ദീര്‍ഘകാലമായി നിര്‍്‌ത്തിവച്ച സന്ദര്‍ശന വിസകള്‍ കുവൈത്ത് പുനരാരംഭിക്കുന്നു. ഫാമിലി വിസിറ്റ് വിസ, ടൂറിസ്റ്റ് വിസ, കൊമേഴ്‌സ്യല്‍ വിസിറ്റ് വിസ എന്നിവയ്‌ക്ക് മെറ്റ പ്ലാറ്റ്‌ഫോം വഴി അപ്പോയിന്റ്‌മെന്റ് എടുത്ത് അതാതു ഗവര്‍ണറേറ്റുകളിലെ റസിഡന്‍സ് കാര്യ വിഭാഗത്തിലെത്തി അപേക്ഷ സമര്‍പ്പിക്കാം.400ദിനാര്‍ ശമ്പളമുള്ള വിദേശികള്‍ക്ക് മാതാപിതാക്കള്‍, ജീവിതപങ്കാളി, മക്കള്‍ എന്നിവരെ ഫാമിലി വിസിറ്റ് വിസയില്‍ കൊണ്ടുവരാം. സഹോദരങ്ങള്‍, ജീവിതപങ്കാളിയുടെ മാതാപിതാക്കള്‍ തുടങ്ങി മറ്റു ബന്ധുക്കളെ ഫാമിലി വിസിറ്റ് വിസയില്‍ കൊണ്ടുവരണമെങ്കില്‍ കുറഞ്ഞത് 800ദിനാര്‍ ശമ്പളം ഉണ്ടായിരിക്കണം.സന്ദര്‍ശന വിസയില്‍ കൊണ്ടുവരുന്നവര്‍ക്ക് കുവൈത്ത് ദേശീയ വിമാനങ്ങളില്‍ മടക്കയാത്രാ ടിക്കറ്റ് എടുത്തിരിക്കണം. സന്ദര്‍ശന വിസ റെസിഡന്‍സ് വിസയാക്കി മാറ്റില്ലെന്നു സത്യവാങ്‌മൂലം നല്‍കണം. ചികിത്സയ്‌ക്ക് സ്വകാര്യആശുപത്രികളെ ആശ്രയിക്കണം. വിസ തീരുന്നതിന് മുമ്പ് രാജ്യം വിട്ടില്ലെങ്കില്‍ സ്‌പോണ്‍സര്‍മാര്‍ക്കും സന്ദര്‍ശകനുമെതിരെ നിയമനടപടി സ്വീകരിക്കും.