ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ വിരാട് കോലി
ക്രിക്കറ്റ് കളിക്കിടെ പല തമാശകളും ഗ്രൗണ്ടില്‍ നടക്കാറുണ്ടെങ്കിലും കമന്റേറ്ററിന്റെ വകയൊന്നും കാണാന്‍ പറ്റില്ലായിരുന്നു. ആ കുറവ് നികത്തിയിരിക്കുകയാണ്. വിന്‍ഡീസും സോക ഇലവനും തമ്മിലുള്ള ടിട്വിന്റി മത്സരത്തിനിടെയായിരുന്നു കാണികളെ അമ്പരിപ്പിച്ച് കൊണ്ട് ഒരു കമന്റേര്‍ ഗ്രൗണ്ടിലെത്തിയത്. ലോകം അറിയപ്പെടുന്ന കമന്റേറ്ററായ ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ നാസര്‍ ഹുസൈനാണ് വിക്കറ്റ് കീപ്പറുടെയും സ്ലിപ്പറുടെയും ഇടയിലായി മൈക്കുമായി സ്ഥാനം പിടിച്ച് വിവാദങ്ങള്‍ക്ക് കാരണക്കാരനായിരിക്കുന്നത്. എന്തെങ്കിലും തമാശ ഒപ്പിക്കാനുള്ള വരവായിരിക്കുമെന്ന് പലരും കരുതിയിരുന്നെങ്കിലും സംഭവം ഗൗരവമുള്ളതായിരുന്നു. ഐസിസി ചട്ടപ്രകാരം കമന്റേറ്റര്‍മാര്‍ കളി നടക്കുമ്പോള്‍ ഗ്രൗണ്ടില്‍ ഇറങ്ങാന്‍ പാടില്ല. എന്നാല്‍ ഐസിസി തന്നെ സംഘടിപ്പിച്ച ലോക ഇലവനും വെസ്റ്റിന്‍ഡീസുമായുള്ള മത്സരത്തില്‍ ഇത് തകിടം മറിയുകയായിരുന്നു. മത്സരത്തിന്റെ ആദ്യ ഓവറുകളില്‍ ലോക ഇലവന്‍ ബൗള്‍ ചെയ്യുമ്പോള്‍ മൈക്കുമായി ഹുസൈന്‍ നിലയുറപ്പിച്ചത് ഫസ്റ്റ് സ്ലിപ്പിനും വിക്കറ്റ് കീപ്പര്‍ക്കും ഇടയിലായിരുന്നു.ഇതുവരെ കാണാത്ത കമന്ററി ആണെങ്കിലും ക്രിക്കറ്റ് ആരാധകര്‍ക്ക് സംഭവം തീരെ ഇഷ്ടമായിട്ടില്ല. കായികപ്രേമികള്‍ ഒന്നടങ്കം ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കളിയുടെ ഗൗരവത്തെ കുറച്ച് കാണിക്കുന്നതാണെന്നും കളിക്കാരുടെ ശ്രദ്ധക്ക് ഇത് തടസം സൃഷ്ടിക്കുമെന്നുമാണ് ആരാധകന്മാരും ക്രിക്കറ്റിലെ പണ്ഡിതന്മാരും പറയുന്നത്.
ബോളിവുഡ് നടനും നിര്‍മ്മാതാവുമായ അര്‍ബാസ് ഖാന്‍ ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ കുറ്റം സമ്മതിച്ചു. അര്‍ബാസ് ഖാനോട് മൊഴി നല്‍കാന്‍ സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം പോലീസ് വിളിച്ച് വരുത്തി മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് താരം കുറ്റം സമ്മതിച്ചത്. ആറ് വര്‍ഷമായി ഐപിഎല്‍ വാതുവയ്പ്പില്‍ സജീവ പങ്കാളിയാണെന്നും, ഇതുവരെ 2.80 കോടി രൂപ നഷ്ടപ്പെട്ടതായും അര്‍ബാസ് ഖാന്‍ പോലീസിനോട് വ്യക്തമാക്കി. ഐപിഎല്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സോനു ജലനില്‍ നിന്നാണ് അര്‍ബാസ് ഖാന്‍ ഉള്‍പ്പെടെയുള്ളവരുടെ പേര് വിവരങ്ങള്‍ പുറത്തുവന്നത്.മുംബൈയില്‍ നിന്ന് മേയ് 15നാണ് കുപ്രസിദ്ധ വവാതുവയ്പ്പുകാരനായ സോനു ജലന്‍ ഉള്‍പ്പെടെയുള്ള നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.സോനു ജലന്‍ നേരത്തെ 2008ലെ ഐപിഎല്‍ സീസണിലും വാതുവയ്പ്പ് കേസില്‍ അറസ്റ്റിലായിരുന്നു. സോനു ജലനും അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നായിരുന്നു അന്നത്തെ ആരോപണം. വാതുവയ്പ്പ് ശൃംഖലയുമായി അര്‍ബാസിന് മാത്രമല്ല പല വമ്പന്‍മാര്‍ക്കും ബന്ധമുണ്ടെന്നതിനുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സോനുവിന്റെ പക്കലുണ്ടായിരുന്ന ഡയറി പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഐപിഎല്ലിലെ വിവിധ ടീമുകള്‍ക്കു വേണ്ടിയും താരങ്ങള്‍ക്കു വേണ്ടിയും വന്‍ തുകയ്ക്കാണ് ഇവര്‍ വാതുവയ്പ്പ് നടത്തിയിരുന്നത്. ഇക്കാര്യം താനെ ക്രൈം ബ്രാഞ്ച് ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് അറിയിച്ചത്.
മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് യുവതാരങ്ങളായ യഷവി ജയ്‌സ്വാല്‍, ശുബ്‌മാന്‍ ഗില്‍ എന്നിവരെ വരുന്ന ദശകത്തിലെ താരങ്ങളെന്ന് പ്രവചിച്ചിരിക്കുന്നു.ആദ്യമത്സരത്തില്‍ 209 റണ്‍സ് നേടിയാണ് ജയ്‌സ്വാല്‍ തന്റെ കഴിവ് പുറത്തെടുത്തത്. 19 ബൗണ്ടറികളും 7മാക്‌സിമവും നേടി ഇന്ത്യയ്‌ക്ക് 396 എന്ന സ്‌കോര്‍ നേടികൊടുത്തു.രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കെ 104 റണ്‍സ് നേടി മുഖ്യപങ്കാളിയായി.ആതിഥേയരായ ഇന്ത്യയ്‌ക്ക് 255 ടോട്ടല്‍ റണ്‍സ് നേട്ടത്തില്‍ പങ്കാളികളായി.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. 106 റണ്‍സിനാണ് ഇന്ത്യന്‍ ടീം ഇംഗ്ലീഷ് ടീമിനെ തകര്‍ത്തത്. 399 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ 292 റണ്‍സിന് പുറത്തായി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലാണിപ്പോള്‍. ഇന്ത്യ - 396, 255. ഇംഗ്ലണ്ട് 253, 292നാലാംദിനത്തില്‍ 67-1 എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിംഗ് തുടങ്ങിയത്. റെഹാന്‍ അഹമ്മദിന്റെ വിക്കറ്റ് 23റണ്‍സെടുത്തപ്പോള്‍ അക്ഷര്‍ പട്ടേല്‍ എടുത്തു.നേരത്തെ 399റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഉയര്‍ത്തിയത്. ആദ്യഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനെ 253 റണ്‍സിന് ഓള്‍ഔട്ടാക്കി. 143 റണ്‍സിന്റെ ലീഡ് ഇന്ത്യ നേടി. രണ്ടാം ഇന്നിംഗ്‌സില്‍ 255 റണ്‍സിന് പുറത്തായിരുന്നു. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ഇരട്ട സെഞ്ച്വറി നേടി. ഒന്നാം ഇന്നിംഗ്‌സില് 396 റണ്‍സ് ഇന്ത്യന്‍ ടീം നേടി.