ക്രൈം ഡ്രാമ സീക്രട്ട് ഹോം മാര്‍ച്ച് 15ന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. റിലീസ് മാര്‍ച്ച് 22ലേക്ക് മാറ്റിയതായി അറിയിച്ചിരിക്കുകയാണ് അണിയറക്കാര്‍. ചന്തുനാഥ്, അപര്‍ണ ദാസ്, ശിവദ, അനു മോഹന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. നാല് കഥാപാത്രങ്ങളുടേയും ജീവിതമാണ് സിനിമ പറയുന്നത്.
നവാഗതനായ അഭയകുമാര്‍ കെ ഒരുക്കുന്നു. പുണ്യാളന്‍ അഗര്‍ബത്തീസ്, ചതുര്‍മുഖം, പ്രിയന്‍ ഓട്ടത്തിലാണ്, കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റല്‍ തുടങ്ങിയ സിനിമകളുടെ തിരക്കഥയില്‍ അനില്‍ കുര്യനൊപ്പം പങ്കാളിയായിട്ടുണ്ട് സംവിധായകന്‍.സീക്രട്ട് ഹോം ആണ് അദ്ദേഹം ആദ്യമായി ഒറ്റയ്‌ക്ക് തിരക്കഥ ഒരുക്കുന്ന സിനിമ.
സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിച്ചിരിക്കുന്ന സിനിമ അവതരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും വാവ് സിനിമാസ് ആണ്. അണിയറയില്‍ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ് രാജേഷ് രാജേന്ദ്രന്‍, സംഗീതം ശങ്കര്‍ ശര്‍മ്മ എന്നിവരാണ്.
മാല പാര്‍വ്വതി, അപ്പുണ്ണി ശശി, തങ്കം മോഹന്‍, ജിതിന്‍ ജൂഡി കുര്യാക്കോസ്, സൗമ്യ സലീധര്‍ എന്നിവര്‍ സഹതാരങ്ങളായെത്തുന്നു.