എസ്‌എന്‍സി ലാവ്‌ലിന്‍ അഴിമതി കേസിലെ അപ്പീലുകള്‍ മെയ് 1ലേക്ക് സുപ്രീംകോടതി മാറ്റി. കേരളമുഖ്യമന്ത്രി പിണറായി വിജയനെ കേസില്‍ നിന്നും ഒഴിവാക്കണമെന്ന അപ്പീലാണ് മാറ്റിയിട്ടുള്ളത്.ജസ്റ്റിസ് സൂര്യകാന്ത്, കെവി വിശ്വനാഥന്‍ ബെഞ്ച് കേസ് പരിഗണിച്ചപ്പോള്‍ മാര്‍ച്ചിലേയോ ഏപ്രിലിലേയോ തീയ്യതി സിബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു ആവശ്യപ്പെട്ടെങ്കിലും കേസ് മെയ് 1ലേക്ക് വയ്‌ക്കുകയായിരുന്നു.ഈ രണ്ട് മാസവും നല്ല തിരക്കാണെന്ന കാരണമാണ് പറഞ്ഞത്. കോടതിയുടെ സമയം ലാഭിക്കാന്‍ കേന്ദ്രഏജന്‍സിക്ക് ഒരു ഹിയറിംഗോ അല്ലെങ്കില്‍ രേഖമൂലമുള്ള വാദങ്ങള്‍ ഫയല്‍ചെയ്യാനോ ഈ അവസരം ഉപയോഗിക്കാം.കോടതി ആദ്യം മെയ് 8 അനുവദിച്ചെങ്കിലും പിന്നീട് മെയ് 1, 2 തീയ്യതികളിലേക്ക് മാറ്റുകയായിരുന്നു.2017മുതല്‍ 30തവണയാണ് കേസ് ലിസ്റ്റ് ചെയ്‌തു മാറ്റിവച്ചിരിക്കുന്നത്.മാറ്റിവച്ചതിന് ഏജന്‍സിയെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് സിബിഐ അഭിഭാഷകന്‍ പറഞ്ഞു.തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയും കേരളഹൈക്കോടതിയും ശ്രീ വിജയനെ പ്രതിയാക്കി വിട്ടയച്ചിട്ടുള്ളതാണ്.കേസില്‍ വിജയന്‍ വിചാരണ നേരിടണമെന്ന സിബിഐ അപ്പീലില്‍ വാദിച്ചിരുന്നു. നേരത്തെ നടന്ന ഹിയറിംഗില്‍ രണ്ട് കോടതികളായ വിചാരണക്കോടതിയും കേരള ഹൈക്കോടതിയും വിജയനെ ഏതെങ്കിലും തെറ്റായ പ്രവര്‍ത്തി കണ്ടെത്തിയില്ല എന്ന കാരണത്താല്‍ വിട്ടയച്ചതാണെന്നും വളരെ ശക്തമായ വാദത്തോടെ വിജയനെതിരായുള്ള അപ്പീല്‍ ശക്തിപ്പെടുതേണ്ടതുണ്ടെന്നും സിബിഐയെ സുപ്രീകോടതി ഓര്‍മ്മപ്പെടുത്തിയിരുന്നു.
കേന്ദ്രത്തിന്റെ ഭാരത് അരി വില്‍പന കേരളത്തില്‍ ആരംഭിച്ചു. കിലോയ്‌ക്ക് 29രൂപയാണ് വില. തൃശ്ശൂരില്‍ മാത്രം 150 ചാക്കി പൊന്നി അരി വിറ്റതായാണ് സൂചന. നാഷണല്‍ കോപ്പറേറ്റിവ് കണ്‍സ്യൂമര്‍ ഫെഡറേഷനാണ് വിതരണച്ചുമതല.
കേന്ദ്രഅവഗണനയ്‌ക്കെതിരായുള്ള കേരളത്തിന്റെ സമരത്തെ പിന്തുണച്ച് തമിഴ്‌നാട്. കര്‍ണാടകയുടെ സമരം നാളെ ന്‌ടക്കും. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ കറുത്ത വേഷമണിഞ്ഞ് ഡിഎംകെ നേതാക്കള്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.ഫെബ്രുവരി 9ന് 11 മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും എംഎല്‍എമാരും എല്‍ഡിഎഫ് എംപിമാരും ദില്ലി ജന്ദര്‍മന്തറിലേക്ക് മാര്‍ച്ച് നടത്തും. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാട്ടുന്ന അവഗണനയ്‌ക്ക്‌ും പ്രതികാരനടപടികള്‍ക്കുമെതിരെയാണ് ശക്തമായ സമരം. വികസനമുരടിപ്പുണ്ടാക്കി സര്‍ക്കാരിന്റെ ജനസ്വാധീനം കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ന്‌ടത്തുന്ന ആസൂത്രിത നീക്കത്തിനെതിരെയാണ് പ്രക്ഷോഭം.സമരത്തിന് തമിഴനാട് മുഖ്യമന്ത്രി സ്‌റ്റാലിന്‍ പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. ഇന്ത്യ സഖ്യത്തിലെ എല്ലാ നേതാക്കളേയും സമരത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
കൊച്ചി വാട്ടര്‍മെട്രോയുടെ പുതിയ രണ്ട് സര്‍വീസുകള്‍ 17-03-2024മുതല്‍ ആരംഭിക്കുന്നംു. ഹൈക്കോര്‍ട്ട് ജംഗ്‌ഷന്‍ ടെര്‍മിനലില്‍ നിന്ന് ബോള്‍ഗാട്ടി, മുളവുകാട് നോര്‍ത്ത ടെര്‍മിനലുകള്‍ വഴി സൗത്ത് ചിറ്റൂര്‍ ടെര്‍മിനല്‍ വരെയാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂര് - ഏലൂര്‍ ടെര്‍മിനല്‍ - ചെരാനല്ലൂര്‍ ടെര്‍മിനല്‍ വരെയുള്ളതാണ് രണ്ടാമത്തെ റൂട്ട്.മുളവുകാട് നോര്‍ത്ത്, സൗത്ത് ചിറ്റൂര്, ഏലൂര്‍, ചേരാനല്ലൂര് ടെര്‍മിനലുകള്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്‌ഘാടനം ചെയ്യും. ഈ ടെര്‍മിനലുകളെ ബന്ധിപ്പിച്ചുള്ള സര്‍വീസുകളാണ് തുടങ്ങുന്നത്.പരമാവധി 40രൂപയാണ് ഈ റൂട്ടുകളിലെ നിരക്ക്. നിലവില്‍ ഹൈക്കോര്‍ട്ട് ജംഗ്‌ഷന്‍ - വൈപ്പിന്‍ - ബോള്‍ഗാട്ടി, വൈറ്റില- കാക്കനാട് എന്നീ മൂന്നു റൂട്ടുകളില്‍ 13 ബോട്ടുകള്‍ വാട്ടര്‍മെട്രോയ്‌ക്കായി സര്‍വീസ് നടത്തുന്നു. കഴിഞ്ഞ പത്തുമാസത്തിനിടെ പതിനേഴര ലക്ഷം ആളുകള് വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്‌തു
മലയാളസിനിമ മേഖലയും മള്‍ട്ടിപ്ലെക്‌സ് തിയേറ്റര്‍ ശൃംഖല പിവിആര്‍ സിനിമയും തമ്മിലുള്ള തര്‍ക്കങ്ങള്‍ കാരണം മലയാളസിനിമയുടെ പ്രദര്‍ശനം പിവിആര്‍ തിയേറ്ററുകള്‍ നിര്‍ത്തിവച്ചു. കണ്ടന്റ് മസ്റ്ററിംഗുമായി ബന്ധപ്പെട്ട പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുണ്ടായ തര്‍ക്കമാണ് പുതിയ പ്രതിസന്ധിക്ക് കാരണം. ഏറ്റവുമധികം കളക്ഷന്‍ കിട്ടുന്ന വേനലവധിക്കാലത്തെ ഈ പ്രതിസന്ധി കനത്ത സാമ്പത്തിക നഷ്ടമായിരിക്കുമ മലയാളസിനിമയ്‌ക്ക വരുത്തുക. കൊച്ചി നഗരത്തില്‍ മാതര്‌ം 22സ്‌ക്രീനുകളും സംസ്ഥാനമൊട്ടാകെ 44സ്‌ക്രീനുകളും പിവിആറിനുണ്ട്. അവധിക്കാല റിലീസൂകളായ വര്‍ഷങ്ങള്‍ക്ക് ശേഷം, ഫഹദ് ചിത്രം ആവേശം, രഞ്‌ജിത് ശങ്കര്‍ ഉണ്ണിമേനോന്‍ ചിത്രം ജയ് ഗണേഷ് എന്നിവ പിവിആര്‍ തിയേറ്ററുകളിലില്ല. ഫോറം മാളില്‍ ഇന്നലെ ആരംഭിച്ച 9 സ്‌ക്രീനുകളിലും പുതിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നില്ല. സിനിമചിത്രീകരണത്തില്‍ ഫിലിമുകളുടെ കാലം ഡിജിറ്റലിലേക്ക് വഴി മാറിയതോടെ ക്യൂബ്, യുഎഫ്‌ഒ, പിഎക്‌സ്‌ഡി, ടിഎസ്‌ആര്‍ കമ്പനികളാണ് തിയേറ്ററുകളില്‍ ഫിലിം പ്രൊജക്ഷന്‍ നടത്തുന്നത്. ഇതിനായി വര്‍ച്ച്വല്‍ പ്രിന്റ് ഫീ കമ്പനികള്‍ നിര്‍മ്മാതാക്കളില്‍ നിന്നും വിതരണക്കാരില്‍ നിന്നും വാങ്ങുന്നുണ്ട്. ഈടാക്കുന്നത് വന്‍തുകയാണെന്നാണ് നിര്‍മ്മാതാക്കളുടെ പരാതി.