ഇഷ്ടമുള്ള വസ്‌ത്രങ്ങള്‍ ധരിക്കാന്‍ സാധിക്കുക, സ്വയം ഒരു ബഹുമാനം തോന്നുക, ഇവയെല്ലാം അവര്‍ണനീയമായ കാര്യങ്ങളാണ്. ഭാരം കുറയുന്നത് അതിരില്ലാത്ത സന്തോഷവും, സഞ്ചാരസ്വാതന്ത്ര്യം, എന്നിവയ്‌ക്കൊപ്പം ആത്മസംതൃപ്‌തിയും നല്‍കുമെന്ന് തീര്‍ച്ച.നമുക്കാവശ്യമുള്ളത്ര ഭാരം കുറച്ചുകഴിഞ്ഞാലും ഭാരം ഫോക്കസ് ചെയ്യുന്ന കാര്യം അവസാനിക്കുന്നില്ല. ഭാരം കുറച്ച ശേഷം അത് നിലനിര്‍ത്തുകയെന്നതും തുല്യപ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. എന്തെല്ലാം കാര്യങ്ങളാണ് ഭാരത്തെ നിയന്ത്രണവിധേയമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം ഭാരം ട്രാക്ക് ചെയ്യുന്നത് നിര്‍ത്താതിരിക്കാം ഭാരം ഇടയ്‌ക്ക് നോക്കുന്നത് നിര്‍ത്തേണ്ടതില്ല. സ്ഥിരമായ ഒരു ഇടവേളയില്‍ മോണിറ്റര്‍ ചെയ്യുന്നത് ഭാരത്തില്‍ വരുന്ന വ്യത്യാസം എളുപ്പം കണ്ടുപിടിക്കാന്‍ സഹായിക്കും. നമ്മുടെ ശീലങ്ങളെ ആവശ്യമനുസരിച്ച് അഡ്‌ജസ്റ്റ് ചെയ്യാന്‍ ഇത് സഹായകരമാകും.ആരോഗ്യകരമായ ഭക്ഷണശീലം തുടരാം ബാലന്‍സ്‌ഡ് ഡയറ്റ് തുടരാം. പഴം, പച്ചക്കറി, പ്രോട്ടീന്‍സ്, മുഴുവന്‍ ധാന്യങ്ങള്‍ എന്നിവയെല്ലാം ഭക്ഷണത്തിലുള്‍പ്പെടുത്താം. പഴയ ഭക്ഷണരീതിയിലേക്ക് പോകാതിരിക്കാം. ഇത് ഭാരം കൂടുന്നതിന് കാരണമായേക്കും. അളവ് കുറച്ച് ഇഷ്ടഭക്ഷണം കഴിക്കാം. ഇത് അമിതാഹാരം നിയന്ത്രിക്കാന്‍ സഹായിക്കും. ധാരാളം വെള്ളം കുടിക്കുന്ന ശീലമുണ്ടാക്കാം. ചിലപ്പോള്‍ ദാഹം വിശപ്പാണെന്ന് തെറ്റിധാരണയുണ്ടാക്കും. ഇത് അനാവശ്യമായി സ്‌നാക്ക്‌സ് കഴിക്കാനും ഓവര്‍ഈറ്റിംഗിനും കാരണമാകും. ഹൈഡ്രേറ്റഡ് ആയി ഇരിക്കുന്നത് മൊത്തത്തില്‍ ആരോഗ്യസംരക്ഷണത്തിനും എനര്‍ജി ലെവല്‍ നിലനിര്‍ത്തുന്നതിനും സഹായിക്കും. ആരോഗ്യകരമായ ശീലങ്ങള്‍ വളര്‍ത്തിയെടുക്കാം. വ്യായാമം, ജേര്‍ണല്‍ വായന, സൗഹൃദസംഭാഷണങ്ങള്‍ എന്നിവ ശീലമാക്കാം. ഇത് സ്‌ട്രസ് നിയന്ത്രിക്കാന്‍ സഹായകരമാകും. ഉച്ചഭക്ഷണവും സ്‌നാക്ക്‌സും പ്ലാന്‍ ചെയ്‌ത് ശീലിക്കാം. സാധിക്കുമ്പോഴെല്ലാം വീട്ടില്‍ ആരോഗ്യകരമായ ഭക്ഷണം ഉണ്ടാക്കാം. ന്യൂട്രീഷ്യസ് ആയിട്ടുള്ള ഭക്ഷണങ്ങള്‍ വീട്ടില്‍ കരുതി വയ്‌ക്കാം. അമിതമായി വിശക്കുമ്പോള്‍ അനാരോഗ്യകരമായ ഭക്ഷണത്തിന് പകരം ഇതാകാം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സുസ്ഥിരമല്ലാത്ത ഫാഷന്‍ ഡയറ്റുകളോ അമിതഭാരം കുറയ്‌ക്കുന്ന രീതികളോ ഒഴിവാക്കുക. പകരം, ഭക്ഷണകാര്യത്തിലും വ്യായാമശീലങ്ങളിലും ക്രമാനുഗതമായതും നിലനില്‍ക്കുന്നതുമായ മാറ്റങ്ങള്‍ വരുത്താന്‍ ശ്രദ്ധിക്കാം. നിലനില്‍ക്കുന്ന ഹാബിറ്റുകള്‍ ശീലിക്കാം ഭാരം കുറയ്‌ക്കുന്നതിനായി പരിശ്രമിക്കുന്ന മൈന്‍ഡ് സെറ്റില്‍ നിന്നും ആരോഗ്യകരമായ ജീവിതരീതി പിന്തുടരുന്ന ശീലത്തിലേക്ക് മാറാം. നിലനിര്‍ത്താവുന്ന തരത്തിലുള്ള ബാലന്‍സ്‌ഡ് ഭക്ഷണശീലം, സ്ഥിരമായ വ്യായാമം, ആവശ്യത്തിന് ഉറക്കം, സ്‌ട്രസ് മാനേജ്‌മെന്റ് എന്നിവ ശീലിക്കാം. സ്ഥിരമായി നമ്മള്‍ ഇഷ്ടപ്പെടുന്ന പ്രവൃത്തികള്‍ ചെയ്യാം. നടത്തം, സൈക്കിളിംഗ്, നീന്തല്‍, നൃത്തം, കായികാഭ്യാസം എന്നിവയിലേതുമാകാം. സ്ഥിരതയാണ് പ്രധാനം, ആഴ്‌ചയില്‍ 150 മിനിറ്റെങ്കിലുമുള്ള മിതമായ തരത്തിലുള്ള വ്യായാമം ശീലിക്കാം.7-9 മണിക്കൂര്‍ വരെയുള്ള നല്ല ഉറക്കം ശീലിക്കാം. ഉറക്കമില്ലായ്‌മ ഹോര്‍മോണുകളേയും വിശപ്പിനേയുമെല്ലാം ബാധിക്കും. ഇത് ഭക്ഷണം കഴിക്കുന്നത് വര്‍ധിക്കാനും ഭാരം കൂട്ടാനുമിടയാക്കും. നമുക്ക് നമ്മോട് തന്നെ നീതി പുലര്‍ത്താംആവശ്യത്തിനുള്ള കഠിനപ്രയത്‌നങ്ങളെല്ലാമായി, ഇനി നമുക്ക് നമ്മോട് തന്നെ നീതി പുലര്‍ത്താനുള്ള സമയമാണ്. ഇതിനായി നല്ല സുഹൃത്തുക്കളെ കൂടെകൂട്ടാം. ഭാരം കുറയ്‌ക്കുക എന്നത് ദീര്‍ഘകാല കമ്മിറ്റ്‌മെന്റ് ആണെന്ന് നമുക്ക് നമ്മെ തന്നെ ധരിപ്പിക്കാം. ഇതിനായുള്ള യാത്രയില്‍ ചിലപ്പോള്‍ തിരിച്ചടികള്‍ ഉണ്ടായേക്കാം. എന്നാലും ഉപേക്ഷിക്കാതെ മുമ്പോട്ട് തന്നെ പോകാം. ക്ഷമയോടെ സ്ഥിരമായി വിശ്വാസത്തോടെ മുന്നോട്ട് പോകാം.