ഇന്ത്യന്‍ കളിക്കാരന്‍ പ്രഗ്നാനന്ദ ലോകചാമ്പ്യന്‍ ഡിങ് ലൈറനെ ടാറ്റ സ്റ്റീല്‍ മാസ്റ്റേഴ്‌സ് നാലാം റൗണ്ടില്‍ തോല്‍പിച്ചു.അഞ്ച് തവണ ലോകചാമ്പ്യനായ രാജ്യത്തെ മികച്ച റാങ്കിലുല്‌ള ചെസ് കളിക്കാരന്‍ വിശ്വനാഥന്‍ ആനന്ദിനെ പ്രഗ്യാന്‍ പിന്നിലാക്കിയിരിക്കുന്നു. ഫിഡെയുടെ ലൈവ് റേറ്റിംഗില്‍ 2748.3 ആണ് പ്രഗ്യാന്റെ റേറ്റിംഗ്, ആനന്ദിന്റേത്‌് 2748.ക്ലാസികല്‍ ചെസ്സില്‍ ഒരു ലോകചാമ്പ്യനെ കീഴടക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് പ്രഗ്യാന്‍.കറുപ്പില്‍ കളി തുടങ്ങിയ പ്രഗ്യാന് തുടക്കം മുതലെ ബോര്‍ഡില്‍ അഡ്വാന്റേജ് ഉണ്ടായിരുന്നു. ടാറ്റ സ്‌റ്റീല്‍ ചെസില്‍ മൂന്ന് ഡ്രോകള്‍ക്ക് ശേഷം നാല് റൗണ്ടിലുമുള്ള പ്രഗ്യാന്റെ ആദ്യവിജയമാണിത്.
രണ്ട് തവണ ലോകചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവ് വിനേഷ് ഫൊഗാട്ട് പരിക്കിനെ തുടര്‍ന്നുള്ള 16മാസത്തെ വിശ്രമത്തിന് ശേഷം മാറ്റിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ജയ്‌പൂര്‍ റെയില്‍വെ സ്റ്റേഡിയത്തില്‍ നടന്ന സീനിയര്‍ നാഷണല്‍ റെസ്റ്റ്‌ലിംഗ് ചാമ്പ്യന്‍ഷിപ്പ് 2024ല്‍ സ്‌ത്രീകളുടെ 55കിലോ ഫ്രീസ്റ്റൈല്‍ ഇനത്തില്‍ സ്വര്‍ണമെഡല്‍ നേടികൊണ്ടാണ് തിരിച്ചുവരവ്.ബെല്‍ഗ്രേഡില്‍ നടന്ന 2022 ലോകചാമ്പ്യന്‍ഷിപ്പിലായിരുന്നു 29വയസ്സുകാരിയായ വിനേഷ് അവസാനം മത്സരിച്ചത്. 53കിലോ കാറ്റഗറിയില്‍ വെങ്കലമെഡല്‍ സ്വന്തമാക്കി. മുട്ടിന് പരിക്കേറ്റതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ ഏഷ്യന്‍ഗെയിംസില്‍ താരത്തിന് പങ്കെടുക്കാനായില്ല.യുവതാരം ജ്യോതിയെ 4-0ന് ഫൈനല്‍സില്‍ വിനേഷ് തോല്‍പിച്ചു.സീനിയര്‍ നാഷണല്‍സിലെ നോണ്‍ ഒളിമ്പിക് കാറ്റഗറിയിലാണ് ഇന്ത്യന്‍ റെസ്റ്റ്‌ലിംഗ് താരം മത്സരിച്ചത്. കഴിഞ്ഞ ആഗസ്റ്റില്‍ മുട്ടിന് ശസ്‌ത്രക്രിയയ്‌ക്ക് ശേഷം ഡിസംബറിലാണ് താരം പരിശീലനം പുനരാരംഭിച്ചത്.ജയ്‌പൂറില്‍ 10 കാറ്റഗറികളിലാണ് മത്സരം നടന്നത്. അതില്‍ ആറെണ്ണം ഒളിമ്പിക് കാറ്റഗറികളാണ്. 50കിലോ, 53കിലോ, 57കിലോ, 62കിലോ, 68കിലോ, 76കിലോ എന്നിവ. 55കിലോ, 59കിലോ, 65കിലോ, 72കിലോ ഒളിമ്പിക്‌സിലില്ല.
നോര്‍വെ ചെസ് ടൂര്‍ണമെന്റില്‍ മാഗ്നസ് കാള്‍സണെ തോല്‍പിച്ച് ഇന്ത്യയുടെ ആര്‍ പ്രഗ്നാനന്ദ ചരിത്രം കുറിച്ചു. ക്ലാസികല്‍ ചെസ്സില്‍ കാള്‍സനെതിരെ പ്രഗ്നാനന്ദ നേടുന്ന ആദ്യ ജയമാണിത്. മൂന്നാം റൗണ്ടിലാണ് ജയം.പതിനെട്ടുകാരനായ ഇന്ത്യന്‍ ഗ്രാന്റ്‌മാസ്റ്റര്‍ കാള്‍സണെ അവരുടെ നാട്ടില്‍ തോല്‍പിച്ചുകൊണ്ട് ക്ലാസികല്‍ ഫോര്‍മാറ്റില്‍ തന്റെ ആദ്യജയം നേടിയിരിക്കുകയാണ്.ക്ലാസിക്കല്‍ ചെസ് അഥവ സ്ലോ ചെസ്, കളിക്കാരന് ആവശ്യമുള്ളത്ര സമയം ഓരോ മൂവിനും നല്‍കുന്നു. ഏകദേശം ഒരു മണിക്കൂര്‍ വരെ.ജയത്തോടെ പ്രഗ്നാനന്ദ ടൂര്‍ണമെന്റില്‍ 9ല്‍ 5.5 പോയിന്റുകളോടെ ഏകപക്ഷീയജയം നേടിയിരിക്കുന്നു. കാള്‍സണ്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.GM @rpraggnachess is the new leader at #NorwayChess 2024 after beating world number-one Magnus Carlsen for the first time in classical chess in Wednesday's third round.https://t.co/MB0a5zkCP2— chess24 (@chess24com) May 29, 2024 ക്ലാസിക്കല്‍ ചെസില്‍ ഇരുവരും മുമ്പ് മൂന്നുതവണ നേര്‍ക്കുനേര്‍ വന്നപ്പോഴും സമനിലയിലായിരുന്നു.പ്രഗ്നാനന്ദയുടെ സഹോദരി ആര്‍ വൈശാലി സ്‌ത്രീകളുടെ മത്സരത്തില്‍ മുമ്പിലെത്തി. 5.5പോയിന്റാണ് നേടിയത്.അന്ന മുസിചുക്കിനെതിരെ സമനില നേടികൊണ്ടാണ് പോയിന്റ് നേടിയിരിക്കുന്നത്. അമേരിക്കന്‍ ഗ്രാന്‍ഡ് മാസ്‌റ്റര്‍ മാസ്‌റ്റര്‍ ഫാബിയോ കറുവാനയാണ് രണ്ടാംസ്ഥാനത്ത്. ചൈനയുടെ ഡിങ്‌ലിറനെ തോല്‍പിച്ചാണ് കറുവാന സ്ഥാനം മെച്ചപ്പെടുത്തിയത്.