shine tom chako, vincy aloshius, deepak parambol teams soothravakyam
ഷൈന്‍, ദീപക്, വിന്‍സി ടീം ഒരുമിക്കുന്ന സൂത്രവാക്യം തുടങ്ങിയ നവാഗതനായ യൂജിന്‍ ജോസ് ചിറമ്മേല്‍ സംവിധാനം ചെയ്യുന്നു. കൊച്ചിയില്‍ അഞ്ചുമന ക്ഷേത്രനടത്തില്‍ വച്ച് നടന്ന പൂജചടങ്ങുകളോടെ സിനിമയ്‌ക്ക് തുടക്കമായി. റജിന്‍ എസ് ബാബു തിരക്കഥ ഒരുക്കുന്നു. വിജയ് ബാബു ചിത്രം പെന്‍ഡുലം ഇദ്ദേഹത്തിന്റേതായിരുന്നു.
സൂത്രവാക്യം അണിയറക്കാര്‍ മറ്റുതാരങ്ങളേയോ അണിയറക്കാരേയോ പുറത്തുവിട്ടിട്ടില്ലെങ്കിലും സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയിട്ടുണ്ട്. ഒരു കൂട്ടം ഹൈസ്‌കൂള്‍ കുട്ടികള്‍ പോലീസ് സ്‌റ്റേഷനിലേക്ക് എത്തുന്ന ഒരു ഇലസ്‌ട്രേഷനാണ് പോസ്‌റ്ററില്‍. ഛായാഗ്രാഹകന്‍ ശ്രീറാം ചന്ദ്രശേഖരന്‍, എഡിറ്റര്‍ നിതീഷ് കെടിആര്‍, സംഗീതസംവിധായകന്‍ ജീന്‍ പി ജോണ്‍സണ്‍ എന്നിവരാണ് അണിയറയിലെ പ്രമുഖര്‍. ശ്രീകാന്ത് കണ്ട്രഗുള സിനിമ ബണ്ടി ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.
എംഎ നിഷാദിന്റെ ഒരു അന്വേഷണത്തിന്റെ തുടക്കം, ആണ് ഷൈനിന്റെ അടുത്ത റിലീസ്. ചിത്രം നവംബര്‍ 8ന് തിയേറ്ററുകളിലേക്കെത്തും. വിന്‍സി സുബാഷ് കെ ഒരുക്കുന്ന ഒകെ ഡിയര്‍- സൈജു കുറുപ്പിനൊപ്പം. ദീപക് അവസാനമെത്തിയത് വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷത്തിലായിരുന്നു.