കിഷോര്‍ കുമാര്‍ ജെനയ്ക്ക് കഴിഞ്ഞ സീസണ് മികച്ചതായിരുന്നില്ല. ലോകചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാമതായാണ് അദ്ദേഹം ഫിനിഷ് ചെയ്തത്. ഏഷ്യന്‍ ഗെയിംസില്‍ 87.54മീ എറിഞ്ഞ് സില്‍വര്‍ സ്വന്തമാക്കി. അദ്ദേഹത്തിന്റെ പെഴ്സണല്‍ ബെസ്റ്റഅ അല്ലായിരുന്നുവെങ്കിലും ഒളിമ്പിക്സ് ക്വാളിഫിക്കേഷന്‍ മാര്‍ക്ക് സ്വന്തമാക്കി പാരീസ് ഒളിമ്പിക്സിലേക്കെത്തി.
ഒളിമ്പിക്സിന് 5മാസം മാത്രം ബാക്കിയുള്ള സമയത്ത് താരം കോച്ചിനും ഫിസിയോയ്ക്കുമൊപ്പം ആസ്ത്രേലിയയില്‍ പരിശീലനത്തിലാണ്.
ഇപ്പോള്‍ പൊതുവായ പരിശീലനം ആണ് നേടുന്നത്. മെയ് 10ന് ദോഹയില്‍ തുടങ്ങുന്ന ഡയമണ്ട് ലീ്ഗ് മീറ്റ് ലക്ഷ്യമാക്കിയാണ് ഇപ്പോള്‍ പരിശീലനം നടത്തുന്നത്.