മാര്‍ ഡിസംബറില്‍ റിലീസ് ചെയ്യുമെന്നറിയിച്ചിരിക്കുന്നു. പ്രഖ്യാപനത്തിനൊപ്പം സിനിമയുടെ നായകന്മാരെത്തുന്ന ഒരു മോഷന്‍ പോസ്‌റ്ററും പുറത്തിറക്കിയിട്ടുണ്ട്. ശ്രീജിത് , രജിത് ആര്‍ എല്‍ എന്നവര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശിവ അഞ്ചല്‍, സജിത് കൂട്ടുകെട്ടാണ്.കോമഡി എന്റര്‍ടെയ്‌നര്‍ സിനിമയില്‍ പായല്‍ രാധാകൃഷ്‌ണന്‍, അമൈറ ഗോസ്വാമി എന്നിവര്‍ നായികമാരായെത്തുന്നു. ലാലു അലക്‌സ്, അശോകന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നിഷാന്ത് സാഗര്‍, അലന്‍സിയര്‍, ബാലാജി ശര്‍മ്മ, സജിന്‍ ചെറുകയില്‍, പോളി വത്സന്‍ എന്നിവര്‍ സഹതാരങ്ങളായെത്തുന്നു.അണിയറയില്‍ ഷെന്റോ വി ആന്റോ, ഷബീര്‍ സയിദ്, റെജിമോന്‍ എന്നിവര്‍ ഛായാഗ്രാഹകന്‍, എഡിറ്റര്‍ ,സംഗീതസംവിധായകന്‍ എന്നിവരായെത്തുന്നു. ആരതി കൃഷ്‌ണ വെയ്‌ന്‍ എന്റര്‍ടെയ്‌ന്‍മെന്റ്‌സ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. ശശിധരന്‍ നമ്പീശന്‍, സുവാസ് മൂവീസ്, നമിത് ആര്‍ എന്നിവര്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സായെത്തുന്നു. View this post on Instagram A post shared by Vishnu Unnikrishnan (@vishnuunnikrishnan.onair)