പബ്ലിക് എക്സാമിനേഷന് ബില്, 2024(പ്രിവന്ഷന് ഓഫ് അണ്ഫെയര്മീന്സ്) - ഗവണ്മെന്റ് മത്സരപരീക്ഷകളിലെ തട്ടിപ്പ് തടയാനുള്ള ബില് ലോകസഭ പാസാക്കി. ചോദ്യപേപ്പര് ചോര്ച്ച, കമ്പ്യൂട്ടര് നെറ്റ്വര്ക്ക് ടാമ്പറിംഗ് എല്ലാം ഈ ബില്ലില് ഉള്പ്പെടും.ഇത്തരം കുറ്റകൃത്യങ്ങളില് ഉള്പ്പെടുന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥര്, സംഘടനകള് എന്നിവരെ ശിക്ഷിക്കുന്നതിനായാണ് ബില് എന്നും വിദ്യാര്ത്ഥികള്, മത്സരാര്ഥികള് ഈ ബില്ലിന്റെ പരിധിയില് വരില്ലെന്നും ലോകസഭയില് ബില് അവതരിപ്പിച്ച യൂണിയന് മിനിസ്റ്റര് ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. 10വര്ഷം വരെ തടവും 1കോടി രൂപ ഫൈനും ആണ് ബില് വ്യവസ്ഥ ചെയ്യുന്നത്.സംഘടിതമായി ചോദ്യക്കടലാസ് ചോര്ത്തുന്നവര്ക്ക് അഞ്ച് മുതല് പത്തു വര്ഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കും. യുപിഎസ്.സി, എസ്.എസ്.സി, റെയില്വെ റിക്രൂട്ട്മെന്റ് ബോര്ഡ്, ഐ.ബി.പി.എസ്, എന്.ടി.എ തുടങ്ങിയവ നടത്തുന്ന പരീക്ഷകള് അടക്കമുള്ളവയിലെ തട്ടിപ്പ് തടയുകയാണ് ബില്ലിന്റെ ലക്ഷ്യം.ബില്ലില് പറയുന്ന കുറ്റകൃത്യങ്ങള്ക്ക് ജാമ്യം ലഭിക്കുകയില്ല. പോലീസിന് വാറന്റില്ലാതെ അറസ്റ്റ് രേഖപ്പെടുത്താനുളള് അനുമതിയുമുണ്ടാകും. ഒത്തുതീര്പ്പിലൂടെ പ്രശ്നപരിഹാരം സാധിക്കുകയുമില്ല.ചോദ്യക്കടലാസോ ഉത്തരസൂചികയോ ചോര്ത്തല്, പരീക്ഷാര്ഥിയെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കല്, വ്യാജ വെബ്സൈറ്റുകള് തയ്യാറാക്കി വഞ്ചിക്കലും പണം തട്ടിപ്പും, വ്യാജപരീക്ഷ നടത്തിപ്പ്, വ്യാജമായി പരീക്ഷാകേന്ദ്ര പ്രവേശനകാര്ഡും ജോലിവാഗ്ദാന കാര്ഡുകളും തയ്യാറാക്കുക തുടങ്ങിയവും ശിക്ഷാര്ഹമായ കുറ്റങ്ങളായി ബില്ലില് പറയുന്നു.ലോകസഭ പാസാക്കിയ ബില്, രാജ്യസഭ കൂടി പാസാക്കി രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്താല് നിയമമായി മാറും.