നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസും ചേർന്ന് അവതരിപ്പിക്കുന്ന ഭ്രമയുഗം ഫെബ്രുവരി 15ന് റിലീസ് ചെയ്യുകയാണ്. മമ്മുട്ടി, അർജ്ജുൻ അശോകൻ, സിദാർത്ഥ് ഭരതൻ, അമാൽഡ ലിസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമയുടെ ട്രയിലർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാർ.
രാഹുൽ സദാശിവൻ എഴുതി സംവിധാനം ചെയ്തിരിക്കുന്നു സിനിമ . ടിഡി രാമകൃഷ്ണൻ സംഭാഷണമൊരുക്കിയിരിക്കുന്നു. ഷെഹ്നാദ് ജലാൽ ഐഎസ് സി ആണ് ഡിഒപി. ക്രിസ്റ്റോ സേവിയർ സംഗീതമൊരുക്കിയിരിക്കുന്നു.