ജീവിതശൈലി മാറി വരുന്നതിനനുസരിച്ച് ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവരെയും അലട്ടുന്ന പ്രശ്‌നമാണ് തടി കൂടുന്നത്. കേവലം സൗന്ദര്യ പ്രശ്‌നങ്ങള്‍ മാത്രമല്ല ആരോഗ്യ പ്രശ്‌നങ്ങളും ഇതുവഴി ഉണ്ടാവാറുണ്ട്. വയറ് കുറക്കാനും തടി കുറക്കാനുമായി ഓടി നടക്കുന്നവരുണ്ടെങ്കിലും എല്ലാം പാതി വഴിയില്‍ തന്നെ അവസാനിപ്പിക്കുന്നവരാണ് പലരും. ഇതിനൊരു പരിഹാരം കണ്ടെത്താനായി കൃത്യമ വഴിയിലൂടെ പോകുന്നവരും ചില്ലറയല്ല. എന്നാല്‍ പ്രകൃതിദത്തമായ വഴികളിലൂടെ ഇതിനൊരു പോംവഴി കണ്ടെത്തി എടുക്കാനും കഴിയും. നിറയെ ഗുണങ്ങളുള്ള നെല്ലിക്ക ഇതിന് പറ്റിയ മരുന്നാണ്. തടിയും വയറും കുറയ്ക്കും എന്ന് മാത്രമല്ല നിറം വര്‍ദ്ധിപ്പിക്കാനും നെല്ലികയ്ക്ക് കഴിയും. അതിന് നെല്ലിക്കയ്‌ക്കൊപ്പം മഞ്ഞളും ചേര്‍ത്ത് പ്രത്യേകമായി ഒരു ജ്യൂസ് ആണ് തയ്യാറാക്കി എടുക്കേണ്ടത്. നാലോ അഞ്ചോ നെല്ലിക്ക കുരു കളഞ്ഞ് ചെറിയ കക്ഷ്ണങ്ങാക്കി അല്‍പം വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. പച്ചമഞ്ഞളാണ് ചേര്‍ക്കുന്നതെങ്കില്‍ ഇതിനൊപ്പം ഒരു കക്ഷണം മഞ്ഞളും ചേര്‍ത്ത് അരച്ചെടുക്കാം. അത് ഊറ്റിയെടുത്ത് കുടിക്കാവുന്നതാണ്. നെല്ലിക്ക മറ്റൊന്നും ഇല്ലാതെ ജ്യൂസാക്കി അതില്‍ നിന്നും മൂന്നോ നാലോ ടേബിള്‍ സ്പൂണ്‍ എടുത്ത് അര ഗ്ലാസ് ഇളംചൂടുവെള്ളത്തിലോ സാധാരണ വെള്ളത്തിലോ ഒരു ടീസ്പൂണ്‍ മഞ്ഞള്‍ പൊടി കലക്കി കുടിക്കാം. നെല്ലിക്ക ജ്യൂസിന് ചവര്‍പ്പ് കൂടുതലായിരിക്കും അതിനാലാണ് വെള്ളം ചേര്‍ക്കുന്നത്. വെറുതേ കുടിക്കാന്‍ മടിയില്ലാത്തവര്‍ക്ക് അല്ലാതെയും കുടിക്കാം. ഈ മിശ്രിതം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതാണ് ഉത്തമം. ഓരോ പ്രാവിശ്യവും അന്നേരം തന്നെ ഫ്രഷായി തയ്യാറാക്കുന്നതാണ് ഏറ്റവും നല്ലതും ആരോഗ്യപരമായിരിക്കുന്നതും. ഈ മിശ്രിതം കുടിച്ച് ഏകദേശം ഒരു മണിക്കൂറെങ്കിലും കഴിഞ്ഞ് മാത്രം ഭക്ഷണം കഴിക്കുക. ഇത് അടുപ്പിച്ച് ഓന്ന് രണ്ട് മാസം ചെയ്താല്‍ മാത്രമേ ഗുണം കിട്ടുകയുള്ളു. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി ആണ് ഇതിലൂടെ നമുക്ക് ആവശ്യമായ ഗുണം ചെയ്യുന്നത്. മഞ്ഞള്‍ ശരീരത്തിലെ കൊഴുപ്പ് അടങ്ങി കോശങ്ങളെ തടയാന്‍ നല്ലതാണ്. ഇതേ മിശ്രിതം ചര്‍മ്മത്തിനും മുടിയ്ക്കും അത്യുത്തമം കൂടിയാണ്. അതിനൊപ്പം ദഹനപ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാര മാര്‍ഗം കൂടിയാണിത്. വയറ്റിലെ ഗ്യാസും അസിഡിറ്റിയും ഈ മിശ്രിതത്തിലൂടെ മാറാനും സഹായിക്കും.