ചെങ്കടിലില്‍ വീണ്ടും മിസൈലാക്രമണം അഴിച്ചുവിട്ട് ഹൂതി വിമതര്‍. യുഎസില്‍ നിന്നും ഇന്ത്യയിലേക്ക് വരികയായിരുന്ന കപ്പലുള്‍പ്പെടെ രണ്ട് കപ്പലുകള്‍ക്ക് നേരെയാണ് ഇത്തവണം മിസൈലാക്രമണം നടത്തിയത്.ഫെബ്രുവരി ആറിന് പുലര്‍ച്ചെ 1.45നും വൈകീട്ട് 4.30നും ഇടയില്‍ യെമനിലെ ഹൂതി കേന്ദ്രത്തില്‍ നിന്നും ആറ് ബാലിസ്‌റ്റിക് മിസൈലുകള്‍ കപ്പലുകള്‍ക്ക് നേരെ തൊടുത്തതായി യുഎസ് സൈന്യം ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ കുറിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികളും ഏറ്റെടുത്തിട്ടുണ്ട്.എംവി സ്റ്റാര്‍ നസിയ എന്ന ചരക്കുകപ്പലിന് ആക്രമണത്തില്‍ ചെറിയ കേടുപാടുകള്‍ പറ്റി. ആളപായമില്ല. യുകെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പല്‍ എം.വി മോണിങ് ടൈഡാണ് ആക്രമണം നേരിട്ട രണ്ടാമത്തെ കപ്പല്‍. ഹൂതികള്‍ തൊടുത്ത മിസൈലുകള്‍ കപ്പലിനടുത്ത് കടലില്‍ പതിച്ചുവെന്നും കപ്പലിന് കേടുപാടങ്ങള്‍ സംഭവിച്ചിട്ടില്ലെന്നും യാത്ര തുടരുകയാണെന്നും സൈന്യം അറിയിച്ചു.
ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് 15ദിവസം വരെ വിസ ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച് ഇറാന്‍ ഗവണ്‍മെന്റ്.ഫെബ്രുവരി 4 മുതല്‍ നാല് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടാണ് വിസ ഒഴിവാക്കിയിട്ടുള്ളത്.പുതിയ നിയമമനുസരിച്ച് ആറു മാസത്തിലൊരിക്കല്‍ സാധാരണ പാസ്‌പോര്‍ട്ട് കൈവശമുള്ള ഇന്ത്യക്കാരന് ഇറാനില്‍ പ്രവേശിക്കാം. 15ദിവസം വരെയാണ് അവിടെ തങ്ങാനാവുക.സന്ദര്‍ശനത്തിനായി ഇറാനില്‍ വ്യോമമാര്‍ഗ്ഗം എത്തുന്നവര്‍ക്കാണ് ഈ നിയമം ബാധകമാവുക. നീണ്ട കാലത്തേക്ക് ഇറാനില്‍ തങ്ങേണ്ടിവരുന്നവര്‍, ആറുമാസത്തില്‍ ഒന്നില്‍കൂടുതല്‍ തവണ ഇറാനില്‍ എത്തേണ്ടവര്‍, പ്രത്യേക ആവശ്യങ്ങള്‍ക്കായി ഇറാനില്‍ എത്തേണ്ടവര്‍ ഇവരെല്ലാം ഇറാനിയന്‍ വിസ എടുക്കേണ്ടതാണ്.ഇന്ത്യന്‍ പൗരന്മാര്‍ക്കും മറ്റു 32രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുമുള്ള വിസ നിയന്ത്രണം ഒഴിവാക്കുമെന്ന് ഡിസംബറില്‍ ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. റഷ്യ, യുഎഇ, ബഹറിന്‍, സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ഉസ്‌ബക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ഇന്തോനേഷ്യ, ജപ്പാന്‍, സിംഗപ്പൂര്‍, മലേഷ്യ, ബ്രസീല്‍, ബെലാറസ് എന്നിവയാണ് മറ്റു രാജ്യങ്ങള്‍.
പബ്ലിക് എക്‌സാമിനേഷന്‍ ബില്‍, 2024(പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍മീന്‍സ്) - ഗവണ്‍മെന്റ് മത്സരപരീക്ഷകളിലെ തട്ടിപ്പ് തടയാനുള്ള ബില്‍ ലോകസഭ പാസാക്കി. ചോദ്യപേപ്പര്‍ ചോര്‍ച്ച, കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്ക് ടാമ്പറിംഗ് എല്ലാം ഈ ബില്ലില്‍ ഉള്‍പ്പെടും.ഇത്തരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, സംഘടനകള്‍ എന്നിവരെ ശിക്ഷിക്കുന്നതിനായാണ് ബില്‍ എന്നും വിദ്യാര്‍ത്ഥികള്‍, മത്സരാര്‍ഥികള്‍ ഈ ബില്ലിന്റെ പരിധിയില്‍ വരില്ലെന്നും ലോകസഭയില്‍ ബില്‍ അവതരിപ്പിച്ച യൂണിയന്‍ മിനിസ്റ്റര്‍ ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. 10വര്‍ഷം വരെ തടവും 1കോടി രൂപ ഫൈനും ആണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്.സംഘടിതമായി ചോദ്യക്കടലാസ് ചോര്‍ത്തുന്നവര്‍ക്ക് അഞ്ച് മുതല്‍ പത്തു വര്‍ഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കും. യുപിഎസ്.സി, എസ്.എസ്.സി, റെയില്‍വെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, ഐ.ബി.പി.എസ്, എന്‍.ടി.എ തുടങ്ങിയവ നടത്തുന്ന പരീക്ഷകള്‍ അടക്കമുള്ളവയിലെ തട്ടിപ്പ് തടയുകയാണ് ബില്ലിന്റെ ലക്ഷ്യം.ബില്ലില്‍ പറയുന്ന കുറ്റകൃത്യങ്ങള്‍ക്ക് ജാമ്യം ലഭിക്കുകയില്ല. പോലീസിന് വാറന്റില്ലാതെ അറസ്‌റ്റ് രേഖപ്പെടുത്താനുളള് അനുമതിയുമുണ്ടാകും. ഒത്തുതീര്‍പ്പിലൂടെ പ്രശ്‌നപരിഹാരം സാധിക്കുകയുമില്ല.ചോദ്യക്കടലാസോ ഉത്തരസൂചികയോ ചോര്‍ത്തല്‍, പരീക്ഷാര്‍ഥിയെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കല്‍, വ്യാജ വെബ്‌സൈറ്റുകള്‍ തയ്യാറാക്കി വഞ്ചിക്കലും പണം തട്ടിപ്പും, വ്യാജപരീക്ഷ നടത്തിപ്പ്, വ്യാജമായി പരീക്ഷാകേന്ദ്ര പ്രവേശനകാര്‍ഡും ജോലിവാഗ്‌ദാന കാര്‍ഡുകളും തയ്യാറാക്കുക തുടങ്ങിയവും ശിക്ഷാര്‍ഹമായ കുറ്റങ്ങളായി ബില്ലില്‍ പറയുന്നു.ലോകസഭ പാസാക്കിയ ബില്‍, രാജ്യസഭ കൂടി പാസാക്കി രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്‌താല്‍ നിയമമായി മാറും.
ഇന്ത്യയിലെ റോഡ് എന്‍ജിനീയര്‍മാര്‍ വലിയ മുന്നേറ്റം നടത്തിയിരിക്കുകയാണ്. ഇന്ത്യന്‍ നഗരങ്ങളെ കൂട്ടിയിണക്കുന്നതിനായി വലിയ പര്‍വ്വതങ്ങള്‍ തുരന്നുകൊണ്ടും പുതിയ മാര്‍ഗ്ഗങ്ങളിലൂടെ വേഗതയും ഗുണനിലവാരവും എന്ന പുതിയ മാര്‍ക്കറുകള്‍ താണ്ടിയിരിക്കുന്നു.ഇക്കൂട്ടത്തിലേക്ക് പുതിയതായി എത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കുന്ന ദ്വാരക എക്‌സ്‌പ്രസ് വേ.പല രീതിയിലും ആദ്യമെത്തുന്ന റോഡാണിത്.ഏറ്റവും വീതിയേറിയത്‌ഗുര്‍ഗാവുണിലെ ദ്വാരക എക്‌സ്‌പ്രസ് വേയുടെ 19കിമീ എലിവേറ്റഡ് സെക്ഷന്‍ 8വരികളുള്ളതാണ്. 4 വീതം ഓരോ ഭാഗത്തും. വളരെ കുറച്ച് ഭൂമിഉപയോഗപ്പെടുത്തി നിര്‍മ്മിച്ചിരിക്കുന്ന റോഡില്‍ വീതിയേറിയ സെര്‍വീസ് റോഡുകളുമുണ്ട്. സിറ്റി ട്രാഫിക്കിനായി സര്‍വീസ് റോഡുകള്‍ ഉപയോഗപ്പെടുത്താനാകും. എക്‌സ്‌പ്രെസ വേ യില്‍ ഷോപ്പുകളോ, വീടുകളോ ഇല്ലാ എന്നതിനാല്‍ തന്നെ സെര്‍വീസ് റോഡിലേക്ക് കടക്കേണ്ട ആവശ്യവും വരുന്നില്ല. ഇന്റര്‍ചെയ്‌ഞ്ചിംഗിനാി പ്രത്യേക സെക്ടര്‍ റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇതിലൂടെയാണ് മെയിന്‍ പാതയിലേക്ക് കടക്കാനാവുക.നീളമേറിയതും വിശാലവുമായ അര്‍ബന്‍ ടണല്‍ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടിനടുത്തെ ഡല്‍ഹി സെക്ഷനില്‍ 8വരികളുള്ള ടണല്‍ ദേശീയപാതയിലുണ്ട്. 3.6കിമീ നീളമുള്ള ടണലാണിത്. അധികം ആഴത്തിലല്ലാത്ത ടണലാണിത്. ടണല്‍ ബോറിംഗ് മെഷീനുകളൊന്നും ഇതിനായി ആവശ്യം വന്നിട്ടില്ല. എയര്‍പോര്‍ട്ടിനടുത്ത് ആകാശപാതകള്‍ അനുവദനീയമല്ലാത്തതിനാല്‍ ടണല്‍ അനിവാര്യമാവുകയായിരുന്നു. ഈ സെക്ഷനില്‍ ദിവസം 40000ത്തോളം കാറുകളാണ് വരുന്നത് അതുകൊണ്ട് തന്നെ ടണല്‍ നിര്‍മ്മിക്കുകയെന്നതും വലിയ വെല്ലുവിളിയായിരുന്നു. ടണലില്‍ ഒരു എമര്‍ജന്‍സി എക്‌സിറ്റും ഡെഡിക്കേറ്റഡ് കണ്‍ട്രോള്‍ റൂമുമുണ്ട്.ബ്ലാസ്‌റ്റ് പ്രൂഫ് ടണല്‍എക്‌സ്‌പ്രെസ് വേ ഐജിഐ ടെര്‍മിനല്‍ 3ലേക്ക് നേരിട്ട് എത്തുന്നതിനായി ഒരു മൂന്നുവരി പാതയുണ്ട്. 2.3 കിമീ ടണല്‍ മഹിപാല്‍പൂര്‍ നിന്നും ടി3യിലേക്കെത്തും. ടണലിന്റെ ഈ ഭാഗത്തെ 500 മീ സെക്ഷന്‍ ബ്ലാസ്റ്റ് പ്രൂഫ് ആണ്.75% ആകാശപാതദ്വാരക എക്‌സ്‌പ്രെസ് വേ ഒരു ആകാശപാത എന്ന് പറയുന്നതാണ് ശരി. മൊത്തം ദൂരത്തില്‍ മുക്കാല്‍ഭാഗവും ആകാശപാതയാണ്. 28.5കിമീ ആണ് മൊത്തം ദൂരം. എക്‌സ്‌പ്രസ് വേയും സിറ്റി ട്രാഫിക്കും വേര്‍തിരിക്കുന്നതിന് ഇത് വളരെ സഹായകരമാകുന്നു. ഇന്റര്‍സെക്ഷനുകളില്‍ ട്രാഫിക് മൂന്ന് ലെവലുകളായി മൂവ് ചെയ്യും. ആകാശപാത, ഉപരിതല റോഡ്, അണ്ടര്‍പാസുകള്‍ എന്നിങ്ങനെ.എന്നാല്‍ മൊത്തം പാത ഇപ്പോള്‍ ഉദ്‌ഘാടനം ചെയ്യുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി 19കിമീവരുന്ന ഗുര്‍ഗാവുണ്‍ സെക്ഷനാണ് രാജ്യത്തിന് ഇപ്പോള്‍ സമര്‍പ്പിക്കുന്നത്. ദ്വാരക ബോര്‍ഡര്‍ മുതല്‍ ഡല്‍ഹി - ജയ്‌പൂര്‍ ഹൈവേ വരെയുള്ള ദൂരം. ഈ വര്‍ഷം അവസാനത്തോടെ ഡല്‍ഹി സെക്ഷന്റെ ബാക്കി ഭാഗം തുറന്നുകൊടുക്കാനാവും.ഭാവി കണക്കാക്കി നിര്‍മ്മിച്ചിരിക്കുന്നതിനാല് രാജ്യത്തെ ആദ്യ 4ലെവല്‍ ഇന്റര്‍ചെയ്‌ഞ്ചുകള്‍ ഇതിലുണ്ടാവും. മൂന്ന് ലൊക്കേഷനുകളിലാണ് ഇത്. ശിവ് മൂര്‍ത്തി, യശോഭൂമി- ദ്വാരക, ഐഎംടി മനേസര്‍ ഗുര്‍ഗാവുണ്‍ എന്നിവിടങ്ങലില്‍. മഹിപാല്‍പൂര്‍ ശിവമൂര്‍ത്തി ഇന്റര്‍ചെയ്‌ഞ്ചില്‍ രണ്ട് ലെവലില്‍ ടണലുകളുണ്ട്. ഉപരിതല റോഡും , ഫ്‌ലൈ ഓവറുമുണ്ട്. മറ്രു ലൊക്കേഷനുകളില്‍ രണ്ട് ലെവലുകളിലുള്ള ആകാശപാതയാണ്. ആകാശപാതയ്‌ക്ക് മുകളില്‍ ആകാശപാത. അണ്ടര്‍പാസും ഉപരിതല റോഡുമുണ്ടാകും. യശോഭൂമിയിലെ പുതിയ കണ്‍വന്‍ഷന്‍ സെന്ററില്‍ നിന്നും എക്‌സ്‌പ്രസ് വേയിലേക്ക് ആകാശപാതയിലൂടെയും അണ്ടര്‍പാസിലുൂടെയും ആസസ് ഉണ്ടാകും.പണി പൂര്‍ത്തിയായാല്‍ ഡല്‍ഹിയ്‌ക്കും ഗുര്‍ഗാവിനുമിടയിലെ രണ്ടാമത്തെ എക്‌സ്‌പ്രസ് വേ ആവുമിത്. 2006ലാരംഭിച്ച് ദ്വാരക എക്‌സ്‌പ്രസ് വേ ഹരിയാന ഗവണ്‍മെന്റിന്റെ പ്രൊജക്ട് ആയിരുന്നു. ദശകത്തിലേറെയായി റോഡ് പൂര്‍ത്തീകരിക്കാനാവാതെ നില്‍ക്കുകയായിരുന്നു. സ്ഥലമെടുപ്പും കേസുകളുമൊക്കെയായിരുന്നു കാരണം. പതിയെ നാഷണല്‍ ഹൈവേ അതോറിര്‌റി പ്രൊജക്ട് ഏറ്റെടുക്കകയും 2016ല്‍ ദ്വാരക എക്‌സ്‌പ്രസ് വേ നാഷണല്‍ ഹൈവേ പ്രഖ്യാപിക്കുകയും ചെയ്‌തു. എന്‍എച്ച്‌എഐ റോഡിന്റെ ഡിസൈന്‍ മാറ്റുകയും ഹരിയാന ഗവണ്‍മെന്റ് നിര്‍മ്മിക്കുന്ന റോഡ് താഴെ വരുന്ന രീതിയില്‍ ആകാശപാതയായി മാറ്റുകയും ചെയ്‌തു. മാര്‍ച്ച് 2019ല്‍ നിര്‍മ്മാണം ആരംഭിച്ചു.ഡല്‍ഹി - ഗുര്‍ഗാവുണ്‍ പ്രൊവിഷനില്‍ 34വരി ടോള്‍ പ്ലാസയുണ്ട്. രണ്ട് ലക്ഷം മെട്രിക് ടണ്‍ സ്റ്റീലും 20ലക്ഷം ക്യുബിക് മീറ്റര്‍ സിമന്റും ഇതിന്റെ നിര്‍മ്മാണത്തിനാവശ്യമായിട്ടുണ്ട്.
ഇന്ത്യന്‍ ഗവണ്‍മെന്റ് അപകടകാരികളായ ഡോഗ് ബ്രീഡുകളില്‍പ്പെട്ട പിറ്റ്‌ബുള്‍, ബുള്‍ഡോഗ് തുടങ്ങിയവയുടെ ഇറക്കുമതിയും, ബ്രീഡിംഗും നിരോധിച്ചു. നായ്‌ക്കളുടെ അക്രമത്താലുളള മരണനിരക്കിലെ വര്‍ധനവ് കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ ഇത്തരം നായകളുടെ ഇറക്കുമതിയും, ബ്രീഡിംഗും വില്‍പനയും നിരോധിച്ചു. സംസ്ഥാനങ്ങള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇത്തരം നായകളുടെ ലൈസന്‍സ് നല്‍കരുതെന്ന നിര്‍ദ്ദേശം പുറപ്പെടുവിച്ചുു.റോട്ട്വീലര്‍, പിറ്റ്‌ബുള്‍ ടെറിയര്‍, വുള്‍ഫ് ഡോഗ്‌സ്, മാസ്‌റ്റിഫ്‌സ്, തുടങ്ങിയ ഇക്കൂട്ടത്തില്‍ പെടുന്നു. ഇത്തരം നായകളുടെ മിക്‌സഡ് , ക്രോസ് ബ്രീഡ് എന്നിവയെയും നിരോധിച്ചിട്ടുണ്ട്. മനുഷ്യജീവന് അപകടകാരികള്‍ ആണെന്ന് വിദഗ്‌ദ സമിതി റിപ്പോര്‍ട്ട് കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി.കേന്ദ്രസര്‍ക്കാരിനോടെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ലീഗല്‍ അറ്റോര്‍ണീസ് ആന്റ് ബാരിസ്‌റ്റര്‍ ലോ ഫേം ആണ് ചില വിഭാഗം നായകളുടെ നിരോധനവും ഇത് വരെ ഈ നായകളെ വളര്‍ത്തുന്നതിന് അനുവദിച്ച ലൈസന്‍സുകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.ആനിമല്‍ ഹസ്‌ബന്റി ആന്റ് ഡയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വില്‍പനയും ബ്രീഡിംഗും നിരോധിക്കുന്നതിനു പുറമെ ഇതിനോടകം വളര്‍ത്തുമൃഗങ്ങളായുള്ള ഇത്തരം ബ്രീഡുകളുടെ വന്ധ്യംകരണം ഉറപ്പാക്കുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.പിറ്റ്‌ബുള്‍ ടെറിയര്‍, ടോസ ഇനു, അമേരിക്കന് സ്‌റ്റാഫോര്‍ഡ്‌ഷയര്‍ ടെറിയര്‍, ഫില ബ്രസിലെയ്‌റോ, ഡോഗോ അര്‍ജന്റീനോ, അമേരിക്കന്‍ ബുള്‍ഡോഗ്, ബോസ്‌ബോള്‍, കംഗല്‍, സെന്‍ട്രല്‍ ഏഷ്യന്‍ ഷെപ്പ്‌ഹേര്‍്‌ഡ് ഡോഗ്, കൊകേഷ്യന്‍ ഷെപ്പ്‌ഹേര്‍ഡ് ഡോഗ്, സൗത്ത് റഷ്യന്‍ ഷെപ്പ്‌ഹേര്‍ഡ് ഡോഗ്, സര്‍പ്ലാനൈനാക്, മസ്‌തിഫ്, റോട്വീലര്‍, ടെറിയേഴ്‌സ്, റിഡ്‌ജ്‌ബാക്ക്, വുള്‍ഫ്‌ഡോഗ്‌സ്, കനാറിയോ, അക്‌ബാഷ്, മോസ്‌കോ ഗാര്‍ഡ്, കെയ്‌ന്‍ കോര്‍സോ, ബാന്‍ഡോഗ എന്നിവയാണ് നിരോധിച്ച നായകള്‍.