ഡിസംബര്‍ 29ന് തിയേറ്ററുകളിലേക്കെത്തിയ ക്വീന്‍ എലിസബത്ത് ഒടിടി റിലീസിനൊരുങ്ങുന്നു. സീ5ല്‍ ഫെബ്രുവരി 14മുതല്‍ സ്‌ട്രീം ചെയ്‌ത് തുടങ്ങും.എം പത്മകുമാര്‍ സംവിധാനം ചെയ്‌ത സിനിമയില്‍ മീര ജാസ്‌മിന്‍, നരേന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തി. മീരയും നരേനും നീണ്ട ഇടവേളയ്‌ക്ക് ശേഷം വീണ്ടുമൊന്നിക്കുന്ന സിനിമകൂടിയാണിത്. മിന്നാമിന്നിക്കൂട്ടം എന്ന സിനിമയില്‍ 2008ലാണ് ഇരുവരുമൊരുമിച്ചത്.ക്വീന്‍ എലിസബത്ത് തിരക്കഥ അര്‍ജ്ജുന്‍ ടി സത്യന്റേതാണ്. രക്ഷാധികാരി ബൈജു ഒപ്പ്, സന്തോഷം തിരക്കഥ എന്നിവ ഇദ്ദേഹത്തിന്റേതായിരുന്നു.ശ്വേത മേനോന്‍, രമേഷ് പിഷാരടി, വികെ പ്രകാശ്, ശ്യാമപ്രസാദ്, ജോണി ആന്റണി, മല്ലിക സുകുമാരന്‍, ജൂഡ് ആന്റണി ജോസഫ് , ശ്രുതി രജനീകാന്ത്, സാനിയ ബാബു, നീന കുറുപ്പ്, മഞ്‌ജു പത്രോസ്, വിനീത് വിശ്വം, രഞ്‌ജി കാന്‌കോല്‍ ചിത്ര നായര്‍ എന്നിവര്‍ സഹതാരങ്ങളായെത്തി.സംവിധായകന്‍ എം പത്മകുമാര്‍ രഞ്‌ജിത് മനമ്പറക്കാട്ട്, ശ്രീറാം മനമ്പറക്കാട്ട് എന്നിവരുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിച്ചു. ക്വീന്‍ എലിസബത്തിന്റെ അണിയറയില്‍ ജിത്തു ദാമോദര്‍- സിനിമാറ്റോഗ്രഫി, അഖിലേഷ് മോഹന്‍ - എഡിറ്റിംഗ്, രഞ്‌ജിന്‍ രാജ് സംഗീതം എന്നിവരുമെത്തി.