നിലവിലെ ഒളിമ്പിക്‌സ് ചാമ്പ്യന്‍ നീരജ് ചോപ്ര തന്റെ പരിശീലനം സൗത്ത് ആഫ്രിക്കയിലെ പോച്ചസ്‌റൂമില്‍ നിന്നും തുര്‍ക്കിയിലെ അന്റാലിയയിലേക്ക് മാറ്റുന്നു.
താരം തന്റെ അത്‌ലറ്റിക് സീസണ്‍ ദോഹ അല്ലെങ്കില്‍ റാബത്ത് ഡയമണ്ട് ലീഗില്‍ തുടങ്ങാനിരിക്കുന്നതിന്റെ ഭാഗമായാണിത്. അന്റാലിയയിലെ ഗ്ലോരിയ സ്‌പോര്‍ട്ട്‌സ് അരേനയിലേക്ക് മാര്‍ച്ച ആദ്യവാരം നീരജ് 79ദിവസത്തേക്കെത്തും. മെയ് അവസാനം വരെ അവിടെ തുടരും.
താരത്തിന്റെ കോച്ച് ഡോ. ക്ലോസും ഫിസിയോ ഇഷാനും താരത്തെ അനുഗമിക്കും.പാരിസ് ഒളിമ്പികസിന് തയ്യാറെടുക്കുന്നതിനായാണ് ഡിസംബര്‍ 5ന് താരം പോച്ചസ്‌റൂമിലേക്ക് പോയത്. ഫെബ്രുവരി 29വരെ അവിടെ തുടര്‍ന്ന് പിന്നീട് യൂറോപ്പിലേക്ക് മാറ്റും.