നിലവിലെ ഒളിമ്പിക്‌സ് ചാമ്പ്യന്‍ നീരജ് ചോപ്ര തന്റെ പരിശീലനം സൗത്ത് ആഫ്രിക്കയിലെ പോച്ചസ്‌റൂമില്‍ നിന്നും തുര്‍ക്കിയിലെ അന്റാലിയയിലേക്ക് മാറ്റുന്നു. താരം തന്റെ അത്‌ലറ്റിക് സീസണ്‍ ദോഹ അല്ലെങ്കില്‍ റാബത്ത് ഡയമണ്ട് ലീഗില്‍ തുടങ്ങാനിരിക്കുന്നതിന്റെ ഭാഗമായാണിത്. അന്റാലിയയിലെ ഗ്ലോരിയ സ്‌പോര്‍ട്ട്‌സ് അരേനയിലേക്ക് മാര്‍ച്ച ആദ്യവാരം നീരജ് 79ദിവസത്തേക്കെത്തും. മെയ് അവസാനം വരെ അവിടെ തുടരും. താരത്തിന്റെ കോച്ച് ഡോ. ക്ലോസും ഫിസിയോ ഇഷാനും താരത്തെ അനുഗമിക്കും.പാരിസ് ഒളിമ്പികസിന് തയ്യാറെടുക്കുന്നതിനായാണ് ഡിസംബര്‍ 5ന് താരം പോച്ചസ്‌റൂമിലേക്ക് പോയത്. ഫെബ്രുവരി 29വരെ അവിടെ തുടര്‍ന്ന് പിന്നീട് യൂറോപ്പിലേക്ക് മാറ്റും.
കിഷോര്‍ കുമാര്‍ ജെനയ്‌ക്ക് കഴിഞ്ഞ സീസണ്‍ മികച്ചതായിരുന്നില്ല. ലോകചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാമതായാണ് അദ്ദേഹം ഫിനിഷ് ചെയ്‌തത്. ഏഷ്യന്‍ ഗെയിംസില്‍ 87.54മീ എറിഞ്ഞ് സില്‍വര്‍ സ്വന്തമാക്കി. അദ്ദേഹത്തിന്റെ പെഴ്‌സണല്‍ ബെസ്റ്റഅ അല്ലായിരുന്നുവെങ്കിലും ഒളിമ്പിക്‌സ് ക്വാളിഫിക്കേഷന്‍ മാര്‍ക്ക് സ്വന്തമാക്കി പാരീസ് ഒളിമ്പിക്‌സിലേക്കെത്തി.ഒളിമ്പിക്‌സിന് 5മാസം മാത്രം ബാക്കിയുള്ള സമയത്ത് താരം കോച്ചിനും ഫിസിയോയ്‌ക്കുമൊപ്പം ആസ്‌ത്രേലിയയില്‍ പരിശീലനത്തിലാണ്.ഇപ്പോള്‍ പൊതുവായ പരിശീലനം ആണ് നേടുന്നത്. മെയ് 10ന് ദോഹയില്‍ തുടങ്ങുന്ന ഡയമണ്ട് ലീ്‌ഗ് മീറ്റ് ലക്ഷ്യമാക്കിയാണ് ഇപ്പോള്‍ പരിശീലനം നടത്തുന്നത്.