ചെങ്കടിലില്‍ വീണ്ടും മിസൈലാക്രമണം അഴിച്ചുവിട്ട് ഹൂതി വിമതര്‍. യുഎസില്‍ നിന്നും ഇന്ത്യയിലേക്ക് വരികയായിരുന്ന കപ്പലുള്‍പ്പെടെ രണ്ട് കപ്പലുകള്‍ക്ക് നേരെയാണ് ഇത്തവണം മിസൈലാക്രമണം നടത്തിയത്.
ഫെബ്രുവരി ആറിന് പുലര്‍ച്ചെ 1.45നും വൈകീട്ട് 4.30നും ഇടയില്‍ യെമനിലെ ഹൂതി കേന്ദ്രത്തില്‍ നിന്നും ആറ് ബാലിസ്‌റ്റിക് മിസൈലുകള്‍ കപ്പലുകള്‍ക്ക് നേരെ തൊടുത്തതായി യുഎസ് സൈന്യം ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ കുറിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികളും ഏറ്റെടുത്തിട്ടുണ്ട്.
എംവി സ്റ്റാര്‍ നസിയ എന്ന ചരക്കുകപ്പലിന് ആക്രമണത്തില്‍ ചെറിയ കേടുപാടുകള്‍ പറ്റി. ആളപായമില്ല. യുകെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പല്‍ എം.വി മോണിങ് ടൈഡാണ് ആക്രമണം നേരിട്ട രണ്ടാമത്തെ കപ്പല്‍. ഹൂതികള്‍ തൊടുത്ത മിസൈലുകള്‍ കപ്പലിനടുത്ത് കടലില്‍ പതിച്ചുവെന്നും കപ്പലിന് കേടുപാടങ്ങള്‍ സംഭവിച്ചിട്ടില്ലെന്നും യാത്ര തുടരുകയാണെന്നും സൈന്യം അറിയിച്ചു.